Follow Us On

29

March

2024

Friday

മനുഷ്യക്കടത്തിന്റെ ഇരകൾക്ക് സഹായമൊരുക്കി ഡൽഹി അതിരൂപത

മനുഷ്യക്കടത്തിന്റെ ഇരകൾക്ക് സഹായമൊരുക്കി ഡൽഹി അതിരൂപത

ന്യൂഡൽഹി: മനുഷ്യക്കടത്തിന് ഇരകളാക്കപ്പെട്ട ആദിവാസി സ്ത്രീകൾക്ക് സംരക്ഷണവുമായി ഡൽഹി അതിരൂപത. അതിരൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ചേതനാലയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചേതനാലയുടെ കീഴിയിൽ പ്രവർത്തിക്കുന്ന ഗാർഹിക തൊഴിലാളി ഫോറമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജാർഖണ്ഡിൽനിന്നും ആദിവാസി സ്ത്രീകൾ വ്യാപകമായി മനുഷ്യക്കടത്തു സംഘങ്ങളുടെ പിടിയിൽപ്പെടുന്നത് പതിവായതിനെത്തുടർന്നാണ് ഇത്തരത്തിലൊരു നടപടി. ഡൽഹിയിൽ ഗൃഹജോലികളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ചേതനാലയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സന്നദ്ധ സംഘടനയിൽ ഏകദേശം 5,000 സ്ത്രീകൾ അംഗങ്ങളാണ്. മനുഷ്യക്കടത്ത് സംഘങ്ങളുടെ പിടിയിൽപ്പെടുന്ന പെൺകുട്ടികളിൽ ഭൂരിഭാഗവും ലൈംഗിക പീഡനത്തിന് ഇരകളാണ്. 2015-ൽ ചേതനാലയുടെ നേതൃത്വത്തിൽ 89 പെൺകുട്ടികളെ ഇത്തരം സംഘങ്ങളുടെ പിടിയിൽനിന്നും രക്ഷപ്പെടുത്തിയിരുന്നു.
 
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?