Follow Us On

29

March

2024

Friday

ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കി അസമിൽ ജനനനിയന്ത്രണ ബിൽ

ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കി അസമിൽ ജനനനിയന്ത്രണ ബിൽ

ഗുവഹത്തി: ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ച് കടുത്ത ജനനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നിയമനിർമാണവുമായി അസം ഗവൺമെന്റ്. ന്യൂനപക്ഷങ്ങളുടെ എണ്ണത്തിലുള്ള വർധനവ് രാജ്യ ശരാശരിയെക്കാളും അധികമാണ് അസമിലേതെന്ന് വിവരം പുറത്തുവന്നതിനെ തുടർന്നാണ് സംസ്ഥാന ഗവൺ മെന്റിന്റെ നീക്കങ്ങളെന്നാണ് ലഭ്യമായവിവരങ്ങൾ. പുതിയ നിയമമനുസരിച്ച് രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ള ദമ്പതികൾക്ക് ഗവൺമെന്റിന്റെ ആനുകൂല്യങ്ങളോ ഗവൺമെന്റ് ജോലിയോ ലഭിക്കില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനുമാവില്ല. നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ചുകഴിഞ്ഞു. നിയമനിർമാണത്തിനെതിരെ കത്തോലിക്കാ സഭയും മുസ്ലീം സംഘടനകളും രംഗത്തുവന്നുകഴിഞ്ഞു.
അസം ജനസംഖ്യാ വിസ്‌ഫോടനത്തിന്റെ മുമ്പിൽ നില്ക്കുന്നതിനാലാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി ഹിമാനന്ദ വിശ്വ ശർമ്മയുടെ വാദം. എന്നാൽ, ഗവൺമെന്റ് ചൂണ്ടിക്കാണിക്കുന്ന കണക്കുകൾതന്നെ അവരുടെ വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നതിന്റെ തെളിവുകളായി മാറുകയാണ്. 2011-ലെ സെൻസസ് അനുസരിച്ച് അസമിലെ ജനസംഖ്യ വർധനവ് രാജ്യ ശരാശരിയെക്കാൾ കുറവാണ്. അസമിൽ 16.90 ശതമാനമായിരുന്നു ജനസംഖ്യാ വർധനവ് എങ്കിൽ രാജ്യത്താകമാനം 17.64 ശതമാനമാണ്. അതിലുപരി രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും 20 ശതമാനത്തിനും മുകളിലാണ് ജനസംഖ്യാ വർധനവ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?