Follow Us On

29

March

2024

Friday

കെ.സി.ബി.സി. മാധ്യമ അവാർഡ് ജെയ്‌മോൻ കുമരകത്തിന്

കെ.സി.ബി.സി. മാധ്യമ അവാർഡ്  ജെയ്‌മോൻ കുമരകത്തിന്

കൊച്ചി: കേരള കാത്തലിക് ബിഷപ്‌സ് കൗൺസലിന്റെ 2016-ലെ മാധ്യമ അവാർഡ് സൺഡേ ശാലോം, സോഫിയാ ടൈംസ് പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ജെയ്‌മോൻ കുമരകത്തിന്. പത്രപ്രവർത്തനം, പുസ്തക രചന, ഡോക്യുമെന്ററികൾ തുടങ്ങിയവയിലൂടെ ക്രിസ്തീയ മാധ്യമ മേഖലക്ക് നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് ഈ പുരസ്‌കാരം. ബാലസാഹിത്യം, ചിന്താവിഷയം, ജീവചരിത്രം തുടങ്ങിയ മേഖലകളിലായി 60 ഓളം പുസ്തകങ്ങളുടെ രചയിതാവാണ്.ശാലോം ടെലിവിഷൻ സംപ്രേഷണം ചെയ്ത 20 ഡോക്യുമെന്ററികളുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ‘സ്‌നേഹത്തിന്റെ വാടാമലരുകൾ’ എന്ന പുസ്തകം ആറു ഇന്ത്യൻ ഭാഷകളിലേക്കും ജർമ്മൻ ഭാഷയിലേക്കും വിവർത്തനം ചെയ്തു.
മേരിവിജയം മാസിക ഏർപ്പെടുത്തിയ ജോസഫ് കിഴക്കൂടൻ അവാർഡ്, എ.കെ.സി.സി യുവ പ്രതിഭാ അവാർഡ്, ബഥനി പബ്ലിക്കേഷൻസ് അവാർഡ്, സിറാക് മാധ്യമ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ കുമരകത്ത് ജനിച്ച ജെയ്‌മോൻ ഇപ്പോൾ കോഴിക്കോട് ജില്ലയിലെ പടത്തുകടവിലാണ് താമസിക്കുന്നത്. ഭാര്യ: അജിമോൾ, മക്കൾ: ജോയേൽ, റോസ്‌മേരി, അൽഫോൻസ.
ജോസ് വട്ടപ്പലം (സാഹിത്യം), ഡോ. അലക്‌സാണ്ടർ ജേക്കബ് ഐപിഎസ് (ദാർശനിക വൈജ്ഞാനികം), ഡോ. വി.പി ഗംഗാധരൻ (സംസ്‌കൃതി പുരസ്‌കാരം), റാഫേൽ ബിനു (യുവപ്രതിഭ) എന്നിവരാണ് കെ.സി.ബി.സിയുടെ മറ്റ് അവാർഡുകൾക്ക് അർഹരായത്.
കെ.സി.ബി.സി മാധ്യമ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ അധ്യക്ഷനായ അവാ ർഡ് നിർണയ സമിതിയിൽ ഫാ. വർഗീസ് വള്ളിക്കാട്ട്, ഡോ. എബ്രാഹം ജോസഫ്, റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. വിബിൻ സേവ്യർ, റവ. ഡോ. ബൊവാസ് മാത്യു എന്നിവർ അംഗങ്ങളായിരുന്നു. മാധ്യമ ദിനാഘോഷത്തോടനുബന്ധിച്ച് ജൂൺ 11-ന് വൈകുന്നേരം അഞ്ചിന് പി.ഒ.സിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?