Follow Us On

28

March

2024

Thursday

ക്യൂബയിലും വിശ്വാസത്തിന്റെ തിരിവെട്ടം!

ക്യൂബയിലും വിശ്വാസത്തിന്റെ തിരിവെട്ടം!

ഒരു കാലത്ത് വിശ്വാസത്തിനും പ്രാർത്ഥനയ്ക്കും കടുത്ത വിലക്കേർപ്പെടുത്തിയിരുന്ന രാജ്യമായിരുന്നു ക്യൂബ. മതസ്വാതന്ത്ര്യം തെല്ലുമില്ലാതിരുന്ന രാജ്യം. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ സന്ദർശനവും ഫിദെൽ കാസ്‌ട്രോയുമായുള്ള വത്തിക്കാൻ നയതന്ത്ര ബന്ധങ്ങളും ക്യൂബയിൽ വലിയ മാറ്റം കൊണ്ടുവന്നു.
ഫ്‌ളോറിഡയിലെ, ടാമ്പയിലുള്ള സെന്റ് ലോറൻസ് ദേവാലയ അംഗങ്ങളുടെ സഹകരണത്തോടെ മഹത്തായ ഒരു കാര്യം അടുത്തിടെ നിറവേറുകയുണ്ടായി. അറുപതുവർഷത്തിലാദ്യമായി ക്യൂബയിൽ അവർ മനോഹരമായ കത്തോലിക്കാ ദേവാലയും പണിതീർത്തിരിക്കുന്നു! അടുത്തവർഷം ആദ്യം ക്യൂബയിലെ ഈ ദേവാലയത്തിൽ അനുദിനം ദിവ്യബലി ആരംഭിക്കും.
ക്യൂബയിലെ സാൻദിനോ നഗരത്തിൽ ദേവാലയം നിർമ്മിക്കുന്നതിന് 95,000 ഡോളറാണ് ലോറൻസ് ഇടവകാംഗങ്ങൾ നൽകിയത്. ഹവാനയിലെ യഹൂദ സിനഗോഗിനടുത്തായി സ്ഥിതിചെയ്യുന്ന ദേവാലയം കാണുമ്പോൾ 1960 കളിൽ തീർത്തും നിരോധിക്കപ്പെട്ട മതവിശ്വാസത്തിന്റെ കിരണങ്ങൾ ഏങ്ങും ഉയരുന്നത് കാണുവാൻ സാധിക്കും. ജോൺ പോൾ പാപ്പ പറഞ്ഞതുപോലെ, ജനത്തെ ആരാധിക്കാൻ അനുവദിച്ചില്ലെങ്കിൽ അവരുടെ ജീവിതം പൂർണമാകില്ല. ഹിദെൽ കാസ്‌ട്രോയോട് ഇസ്രായേൽ ജനത്തെ ആരാധിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന മോശയെപ്പോലെയാണ് ജോൺ പോൾ പാപ്പ പലപ്പോഴും സംസാരിച്ചത്.
നിരീശ്വരവാദം ഔദ്യോഗികമാക്കുകയും, മതമില്ലാത്ത രാജ്യമാക്കി 1992 ൽ ക്യൂബയെ മാറ്റുകയും ചെയ്തതിലൂടെയാണ് ഫിദെൽ കാസ്‌ട്രോ വ്യത്യസ്തമാക്കാൻ ശ്രമിച്ചത്. ഇത് ജനങ്ങളുടെ ആഗ്രഹപ്രകാരമായിരുന്നില്ല. അധികാരത്തിന്റെ ശക്തിയാലായിരുന്നു. തിരഞ്ഞെടുപ്പ് നടത്തിയൊന്നുമല്ല ഭരണം തുടർന്നതെന്നതിനാൽ ജനങ്ങൾക്ക് വലിയ ശബ്ദമൊന്നും ഉണ്ടായിരുന്നില്ല. ഈ അവസ്ഥയ്ക്കാണ് മാറ്റം വന്നിരിക്കുന്നത്.
ദൈവകരുണയുടെ പേരിലാണ് പുതിയ ദേവാലയം അറിയപ്പെടുക. 200 പേർക്കിരിക്കാവുന്ന പ്രാർത്ഥനാലയം. 19 ാം നൂറ്റാണ്ടുമുതൽ ക്യൂബയുമായി ബിസിനസ്സ് ബന്ധത്തിലേർപ്പെടുന്ന തീരദേശമാണ് ഫ്‌ളോറിഡ എന്നതും ഈ കൈസഹായത്തിന് തുണയായി.
ഇക്കഴിഞ്ഞ വർഷവും വിശ്വാസികളിൽ അനേകരെ ക്യൂബൻ ഗവൺമെന്റ് തടവിലാക്കുകയും കടുത്ത പീഢനങ്ങൾക്ക് വിധേയരാക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു യാഥാർത്ഥ്യം ക്യൂബൻ ജനസംഖ്യയുടെ 70 ശതമാനം കത്തോലിക്കരാണെന്നുള്ളതാണ്. അഞ്ചു ശതമാനം പ്രൊട്ടസ്റ്റന്റ് വിശ്വാസികളും. തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ് സംവിധാനത്തിനുള്ള സാധ്യതയുണ്ടെങ്കിൽ നിരീശ്വരവാദത്തിന് വളരെ ചെറിയ ആയുസ്സേ അവിടെയുണ്ടാകൂ എന്ന് അധികാരികൾക്കും അറിയാം. ഹവാനയിലും സാന്തിയാഗോയിലും മറ്റ് രണ്ട് കത്തോലിക്കാ ദേവാലയങ്ങൾ കൂടി പണി പൂർത്തിയായി വരികയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?