Follow Us On

28

March

2024

Thursday

മാധ്യമപ്രവർത്തകർ സുവിശേഷമൂല്യങ്ങളുടെ വെളിച്ചത്തിൽ പ്രവർത്തിക്കണം: പാപ്പ 

മാധ്യമപ്രവർത്തകർ സുവിശേഷമൂല്യങ്ങളുടെ വെളിച്ചത്തിൽ പ്രവർത്തിക്കണം: പാപ്പ 
ക്യൂബെക്ക്: മനുഷ്യാന്തസും നീതിയും അനുരഞ്ജനവും വളർത്താൻ സുവിശേഷമൂല്യങ്ങളുടെ വെളിച്ചത്തിൽ മാധ്യമപ്രവർത്തകർ ആധുനിക വിവരസാങ്കേതികതകൾ  ഉപയോഗപ്പെടുത്തണമെന്ന് ഫ്രാൻസിസ് പാപ്പ.  കാനഡയിലെ ക്യുബെക്കിൽ സംഗമിച്ച ‘സീഗ്‌നിസി’ന്റെ ആഗോള സംഗമത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം. വത്തിക്കാൻ, യുനസ്‌ക്കോ, യു.എൻ, യൂറോപ്യൻ കൗൺസിൽ എന്നിവയുടെ  അംഗീകാരമുള്ള കത്തോലിക്കാ മാധ്യമപ്രവർത്തകരുടെ രാജ്യാന്തര സംഘടനയാണ് സീഗ്‌നിസ്.
‘മാധ്യമങ്ങൾ സമാധാനത്തിന്റെ സംസ്‌കൃതി വളർത്താനും പ്രത്യാശയുടെ പ്രയോക്താക്കളാകാനും’ എന്ന പ്രമേയവുമായാണ് 100ൽപ്പരം രാജ്യങ്ങളിൽനിന്നുമുള്ള 300ൽപ്പരം അധികം കത്തോലിക്കാ മാധ്യമപ്രവർത്തകർ ക്യുബെക്കിൽ സമ്മേളിച്ചിരിക്കുന്നത്.   മാറുന്നലോകത്ത് ക്രിയാത്മകമായി പ്രതികരിക്കാനും സമാധാനാന്തരീക്ഷവും ലോകത്തു വളർത്താനുള്ള സുവിശേഷക്കൂട്ടായ്മയാണിതെന്ന് ‘സീഗ്‌നിസ്’ രാജ്യാന്തര പ്രസിഡന്റ് ഗുസ്താവ് അൻഡികാർ പ്രസ്താവിച്ചു.
ഹോളിവുഡിലെ പ്രശസ്ത സംവിധായകനും സിനിമാചരിത്രകാരനും ചലിച്ചിത്രാചാര്യനുമായ മാർട്ടിൻ സ്‌കൊർസേസയെ സമാപനദിനമായ 22ന് ‘സീഗ്‌നിസ്’ ആദരിക്കും. ചലച്ചിത്ര ലോകത്തിന് അദ്ദേഹം നൽകിയിട്ടുള്ള സമഗ്രസംഭാവനകൾ പരിഗണിച്ചാണ് കത്തോലിക്കാ മാധ്യമലോകം സ്‌കൊർസേസയെ ആദരിക്കുന്നത്. ജപ്പാന്റെ പ്രേഷിതരായ ഈശോസഭാ വൈദികരുടെ ജീവിതം വിവരിച്ച് അദ്ദേഹം അടുത്തകാലത്ത് തയാറാക്കിയ ‘സൈലൻസ്’ എന്ന ചലച്ചിത്രവും സമ്മേളനത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?