Follow Us On

28

March

2024

Thursday

സ്വവർഗ വിവാഹത്തിനെതിരെ കത്തോലിക്കർ സജീവമായി ഇടപെടണം:മെൽബൺ ആർച്ച്ബിഷപ്പ്

സ്വവർഗ വിവാഹത്തിനെതിരെ കത്തോലിക്കർ സജീവമായി ഇടപെടണം:മെൽബൺ ആർച്ച്ബിഷപ്പ്

മെൽബൺ: സ്വവർഗ വിവാഹത്തെക്കുറിച്ച് ഉടൻ നടക്കുന്ന ദേശീയ തപാൽ സർവ്വേയിൽ നിർണ്ണായക ശക്തികളായ കത്തോലിക്കർ പങ്കെടുക്കണമെന്നും ഭാവിയിൽ അതിന്റെ അനന്തര ഫലം അത്യധികമായി സമൂഹത്തെയും കുടുംബാംഗങ്ങളെയും ബാധിക്കാനിടയുണ്ടെന്നും ഓസ്ട്രലിയൻ ബിഷപ്പ്സ് കോൺഫറൻസിന്റെ തലവനും മെൽബൺ ആർച്ച്ബിഷപ്പുമായ ഡെന്നീസ് ഹാർട്ട് .
ഇടവകകൾക്കും രൂപതകൾക്കുമയച്ച തുറന്ന ഇടയ ലേഖനത്തിലാണ് കത്തോലിക്കർ സ്വവർഗവിവാഹ വിഷയത്തിൽ സജീവമായും മാന്യമായും ഇടപെടണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.”പാരമ്പര്യ വിശ്വാസമനുസരിച്ച് ദൈവം സ്ഥാപിച്ച സ്വാഭാവിക സ്ഥാപനമാണ് വിവാഹം. കുട്ടികൾക്ക് ജന്മം നൽകുകയും അവരെ പരിപാലിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സ്ഥിരമായ ഐക്യമാണ് വിവാഹം അർത്ഥമാക്കുന്നതെന്ന് കത്തോലിക്ക സഭ പഠിപ്പിക്കുന്നു. അതിനാൽ ഏതെങ്കിലും ഒരു നിയനിർമ്മാണം വിവാഹത്തിന്റെ സ്വാഭാവിക അർത്ഥത്തിന് മാറ്റം വരുത്തുന്നെങ്കിൽ അത് എല്ലാ ഓസ്‌ട്രേലിയക്കാരുടെയും അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയമാണെന്നും” അദ്ദേഹം പറഞ്ഞു.
“വൈവിധ്യമാർന്ന സമൂഹത്തിൽ തങ്ങളുടെ കാഴ്ച്ചപ്പാടുകൾ മാത്രമല്ല പ്രധാനമെന്ന് തങ്ങൾ മനസ്സിലാക്കുന്നു. നിരവധി ആളുകൾ സ്വവർഗ വിവാഹ വിഷയത്തിൽ തങ്ങളുടെ നിലപാടിനോട് വിയോജിച്ചേക്കാം. ചിലർ എല്ലാ ബന്ധങ്ങൾക്കും തുല്യപരിഗണന നൽകുന്നതിനെക്കുറിച്ചുള്ള വിഷയമായാണ് സ്വവർഗവിവാഹത്തെ കരുതുന്നത്. മനുഷ്യാവകാശങ്ങൾ പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാൽ, നമ്മുടെ ഉത്തരവാദിത്തങ്ങളാണ് അതിലേറെ പ്രധാനം. നമ്മുടെ തീരുമാനം ഭാവി തലമുറകളിലുണ്ടാക്കുന്ന അനന്തരഫലത്തിന്റെ ഉത്തരവാദികളും നമ്മൾ തന്നെ. അതിനാൽ നിയമങ്ങളിൽ ബന്ധങ്ങളുടെ തുല്യപദവിയ്ക്ക് വേണ്ടിയുള്ള ആഗ്രഹത്തെ മൂടിവെയ്ക്കുന്ന, നിയമനിർമ്മാണത്തിൽ മറഞ്ഞിരിക്കുന്ന കുഴപ്പങ്ങളിലേക്ക് എല്ലാവരും തങ്ങളുടെ ശ്രദ്ധ തിരിക്കണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നതായും” അദ്ദേഹം ഇടയലേഖനത്തിൽ വ്യക്തമാക്കി.
“സ്വവർഗ വിവാഹത്തെക്കുറിച്ചുള്ള ഭാവി നിയമനിർമ്മാണം മനസ്സാക്ഷിയേയും മൗലിക അവകാശങ്ങളെയും മതസ്വാതന്ത്ര്യത്തെയും അതിലംഘിക്കും.
കൂടാതെ മതനേതാക്കൾക്കും മതപരമായ സംഘടനകൾക്കും സ്വവർഗ വിവാഹങ്ങൾ തങ്ങളുടെ വിശ്വാസത്തിനും മനസ്സാക്ഷിക്കും എതിരാണെന്ന് പഠിപ്പിക്കാനും സംസാരിക്കാനും പ്രസംഗിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് ഇത്തരം നിയമങ്ങൾ വിലക്ക് കൽപ്പിക്കുമെന്നും” അദ്ദേഹം പറഞ്ഞു.
അതേസമയം, സഭ സ്വവർഗാനുരാഗികളുടെ അന്തസ്സും സ്നേഹിക്കപ്പെടുമെന്നുള്ള അവരുടെ പ്രതീക്ഷയും, അന്യായമായ വിവേചനത്തിന് അവർ ഇരയാകുന്നില്ല എന്നതും ഉറപ്പ് വരുത്തുന്നതായും അദ്ദേഹം പറഞ്ഞു. സംഭാഷണങ്ങളിൽ എല്ലാവരും വിനീതരാകണമെന്നും ആരെയും വിധിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Share:

Latest Posts

Related Posts

    Don’t want to skip an update or a post?