Follow Us On

28

March

2024

Thursday

കുട്ടികളെ കൂടുതലായി പരിഗണിക്കുക

കുട്ടികളെ കൂടുതലായി പരിഗണിക്കുക

കുട്ടികളെ കൂടുതലായി പരിഗണിക്കുകയും ശ്രദ്ധിക്കുകയും പിന്താങ്ങുകയും ചെയ്യുന്ന സഭയായി സി.എസ്.ഐ സഭ മാറുന്നതായി പ്രഖ്യാപിച്ചു. സി.എസ്.ഐ സഭയുടെ എഴുപതാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ‘ചർച്ച് ഓഫ് സൗത്ത് ഇന്ത്യ കുട്ടികളുടെ അവകാശങ്ങളെ പിന്താങ്ങുന്നു’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സിമ്പോസിയത്തിലാണ് ഇക്കാര്യം പ്രഖ്യാപിക്കപ്പെട്ടത്.
180-ഓളം കുട്ടികളെ കൂടാതെ ബിഷപ്പുമാരും സ്ത്രീകൂട്ടായ്മ ഭാരവാഹികളും വിദ്യാഭ്യാസ സ്ഥാപക പ്രതിനിധികളും അടക്കം 24 മഹായിടവകയിൽനിന്നും പ്രതിനിധികൾ പങ്കെടുത്തു. സി.എസ്.ഐ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മോഡറേറ്റർ വി. പ്രസാദറാവു, ജനറൽ സെക്രട്ടറി ബിഷപ് ഡോ. രത്‌നാകരസദാനന്ദ തുടങ്ങിയവർ ആശംസകൾ നേർന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?