Follow Us On

28

March

2024

Thursday

കാത്തലിക് ബിഷപ്പ് കോൺഫറൻസ് പ്രതിനിധികൾ അയർലണ്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കാത്തലിക് ബിഷപ്പ് കോൺഫറൻസ് പ്രതിനിധികൾ അയർലണ്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഡബ്ലിൻ: ഐറിഷ് കാത്തലിക് ബിഷപ്പ് കോൺഫറൻസിന്റെ പ്രതിനിധികളായ ബിഷപ്പുമാരുടെ സംഘം അയർലണ്ട് പ്രധാനമന്ത്രിയായ ലിയോ വർധ്കറുമായും മറ്റ് നാല് മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. ഡബ്ലിനിലെ സർക്കാർ കെട്ടിടത്തിൽ കഴിഞ്ഞ ദിവസമാണ് 2 മണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ച നടന്നത്. അർമാഘ് രൂപതയിലെ ആർച്ച് ബിഷപ്പ് ഇയാമോൻ മാർട്ടിൻ, ഡബ്ലിനിലെ ആർച്ച് ബിഷപ്പ് ഡയർമുയിഡ് മാർട്ടിൻ, കാഷൽ എംലി രൂപതകളിലെ ആർച്ച് ബിഷപ്പ് കിയറാൻ ഒ റെയിലി, ടുനാമിലെ ആർച്ച് ബിഷപ്പായ മിഖായേൽ നിയറി, അർഡാഗ് ക്ലോൻമാഗ്നോയിസ് രൂപതയിലെ ബിഷപ്പായ ഫ്രാൻസിസ് ഡഫി, എന്നിവർക്കൊപ്പം മോൺസന്യൂർ ഗിയറോയിഡ് ഡുല്ല്യ, ട്രോ കെയറിന്റെ ഡെപ്യൂട്ടി ഡയറക്ടറായ ഫിനോല ഫിന്നാൻ, തുടങ്ങിയവരും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. ലിയോ വരദ്കർ അയർലണ്ട് പ്രധാന മന്ത്രിയായതിന് ശേഷം സഭയും സർക്കാരുമായി നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
ഡബ്ലിനിൽ അടുത്ത വർഷം നടക്കുന്ന ലോക കുടുംബസംഗമം, ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം, എട്ടാമത് ഭരണഘടന ഭേദഗതി, വിദ്യാഭ്യാസ പരമായ പ്രശ്‌നങ്ങൾ എന്നിവയ്‌ക്കൊപ്പം നോർത്തേൺ അയർണ്ടുമായ് ബന്ധപ്പെട്ട കാര്യങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും കാത്തലിക് ബിഷപ്പ് കോൺഫറൻസ് പ്രതിനിധികൾ മന്ത്രിമാരുമായി ചർച്ച ചെയ്തു.
അതേസമയം, തങ്ങൾ കഴിഞ്ഞദിവസം അയർലണ്ട് പ്രധാനമന്ത്രിയുൾപ്പെടെ അഞ്ച് മന്ത്രിമാരുമായി ചർച്ച നടത്തിയതായും ഐറിഷ് ജീവിതത്തിന്റെ പൊതു നന്മയ്ക്കായി മൗലികപരമായ വിഷയങ്ങളിൽ ശ്രദ്ധയൂന്നിയതായും ആർച്ച്ബിഷപ്പ് ഇയാമോൻ മാർട്ടിൻ വ്യക്തമാക്കിയിരുന്നു. തുടർന്ന് ചർച്ച നന്നായി നടന്നതായും ഐറിഷ് ജീവിതത്തിൽ വിശ്വാസസമൂഹങ്ങൾക്ക് പ്രധാനമായൊരു സ്ഥാനമുള്ളതായും പ്രധാനന്ത്രി വരദ്കർ ട്വീറ്റ് ചെയ്യുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?