Follow Us On

28

March

2024

Thursday

കേരള ലത്തീൻ സഭ വടക്കേ ഇന്ത്യയിലെ 12 ഗ്രാമങ്ങൾ ദത്തെടുക്കും

കേരള ലത്തീൻ സഭ വടക്കേ ഇന്ത്യയിലെ 12 ഗ്രാമങ്ങൾ ദത്തെടുക്കും

തിരുവനന്തപുരം: കേരള ലത്തീൻ സഭ വിദ്യാഭ്യാസ ആരോഗ്യ സാമൂഹ്യപരമായി പിന്നാക്കം നിൽക്കുന്ന വടക്കേ ഇന്ത്യൻ ഗ്രാമങ്ങൾ ദത്തെടുക്കും. ഇക്കാര്യം കെസിബിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ്പുമായ ഡോ. എം.സൂസപാക്യമാണ് അറിയിച്ചത്. കെആർഎൽസിസിയുടെ അഭിമുഖ്യത്തിൽ കേരളത്തിലെ 12 ലത്തീൻ രൂപതകൾ ചേർന്ന് ഒക്ടോബർ ആറു മുതൽ എട്ടുവരെ തീയതികളിൽ വല്ലാർപാടത്തു സംഘടിപ്പിക്കുന്ന മിഷൻ കോൺഗ്രസിനു മുന്നോടിയായുള്ള തിരുവനന്തപുരം അതിരൂപത പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.
കേരളത്തിലെ 12 ലത്തീൻ രൂപതകളും ഓരോ ഗ്രാമങ്ങൾ ദത്തെടുത്ത് അവിടുത്തെ ജനങ്ങളുടെ ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കും. വടക്കേ ഇന്ത്യയിലെ വിവിധ രൂപതകളുടെ സഹകരണത്തോടെയാണു കേരള ലത്തീൻ സഭ ഈ പദ്ധതികൾ നടപ്പിലാക്കുക.
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?