Follow Us On

16

April

2024

Tuesday

ഹാർവേയും ഇർമയും പഞ്ചപാവം! പക്ഷേ, ഇതെങ്ങനെ സംഭവിച്ചു

ഹാർവേയും ഇർമയും പഞ്ചപാവം!   പക്ഷേ, ഇതെങ്ങനെ സംഭവിച്ചു
ഒരു പേരിലെന്തിരിക്കുന്നു എന്ന് ദയവായി ചോദിക്കരുത്! വർഷങ്ങളായി സമാധാനത്തോടെ കഴിഞ്ഞിരുന്ന പാവം ദമ്പതികളുടെ ഉറക്കം കെടുത്തിയത് പേരുകളാണ്, ഒന്നല്ല രണ്ട് പേരുകൾ- ഹാർവേയും ഇർമയും! അമേരിക്കയിൽ വീശിയടിച്ച രണ്ട് ചുഴലി കൊടുങ്കാറ്റുകളെ ലോകം ഹാർവേയെന്നും ഇർമയെന്നും വിളിച്ചപ്പോൾ ഇതെന്ത് മറിമായമെന്ന് അറിയാതെ മുഖത്തോട് മുഖം നോക്കുകയായിരുന്നു വാഷിംഗ്ടൺ സ്വദേശികളായ  ഹാർവേയും ഇർമയും. കൊടുങ്കാറ്റുകൾ അമേരിക്കയെ ഉലച്ചെങ്കിലും 75 വർഷമായി ഒരുമിച്ച് ജീവിക്കുന്ന ഹാർവേ- ഇർമ ദമ്പതികളുടെ ജീവിതത്തിൽ കാറ്റും കോളുമൊന്നുമില്ല, ശാന്തരായി ഇപ്പോഴും പ്രണയിക്കുകയാണ് 104 വയസ് കഴിഞ്ഞ ഹാർവേച്ചായനും 92 വയസായ ഇർമച്ചേടത്തിയും.
ഇരുപതാം നൂറ്റാണ്ടിലെ പല ദുരന്തങ്ങളും കണ്ടിട്ടുണ്ടെങ്കിലും 21-ാം നൂറ്റാണ്ട് തങ്ങളുടെ പേര് ചരിത്രത്താളുകളിൽ അടയാളപ്പെടുത്തുമെന്ന്  1942ൽ വിവാഹിതരായ ഹാർവ്വേച്ചായനും  ഇർമച്ചേടത്തിയും സ്വപ്‌നംപോലും കണ്ടിരുന്നില്ല. (അതു രണ്ടും ദുരന്തം വിതച്ചല്ലോ എന്ന സങ്കടംമാത്രമേയുള്ളൂ)
75ാം വിവാഹവാർഷികമൊക്കെ ആഘോഷിച്ച് ഹാപ്പിയായിരിക്കുമ്പോഴായിരുന്നു തങ്ങളുടെ പേരിൽ പുതിയ കൊടുങ്കാറ്റെത്തുന്ന കാര്യം അവർ അറിഞ്ഞത്. അമേരിക്കയെ പിടിച്ചുലച്ച രണ്ടു ചുഴലിക്കൊടുങ്കാറ്റുകൾക്കും കൃത്യമായി എങ്ങനെ തങ്ങളുടെ പേര് വന്നുവെന്ന് ഒരു പിടിയുമില്ലെന്ന് അഭിമുഖത്തിനെത്തിയ ന്യൂയോർക്ക് ടൈംസിനോട് ഇർമച്ചേട്ടത്തി പറഞ്ഞു.
 കാറ്റ് വീശിയിട്ട് പേരിടാം എന്ന പതിവ് യു.എസിലില്ല മറിച്ച്, വീശുന്ന കാറ്റിന് പേരുണ്ടായിരിക്കണം എന്നതാണ് അവരുടെ പക്ഷം. അതിനാലാണ് അറ്റ്‌ലാന്റിക്കിൽ രൂപപ്പെടുന്ന ഓരോ കാറ്റിനും 1979 മുതൽ മീറ്റിയോറോളോജിക്കൽ ഓർഗനൈസേഷൻ പേരിട്ട് തുടങ്ങിയത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരുകളാണ് ഓരോ കാറ്റിനും അവർ നൽകുക. കാറ്റുകളുടെ പേരുകളടങ്ങിയ ആറ് പ്രധാനപ്പെട്ട പട്ടികകളാണ് ഇങ്ങനെ ആവർത്തിച്ച് ഉപയോഗിക്കുക. 2022വരെയുള്ള കാറ്റുകൾക്ക് ഇങ്ങനെ പേര് നൽകി പട്ടികയിൽ തയാറാക്കിയിട്ടുണ്ട്. ആദ്യ വീശൽ തന്നെ മാരകമാണെങ്കിൽ അത്തരം കാറ്റുകളുടെ പേരുകൾ എന്നന്നേയ്ക്കുമായി പട്ടികയിൽനിന്ന് പുറത്താകും. പിന്നെ ഒരിക്കലും ആ പേരുകൾ ഉപയോഗിക്കില്ല.
1981ൽ വീശിയടിച്ച ഒരു ചുഴലികൊടുങ്കാറ്റിനെയാണ് ലോകം ആദ്യമായി ഹാർവെയെന്ന് വിളിച്ചത്. തുടർന്ന് വിവിധ വർഷങ്ങളിലായി വീശിയ ആറ് കാറ്റുകൾക്കും ലോകം ഹാർവെയെന്ന് പേര് നൽകി. എല്ലാ ആറു വർഷം കൂടുമ്പോഴും ഹാർവെയെക്ക് പിറകെ വീശിയടിക്കുന്ന കൊടുങ്കാറ്റിനെ ഐറിനെന്നാണ് ലോകം വിളിച്ചത്. എന്നാൽ 2011ൽ കനത്ത നാശം വിതച്ചതോടെ ഐറിൻ പട്ടികയിൽനിന്ന് എന്നെന്നേയ്ക്കുമായി പുറത്തായി. ഇത്തവണ ഹാർവയും ഇർമയും പ്രഹരശേഷി പുറത്തെടുത്തതിനാൽ അവരും പട്ടികയ്ക്ക് പുറത്തായെന്നാണ് വിവരം. ഇർമ പുറത്തായതോടെ ഈവർഷം അടുത്ത ഊഴം ജോസിനാണ്. ജോസിന് പുറകെ കാത്തിവരും. അങ്ങനെ അവസാനം 2022ൽ അലക്‌സും അതിനുശേഷം വാൾട്ടറുമെത്തും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?