Follow Us On

28

March

2024

Thursday

ഇർമ: കൈത്താങ്ങായി നൈറ്റ്‌സ് ഓഫ് കൊളംബസും സന്നദ്ധ സംഘടനകളും

ഇർമ: കൈത്താങ്ങായി നൈറ്റ്‌സ് ഓഫ് കൊളംബസും സന്നദ്ധ സംഘടനകളും
പേംബ്രോക്ക്: ഫ്‌ളോറിഡയിൽ വീശിയടിച്ച ഇർമ ചുഴലിക്കൊടുങ്കാറ്റിൽ ഉലഞ്ഞു പോയവർക്ക് കൈത്താങ്ങായി കത്തോലിക്ക സംഘടനയായ നൈറ്റ്‌സ് ഓഫ് കൊളംബസും സന്നദ്ധ സംഘടനകളും. പേംബ്രോക്ക് പൈൻസിലെ സെന്റ് എഡ്വേർഡ് ഇടവകകയ്ക്കടുത്തുള്ള അംഗങ്ങളും കൊളംബസിലെ ലോക്കൽ നൈറ്റ്‌സുമാണ് കൊടുങ്കാറ്റ് ബാധിതരെ സഹായിക്കാൻ കൈമെയ് മറന്ന് രംഗത്തിറങ്ങിയത്. ദുരന്തത്തിനിരയായവരുടെ  വീടുകളുടെ മുന്നിൽ ഭക്ഷണവുമായി എത്തിയ അവർ  മുതിർന്ന പൗരന്മാർ താമസിച്ചിരുന്ന വീടുകളിൽ പരിശോധന നടത്തുകയും ചെയ്തു.
വെസ്‌റ്റേൺ ബ്രോഡ് വാർഡ് കൗണ്ടിയിലെ വ്യാപിച്ചുകിടക്കുന്ന സെഞ്ച്വറി വില്ലേജ് പെംബ്രോക്ക് പൈൻസ് ഹൗസിങ് ഡവലപ്പ്‌മെന്റിലെ ഓരോ വീട്ടിലും ഭക്ഷണവും കുടിവെളളവുമായി അവരെത്തി. നാളുകളായി വൈദ്യുതിയും ശീതീകരണ സംവിധാനങ്ങളുമില്ലാതെ ക്ലേശിച്ചിരുന്ന സെഞ്ച്വറി വില്ലേജ് നിവാസികളെ ഇടവക സന്നദ്ധ പ്രവർത്തകർ സന്ദർശിച്ചുകൊണ്ടിരുന്നപ്പോൾ വൈദ്യുതബന്ധം പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയായിരുന്നു.
എലവേറ്റർ പ്രവർത്തിക്കാത്തതിനാൽ സെഞ്ച്വറി വില്ലേജിലെ മുതിർന്ന പൗരന്മാർക്ക്  നാലുനില കെട്ടിടത്തിൽനിന്ന് ഇറങ്ങാനോ ഒരുമിച്ച് കൂടാനോ കഴിഞ്ഞിരുന്നില്ല. ചിലർക്ക് ശാരീരിക അവശതകൾമൂലം  ഗോവണിയുടെ മൂന്നോ നാലോ പടികൾ കയറാൻ പോലും ബുദ്ധിമുട്ടായിരുന്നു. തുടർന്ന് സന്നദ്ധപ്രവർത്തകർ അത്തരം കെട്ടിടങ്ങളിലെത്തുകയും കുപ്പിവെള്ളവും ഭക്ഷണവും കൈമാറുകയും ചെയ്തു.
വിവിധ മതവിശ്വാസികൾ ജീവിക്കുന്ന കമ്യൂണിറ്റിയാണ് സെഞ്ച്വറി വില്ലേജ്. ‘മതമേതായാലും എല്ലാവരെയും സഹായിക്കാൻ തങ്ങൾ സദാസന്നദ്ധരാണ്. ചിലപ്പോൾ പ്രായമായവർക്ക് ഭക്ഷണവും ശേഖരിച്ച സാധനങ്ങളും എത്തിച്ച് നൽകേണ്ടത് അത്യാവശ്യമാണ്. അത് ഞങ്ങൾ നിർവഹിച്ചു,’ ഫ്‌ളോറിഡ സ്‌റ്റേറ്റ് സെക്രട്ടറിയും പേംബ്രോക്ക് പൈൻസ് നിവാസിയുമായ സ്‌കോട്ട് ഒ കോർണർ പറഞ്ഞു.
ഫ്‌ളോറിഡ ഗ്രാൻഡ് നൈറ്റായ  ഡാനിയൽ ഡയസ് മറ്റ് അഞ്ച് നൈറ്റ്‌സിനൊപ്പം ഭക്ഷണവിതരണം ഏകോപിപ്പിക്കാൻ ശ്രമിച്ചു. ഒരാഴ്ച വൈദ്യുതി ഇല്ലാത്തതുമൂലം റഫ്രിജറേറ്റിൽ ആളുകൾ സൂക്ഷിച്ചിരുന്ന ഭക്ഷണം മുഴുവൻ മോശമായെന്ന് അദ്ദേഹം പറഞ്ഞു.
അറ്റ്‌ലാന്റിക്കിൽ രൂപപ്പെട്ട ഏറ്റവും വലിയ കൊടുങ്കാറ്റാണ് ഇർമ. ഫ്‌ളോറിഡയിലെത്തിയപ്പോൾ മണിക്കൂറിൽ 185 മൈലായിരുന്നു കാറ്റഗറി നാലിൽ പെട്ട കൊടുങ്കാറ്റിന്റെ വേഗം. യു.എസ് വിർജിൻ ദ്വീപുകളിലടക്കം കരിബീയയിലും ജനസംഖ്യയിൽ വലിയ നാശമാണ് ഇർമ വരുത്തിയത്. ‘ഇർമ കൊടുങ്കാറ്റിന് മുമ്പുതന്നെ ആശയവിനിമയത്തിന് വേണ്ടിയുള്ള നെറ്റ്‌വർക്ക് ഞങ്ങൾ തയ്യാറാക്കിയിരുന്നു. രാഷ്ട്രത്തിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു,’ ഫോർട്ട് ലോണ്ടർഡെയിൽ നിവാസിയും ഡിസ്ട്രിക് ഡെപ്യൂട്ടിയുമായ പീറ്റർ ചിരാവല്ലെ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?