Follow Us On

29

March

2024

Friday

ദൈവപദ്ധതി നിറവേറാൻ പ്രതീക്ഷയോടെ കാത്തിരിക്കണം :ടിം ടെബോ

ദൈവപദ്ധതി നിറവേറാൻ പ്രതീക്ഷയോടെ കാത്തിരിക്കണം :ടിം ടെബോ

വാഷിംഗ്ടൺ: നമ്മുടെ ജീവിതത്തിൽ ദൈവിക പദ്ധതികൾ നിറവേറുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കണമെന്ന് മുൻ അമേരിക്കൻ ഫുട്‌ബോൾ ടീം താരം ടിം ടെബോ. അലബാമ ഹൈസ്‌കൂളിൽ പതിനാലായിരത്തോളം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാർത്ഥനയിലൂടെ മാത്രമെ തീരുമാനമെടുക്കാവൂ എന്നാണ് തന്റെ പിതാവായ ടെബോ തന്നോട് പറഞ്ഞിരുന്നത്. പത്ത് വർഷമായി താൻ പ്രാർത്ഥനയിലാണ് അഭയം കണ്ടെത്തുന്നത്. 2009 ൽ ഗേറ്റേഴ്‌സ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ അലബാമ സർവ്വകലാശാലയോട് പരാജയപ്പെട്ടതോടെ ഫ്‌ലോറിഡ സർവ്വകലാശാലയിൽ ചേർന്ന തന്റെ തീരുമാനം തെറ്റായിരുന്നോ എന്നായി തന്റെ സംശയം. എന്നാൽ താനടങ്ങുന്ന ഫ്‌ലോറിഡ ടീം രണ്ടു ചാമ്പ്യൻഷിപ്പ് നേടിയതോടെ ദൈവഹിതം തനിക്ക് വ്യക്തമായി. തന്റെ പദ്ധതി നിറവേറാനായി ദൈവം തന്നെ നയിക്കുകയായിരുന്നുവെന്ന് ചാമ്പ്യൻഷിപ്പ് നേടിയതിന് ശേഷമാണ് വ്യക്തമായത്. ടിം പറഞ്ഞു.
ഗ്രൗണ്ടിൽ ഫുട്‌ബോളിൽ മാസ്മരിക വിസ്മയം തീർക്കുന്ന ടിം ടെബോ വേദിയിലെത്തിയാൽ ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷ്യമായി മാറും. മത്സരങ്ങളിൽ കവിളിൽ ദൈവവചനങ്ങൾ എഴുതുന്നതും ട്വിറ്ററിൽ അനുദിനം ദൈവവചനം പങ്കുവെയ്ക്കുന്നതും ടിമ്മിന്റെ പതിവാണ്. ടിമ്മിന്റെ അമ്മ പമേള ഗർഭിണിയായിരുന്നപ്പോൾ ആരോഗ്യ പ്രശ്‌നങ്ങൾ മൂലം ഭ്രൂണഹത്യ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിന്നു. തുടർന്ന് ദൈവഹിതത്തിലാശ്രയിച്ച് ഡോക്ടർമാരുടെ നിർദേശം തള്ളിക്കളഞ്ഞ ടിമ്മിന്റെ അമ്മ ടിമ്മിന് ജന്മം നൽകി. ഈ വിശ്വാസസാക്ഷ്യവും മറ്റുള്ളവരുടെ മാനസാന്തരത്തിനായി ടിം എല്ലാ വേദികളിലും പങ്ക് വെയ്ക്കാറുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?