Follow Us On

29

March

2024

Friday

ഫ്രാൻസിസ് പാപ്പ നാളെ ചെസേനയും ബൊളോഞ്ഞയും സന്ദർശിക്കും

ഫ്രാൻസിസ് പാപ്പ നാളെ ചെസേനയും ബൊളോഞ്ഞയും സന്ദർശിക്കും

വത്തിക്കാൻ: ആറാം പീയൂസ് പാപ്പായുടെ മുന്നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് നാളെ ഫ്രാൻസീസ് പാപ്പാ വടക്കു-കിഴക്കെ ഇറ്റലിയിലെ ചെസേനയും രൂപതാ ദിവ്യകാരുണ്യ കോൺഗ്രസ്സിനോടനുബന്ധിച്ച് ബൊളോഞ്ഞ രൂപതയും സന്ദർശിക്കും.
ചെസേന-സാർസിന രൂപതയുടെ മെത്രാൻ ഡഗ്ലസ് റെഗത്തിയേരിയുടെ ക്ഷണപ്രകാരമാണ് പാപ്പാ ചെസേനയിൽ എത്തുക. അതേസമയം, ആർച്ചുബിഷപ്പ് മത്തേയൊ മരിയ സൂപ്പിയുടെ ക്ഷണപ്രകാരം രൂപതാ ദിവ്യകാരുണ്യ കോൺഗ്രസ്സിനോടനുബന്ധിച്ചാണ് പാപ്പ ബൊളോഞ്ഞ സന്ദർശിക്കുന്നത്
നാളെ രാവിലെ ഇന്ത്യൻ സമയം 10.30നാണ് ഫ്രാൻസീസ് പാപ്പ വത്തിക്കാനിൽ നിന്ന് 350 കിലോമീറ്ററിലേറെ ദൂരമുള്ള ചെസേനയിലേക്കു ഹെലിക്കോപ്റ്ററിൽ പുറപ്പെടുക. അവിടെ ജനതാചത്വരത്തിൽ ആളുകളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കത്തീഡ്രലിൽ വച്ച് പാപ്പ വൈദികർ, സമർപ്പിതർ, അജപാലനസമിതിയിലെ അല്മായ അംഗങ്ങൾ, ഇടവക പ്രതിനിധികൾ എന്നിവരുമായി സംസാരിക്കും. പരിശുദ്ധ കന്യകാമറിയത്തിൻറെ കപ്പേളയിൽ ദിവ്യകാരുണ്യാരാധനയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ച ശേഷം ചെസേന രൂപതയുടെ അഭയ കേന്ദ്രത്തിൽ കഴിയുന്നവർ, ഇടയസന്ദർശന സംഘാടക സമിതയംഗങ്ങൾ എന്നിവരുമായി പാപ്പ കത്തീഡ്രലിലെ സങ്കീർത്തിയിൽ വച്ച് കൂടിക്കാഴ്ച നടത്തും.
തുടർന്ന്, ചെസേനയിൽ നിന്ന് 90 ലേറെ കിലോമീറ്റർ വടക്കുള്ള ബൊളോഞ്ഞയിലേക്ക് രാവിലെ പുറപ്പെടുന്ന പാപ്പ കുടിയേറ്റക്കാർക്കായുള്ള കേന്ദ്രത്തിൽ വച്ച് 1000 ത്തോളം കുടിയേറ്റക്കാരുമായി കൂടിക്കാഴ്ച നടത്തും. തൊഴിലാളികളുമായുള്ള കൂടിക്കാഴ്ച, മദ്ധ്യാഹ്നപ്രാർത്ഥന , പാവപ്പെട്ടവരും അഭയാർത്ഥികളും തടവുകാരുമൊത്ത് ഉച്ചവിരുന്ന്, വൈദികരും സന്ന്യാസിസന്ന്യാസിനികളും സെമിനാരിവിദ്യാർത്ഥികളുമായുള്ള കൂടിക്കാഴ്ച, ദിവ്യബലിയർപ്പണം എന്നിവയാണ് ബൊളോഞ്ഞയിൽ പാപ്പായുടെ പരിപാടികൾ. തുടർന്ന് രാത്രി 8 മണിയോടെ പാപ്പാ വത്തിക്കാനിൽ തിരിച്ചെത്തും.

 

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?