Follow Us On

29

March

2024

Friday

ചില ചെറിയ കാര്യങ്ങളും ദൈവപരിപാലനയും

ചില ചെറിയ കാര്യങ്ങളും ദൈവപരിപാലനയും

തിരിഞ്ഞ് നോക്കുമ്പോൾ ദൈവത്തിന്റെ കരവേലകണ്ട് അത്ഭുതപ്പെടുകയാണ് ഞാൻ. ദേശീയ അധ്യാപക അവാർഡ് തലത്തിലേക്ക് ദൈവമാണ് എന്നെ ഉയർത്തിയത്. ഇതിലേക്ക് എ ന്നെ നയിച്ച ചില ചെറിയ അനുഭവങ്ങൾ പറയാം. തൃശൂർ ജില്ലയിലെ ചോക്കുരഹിത വിദ്യാലയമെന്നാണ് ഞങ്ങളുടെ സ്‌കൂളായ വാടാനപ്പള്ളി ആർ.സിയു.പി സ്‌കൂൾ അറിയപ്പെടുന്നത്. ഇതിന്റെ ഭാഗമായി അടിസ്ഥാനമായൊരു നവീകരണം ഞങ്ങൾ പ്ലാൻചെയ്തു. ദൈവം അതിന്മേൽ കയ്യൊപ്പ് ചാർത്തി എന്ന് മാത്രം. എല്ലാ ക്ലാസ്‌റൂമിലും ഹീലിയം ബോർഡും മാർക്കർ പെന്നും ഉപയോഗിച്ചാണ് അധ്യാപകരിന്ന് ക്ലാസ് എടുക്കുന്നത്. അധ്യാപകർക്കും കുട്ടികൾക്കും ഇത് പ്രയോജനപ്രദമാണ്. ആവശ്യമായ പണം സ്‌പോൺസർമാരിൽനിന്നും ഞങ്ങൾ കണ്ടെത്തുകയായിരുന്നു. മറ്റൊന്ന് റേഡിയോ പ്രക്ഷേപണമാണ്. കേൾവിയോടൊപ്പം ലൈവ് വെബ് ടെലി കാസ്റ്റിംഗും സ്‌കൂളിൽ ആരംഭിച്ചു. എല്ലാ ദിവസവും അരമണിക്കൂർ കുട്ടികളുടെ പ്രോഗ്രാം ഇങ്ങനെ തുടങ്ങി. ലോകത്തിന്റെ ഏത് ഭാഗത്തുമിരുന്ന് രക്ഷകർത്താക്കൾക്ക് തങ്ങളുടെ മക്കളുടെ പ്രോഗ്രാമുകൾ കാണാൻ കഴിയും. അത് സ്‌കൂളുമായുള്ള രക്ഷകർത്താക്കളുടെ ബന്ധം വർധിപ്പിച്ചു. ഓരോ പിരീയഡ് തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും അടിക്കുന്ന ഓട്ടോമാറ്റിക് ബെൽ സംവിധാനം ഏർപ്പെടുത്തിയതാണ് മറ്റൊരു കാര്യം. ടൈംടേബിൾ ക്രമീകരിക്കാനും ജീവിതത്തിനൊരു ചിട്ട വരുത്താനും ഈ സംവിധാനം ഉപകരിക്കുമെന്നാണ് എന്റെ അഭിപ്രായം. രഹസ്യമായി നാം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടാകാം. എന്നാൽ നമ്മുടെ കുഞ്ഞുങ്ങൾ അത് കാണുക യോ അതിന്റെ ഉദേശ ലക്ഷ്യം മനസിലാക്കുകയോ ചെയ്യുന്നു ണ്ടാവില്ല. അതുകൊണ്ടാണ് സ്‌കൂളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ പ്രാധാന്യം നൽകുവാൻ തീരുമാനിച്ചത്. പൂർവ വിദ്യാർത്ഥിയായ ഒരു വ്യക്തിക്ക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നല്ലൊരു തുക സ്‌കൂളിന്റെ നേതൃത്വത്തിൽ അങ്ങനെ സമാഹരിച്ച് നൽകി.
ഇപ്പോൾ രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് ഹോർമോൺ വ്യതിയാനംമൂലം വളർച്ചക്കുറവുണ്ടായി. ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലൂടെ ഈ വിദ്യാർത്ഥിയുടെ ചികിത്സാർത്ഥം ഒന്നര ലക്ഷം രൂപ സമാഹരിച്ചു. ഈ സംഖ്യ ഞങ്ങൾ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇട്ടരിക്കുകയാണ്. മാസം പതിനായിരം രൂപ ചെലവു വരുന്ന ചികിത്സയാണ് ഈ കുട്ടിക്ക് വേണ്ടത്.
ഇങ്ങനെ കുറെയേറെ പ്രവർ ത്തനം ചെയ്‌തെങ്കിലും ഇതൊ ന്നും പുരസ്‌കാരമോ അംഗീകാരമോ പ്രതീക്ഷിച്ചല്ല ചെയ്തത്. എന്നാൽ ദേശീയ പുരസ്‌കാരത്തോടെ സ്‌കൂളിന്റെ യശസ് ഉ യർത്തപ്പെട്ടതും എല്ലാവർക്കും അനുകരണീയ ചില മാതൃക കൾ നൽകാൻ കഴിഞ്ഞതും മ ഹത്തരമായി കാണുന്നു.
സ്‌കൂളിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ എല്ലാ വർഷവും ‘ജ്വാല’ എന്ന പേരിൽ നാലുപേജുള്ള പത്രം പുറത്തിറക്കുന്നുണ്ട്. പതിനായിരം കോപ്പി പ്രിന്റ് ചെയ്യും. കളറിൽ കലണ്ടർ തയാറാക്കി കുട്ടികൾക്ക് സൗജന്യമായി നൽകാറുമുണ്ട്. സ്‌കൂൾ സംബന്ധമായ വിവരങ്ങൾ രക്ഷാകർത്താക്കളെ അറിയിക്കാൻ എസ്.എം.എസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ദൈവം എന്നെ സ്‌നേഹിക്കുന്നുവെന്നും അവിടുത്തെ പദ്ധതിയോട് ചേർന്ന് നിൽക്കുമ്പോൾ ദൈവകൃപ വർധിക്കുമെന്നുമാണ് ഇതെല്ലാം എന്നെ പഠിപ്പിച്ചതും, പഠിപ്പിക്കുന്നതും…
ഒ.ജെ. ഷാജൻ മാസ്റ്റർ (ദേശീയ അധ്യാപക അവാർഡ് ജേതാവ്)
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?