Follow Us On

29

March

2024

Friday

ചരിത്രം ആവർത്തിച്ച് രക്തപുഷ്പം;സിസ്റ്റർ റാണി മരിയ നവം. 4ന് വാഴ്ത്തപ്പെട്ട ഗണത്തിൽ

ചരിത്രം ആവർത്തിച്ച് രക്തപുഷ്പം;സിസ്റ്റർ റാണി മരിയ നവം. 4ന് വാഴ്ത്തപ്പെട്ട ഗണത്തിൽ
അക്രമിക്ക് മാപ്പു നൽകിയ ഇര, മകളുടെ കൊലപാതികിയോട് ക്ഷമിച്ച അമ്മ, ഇരയുടെ അമ്മയോട് മാപ്പിരന്ന ഘാതകൻ, അക്രമിയെ മാനസാന്തരപ്പെടുത്തുന്നതിൽ ഉപകരണമാക്കപ്പെട്ട പുരോഹിതൻ… ഇൻഡോറിലെ രക്തപുഷ്പം സിസ്റ്റർ റാണി മരിയ അൾത്താരവണക്കത്തിന് അർഹയാകുമ്പോൾ ചരിത്രം ആവർത്തിക്കുകയാണ്, ഏതാണ്ട് ഒരു നൂറ്റാണ്ടിനപ്പുറം യൂറോപ്പിൽ സംഭവിച്ച ചരിത്രത്തിന്റെ പുനരാവർത്തനം!
രക്തസാക്ഷിത്വം വരിച്ചതുമുതൽ ഇതുവരെയുള്ള സിസ്റ്റർ റാണി മരിയയുടെ ‘പ്രയാണം’ വിശകലനംചെയ്യുമ്പോൾ ‘ഇൻഡോറിലെ രക്തപുഷ്പ’ത്തിന് മറ്റൊരു വിശേഷണംകൂടി നന്നായിണങ്ങും: ഭാരതത്തിലെ മരിയ ഗൊരേറ്റി! 1902ൽ ഇറ്റലിയിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ മരിയ ഗൊരേറ്റിയുടെയും   1995ൽ രക്തസാക്ഷിയായ സിസ്റ്റർ റാണി മരിയയുടെയും ‘മരണാനന്തര വഴികളിൽ’ നിറയുന്നത് അമ്പരപ്പിക്കുന്ന സമാനതകളാണ്^ നാമധേയത്തിലുമുണ്ട് മരിയ സാന്നിധ്യം!
മരിയ ഗൊരേറ്റിയുടെ ജീവൻ അപരിച്ച അലക്‌സാൻഡ്രോയെയും  മരിയയുടെ അമ്മ അസൂന്തയെയും  കുറിച്ച് സിസ്റ്റർ റാണി മരിയയെ ഘാതകൻ സമന്ദർ സിംഗ് കേട്ടിട്ടുണ്ടാകുമോ? എന്തായാലും അലക്‌സാൻഡ്രോയെപോലെ, സമന്ദറും മാനസാന്തരാനുഭവത്തിലെത്തി. മരിയ ഗൊരേറ്റിയുടെ അമ്മയ്ക്കുമുന്നിൽ ക്ഷമ യാചിച്ച അലക്‌സാൻഡ്രോയെപോലെ, സിസ്റ്ററിന്റെ മാതാപിതാക്കളെ കണ്ട് കണ്ണീരോടെ മാപ്പിരന്നു സമന്ദറും.
സ്വന്തം മകളെ വകവരുത്തിയ അപരാധിയ്ക്ക് മാപ്പു നൽകിയ അസൂന്തയെപ്പോലെ, ആ വൃദ്ധദമ്പതികൾ സമന്ദറിനും മാപ്പു നൽകി. അലക്‌സാൻഡ്രോയെ മാനസാന്തരാനുഭവത്തിലേക്ക് നയിച്ച ഇറ്റാലിയൻ ബിഷപ്പ് ജിയാവാനി ബ്ലാൻഡിനിയെപ്പോലെ, സമന്ദറിന്റെ മാനസാന്തരത്തിന് കളമൊരുക്കിയതും ഒരു പുണ്യാത്മാവാണ് സാമിയച്ചൻ എന്ന് വിശേഷിപ്പിക്കപ്പെട്ട പുണ്യസ്മരണാർഹൻ ഫാ. മൈക്കിൾ പുറാട്ടുകര സി.എം.ഐ.
നാമകരണ നടപടി: നാൾവഴി
 * 1995 ഫെബ്രുവരി 25: സിസ്റ്റർ റാണി മരിയ കൊല്ലപ്പെടുന്നു.
 * 2003 സെപ്റ്റംബർ 26: നാമകരണ നടപടികൾക്ക് വത്തിക്കാന്റെ അനുമതി.
 * 2005 ജൂൺ 29: രൂപതാ ട്രൈബ്യൂണൽ നടപടികൾക്കു ആരംഭം കുറിച്ചതോടെ ദൈവദാസ പദവിയിൽ.
 * 2007 ജൂൺ 28: ട്രൈബ്യൂണൽ നടപടികൾ പൂർത്തിയാക്കി രേഖകൾ വത്തിക്കാന് സമർപ്പിച്ചു.
 * 2016 ഫെബ്രുവരി: വത്തിക്കാൻ കാര്യാലയത്തിലെ ഒമ്പതംഗ ദൈവശാസ്ത്രജ്ഞരുടെ പ~നം പൂർത്തിയാക്കി.
 * 2016 നവംബർ 18: കബറിടം തുറന്ന് ഭൗതികാവശിഷ്ടങ്ങൾ ദൈവാലയത്തിനകത്തേക്ക് മാറ്റി സ്ഥാപിക്കുന്നു. ഇതിന്റെ വിശദമായ റിപ്പോർട്ടുകളും അനുബന്ധ രേഖകളും വത്തിക്കാന് സമർപ്പിച്ചു.
 * 2017 മാർച്ച് 21: നാമകരണ നടപടികൾക്കാളുടെ തിരുസംഘം റിപ്പോർട്ട് തയാറാക്കി പാപ്പയ്ക്ക് സമർപ്പിക്കുന്നു
 * 2017 മാർച്ച് 24: സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തുന്നതിനുള്ള അന്തിമരേഖയ്ക്ക് പാപ്പയുടെ അംഗീകാരം.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?