Follow Us On

29

March

2024

Friday

യുവജനസമ്മേളനത്തിൽ നാസി തടങ്കൽ പാളയം മാർപാപ്പ സന്ദർശിക്കും

യുവജനസമ്മേളനത്തിൽ നാസി തടങ്കൽ പാളയം മാർപാപ്പ സന്ദർശിക്കും

വത്തിക്കാൻ സിറ്റി: പോളണ്ടിൽ നടക്കുന്ന ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്ന ഫ്രാൻസിസ് മാർപാപ്പ കുപ്രസിദ്ധമായ നാസി തടങ്കൽപ്പാളയം സന്ദർശിക്കും. അവിടെ 1.1 മില്യൺ ജനങ്ങൾ 1940-45 കാലയളവിൽ മാത്രം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. മാർപാപ്പയുടെ പോളണ്ട് സന്ദർശനത്തിന്റെയും സമ്മേളനത്തിന്റെയും കാര്യപരിപാടികളും തിയതികളും വത്തിക്കാൻ പുറത്തുവിട്ടു. ജൂലൈ 27 മുതൽ 31 വരെയാണ് പാപ്പയുടെ പോളണ്ട് സന്ദർശനം. 27 ന് ക്രാക്കോവ് ബാലിസ് എയർപോർട്ടിലെത്തുന്ന പാപ്പ പ്രസിഡന്റ് ആൻന്ദ്ര ഡ്യൂഡയുമായി കൂടിക്കാഴ്ച നടത്തും. അന്നുതന്നെ പോളീഷ് കർദിനാൾ സ്റ്റനിസ്ലാവ് ഡിവിസുമായി സംസാരിക്കും.
ജൂലൈ 28 ന് പോളണ്ടിന്റെ പ്രത്യേക മധ്യസ്ഥയായ ബ്ലാക് മഡോണയുടെ ഐക്കൺ സ്ഥിതിചെയ്യുന്ന ജാസ്‌ന ഗോറ സന്യാസമന്ദിരത്തിലെത്തുന്ന പാപ്പ സെസ്‌ച്ചോവ നഗരത്തിൽ വിശ്വാസികളെ കാണും. പോളണ്ടിന്റെ മാമ്മോദീസയുടെ 1050-ാ വാർഷികാഘേ2ാഷങ്ങളാണ് അവിടെ ക്രമീകരിച്ചിരിക്കുന്നത്. 29-നാണ് കുപ്രസിദ്ധമായ ഓഷ്വീറ്റ്‌സ് തടങ്കൽപ്പാളയം പാപ്പ സന്ദർശിക്കുന്നത്. പിന്നീട് ക്രാക്കോവിൽ കുരിശിന്റെ വഴി. ക്രാക്കോവിൽനിന്ന് ഏകദേശം 40 മൈൽ അകലെയാണ് ഓഷ്വീറ്റ്‌സ് നാസി ക്യാമ്പ്.
30-ന് ക്രാക്കോവിലെ ഡിവൈൻ മേഴ്‌സി ചാപ്പലിലേക്ക്. കരുണയുടെ വർഷത്തിന്റെ പ്രത്യേകതകളിലൊന്നായ കരുണയുടെ വാതിൽ തുറന്ന് വിശുദ്ധ ഫൗസ്റ്റീനയുടെ ഭൗതികശരീരം അടക്കം ചെയ്ത ചാപ്പലിലേക്ക്. 20 ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ ഫൗസ്റ്റീനയാണ് കരുണയുടെ സന്ദേശങ്ങളും വെളിപാടുകളുമായി ലോകത്തെ ഏറെ സ്വാധീനിച്ചത്. വൈദികരും സന്യസ്തരുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പ, യുവജനങ്ങളുമൊത്ത് ഭക്ഷണം കഴിക്കുകയും കുറച്ചുപേരെ കുമ്പസാരിപ്പിക്കുകയും ചെയ്യും. അന്ന് വൈകിട്ട് ലോകയുവജനസമ്മേളനത്തിന്റെ പ്രാർത്ഥന വിജിലിൽ പാപ്പ പങ്കെടുക്കും. വേൾഡ് യൂത്ത് ഡേയുടെ ഭാഗമായി പാപ്പ അർപ്പിക്കുന്ന ഔദ്യോഗിക ദിവ്യബലിയും സംഘാടകരുമായുള്ള കൂടിക്കാഴ്ചയും തീരുമാനിച്ചിരിക്കുന്നത് ജൂലൈ 31-നാണ്.
1985 ൽ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് ലോക യുവജനസമ്മേളനത്തിന് ആരംഭം കുറിച്ചത്. ക്രാക്കോവിൽ നടക്കുന്ന സമ്മേളനത്തിൽ ലോകമെമ്പാടും നിന്നുള്ള മൂന്ന് മില്യൺ യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?