വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ പാപ്പയുടെ ജീവിതം മനോഹരമായി ചിത്രീകരിച്ചരിക്കുന്ന ‘ലിയോ ഫ്രം ചിക്കാഗോ’ എന്ന പുതിയ ഡോക്യുമെന്ററി പുറത്തിറങ്ങി. ഡിക്കാസ്റ്ററി ഫോര്‍ കമ്മ്യൂണിക്കേഷനും ചിക്കാഗോ അതിരൂപതയും, സോവര്‍ ന്യൂ ഇവാഞ്ചലൈസേഷന്‍ അപ്പസ്‌തോലേറ്റും ചേര്‍ന്ന് നിര്‍മിച്ച ഈ 50 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യമെന്ററിയുടെ ആദ്യ പ്രദര്‍ശനം വത്തിക്കാന്‍ ഫിലിം ലൈബ്രറിയില്‍ നടത്തി. ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളില്‍ വത്തിക്കാന്‍ ന്യൂസ് യൂട്യൂബ് ചാനലുകളില്‍ ഈ ചിത്രം ലഭ്യമാണ്.
ചിക്കാഗോയുടെ പ്രാന്തപ്രദേശമായ ഡോള്‍ട്ടണിലെ ബാല്യകാലം മുതല്‍ ലിയോ 14 -ാമന്‍ പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്ന സമയം വരെയുള്ള കാലഘട്ടം അതിമനോഹരമായി ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നു. ഇടവക സമൂഹത്തിലെ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, സഹപാഠികള്‍, സഹ അഗസ്റ്റീനിയന്‍ സന്യാസിമാര്‍ എന്നിവരുമായി നടത്തുന്ന അഭിമുഖങ്ങളിലൂടെ 1955-ല്‍ ജനിച്ച റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന്റെ ജീവിതം അടുത്തറിയുവാന്‍ ഡോക്യുമെന്ററി അവസരം ഒരുക്കുന്നു. ‘ലിയോ ഫ്രം ചിക്കാഗോ’ എന്ന ചിത്രം, തെക്കേ അമേരിക്കയിലെ അദ്ദേഹത്തിന്റെ മിഷനറി വര്‍ഷങ്ങള്‍ വിവരിക്കുന്ന മുന്‍ വത്തിക്കാന്‍ ചിത്രമായ ‘ലിയോണ്‍ ഡി പെറു’വിനെ അടിസ്ഥാനമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. ദൈവം തന്റെ സഭയെ നയിക്കാന്‍ സാധാരണക്കാരെ വിളിക്കുന്ന അസാധാരണമായ വഴികളുടെ നേര്‍ക്കാഴ്ച കൂടിയായി മാറുന്ന ഈ ഡോക്യമെന്ററി ചിത്രം ലിയോ 14 ാമന്‍ പാപ്പയെ കൂടുതല്‍ അടുത്തറിയാനും സ്‌നേഹിക്കാനും സഹായിക്കുമെന്നതില്‍ സംശയമില്ല.
















Leave a Comment
Your email address will not be published. Required fields are marked with *