Follow Us On

29

March

2024

Friday

അഡെലൈഡ് അതിരൂപതയ്ക്ക് പുതിയ അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ

അഡെലൈഡ് അതിരൂപതയ്ക്ക് പുതിയ അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ

അഡെലൈഡ്: ബിഷപ്പ് ജോർജ് ഓ കെല്ലിയെ അഡെലൈഡ് അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ആർച്ച് ബിഷപ്പ് ഫിലിപ്പ് വിൽസന്റെ പിൻഗാമിയായാണ് ബിഷപ്പ് ഓ കെല്ലി അതിരൂപതയുടെ ഭരണചുമതല ഏറ്റെടുക്കുന്നത്.
പരിശുദ്ധ പിതാവിന് പാസ്റ്ററൽ കെയർ മേഖലയിൽ അഡെലൈഡ് രൂപതയോടുള്ള പ്രത്യേക താല്പര്യത്തെയും പരിശുദ്ധ പിതാവ് ഏല്പിച്ച ഉത്തരവാദിത്തത്തെ വിധേയത്വത്തോടെ ഏറ്റെടുത്ത ബിഷപ്പ് ഓകെല്ലിയെയും ഓസ്ട്രേലിയൻ കത്തോലിക്ക ബിഷപ്പ്സ് കൗൺസിൽ അനുമോദിച്ചു.
അഡെലൈഡിൽ ജനിച്ച ബിഷപ്പ് ഓ കെല്ലി അതിരൂപതയിലെ വിവിധ ദൈവാലയങ്ങളിൽ വികാരിയായും പോർട്ട്പിരി രൂപതയുടെ ഓക്‌സിലറി ബിഷപ്പായും സേവനമനുഷ്ഠിക്കവെയായിരുന്നു പുതിയ നിയോഗം. അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റീവ് സ്ഥാനം ഏറ്റെടുത്തെങ്കിലും ബിഷപ്പ് ഓ കെല്ലി പോർട്ട് പിരി രൂപതയുടെ ബിഷപ്പ് ആയി തുടരും. രൂപതയുടെ ഭരണ സംവിധാനങ്ങൾക്ക് നവ നേതൃത്വം ഉണ്ടാകുന്നത് വരെ ബിഷപ്പ് ഓ കെല്ലിയായിരിക്കും അഡ്മിനിസ്‌ട്രേറ്ററെന്ന് രൂപത പത്രക്കുറിപ്പിൽ അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?