Follow Us On

11

August

2020

Tuesday

കൂപ്പുകൈകളോടെ ജനിച്ച കുഞ്ഞ് യേശുവിനെക്കുറിച്ച് പഠിപ്പിച്ചത്

കൂപ്പുകൈകളോടെ ജനിച്ച കുഞ്ഞ് യേശുവിനെക്കുറിച്ച് പഠിപ്പിച്ചത്

നൈജീരിയ: ഈ നാളുകളിൽ സോഷ്യൽ മീഡിയായിലൂടെ പ്രചരിക്കുന്ന ഒരു സന്ദേശമാണ് നൈജീരിയായുടെ തലസ്ഥാനമായ അബുജായിലെ കുബ്‌വായിലെ സർക്കാർ ജനറൽ ആശുപത്രിയിൽ നടന്ന അത്ഭുതകാഴ്ചയെക്കുറിച്ച്.
ഇപ്പോൾ ക്രിസ്തുവിന്റെ രണ്ടാം വരവിനെപ്പറ്റിയുള്ള ചർച്ചകൾക്ക് ചൂടു പിടിപ്പിച്ചിരിക്കുകയാണല്ലോ. അത്ഭുതകരമായ ഏത് സംഭവം ഉണ്ടായാലും അത് രണ്ടാംവരവുമായി ബന്ധപ്പെട്ടാണ് ചർച്ച ചെയ്യാറുള്ളത്. ജറുസലേമിൽ ആകാശവിതാനത്ത് വെണ്മേഘം വൃത്താകൃതിയിൽ കാണപ്പെട്ടതും റാസൽഖൈമയിൽ കാക്കകളൊരുമിച്ച് കൂടിയതുമെല്ലാം ആസന്നകാലത്ത് സംഭവിക്കാനിടയായുള്ള സംഭവങ്ങളായിട്ടാണ് ലോകം കാണുന്നത്.
ഏതാണ്ട് ഇതിന് സമാനമായൊരു വാർത്തയാണ് അബൂജയിൽ നിന്നും റിപ്പോർട്ട് ചെയ്തതും. കഴിഞ്ഞ ആഴ്ച ഇവിടുത്തെ കുബ്‌വാ ആശുപത്രിയിൽ ജനിച്ച പെൺകുഞ്ഞ് കൈകൾ കൂപ്പിപിടിച്ച് പ്രാർത്ഥിക്കുന്ന രൂപത്തിലായിരുന്നു. ഇതുകണ്ട് ഡോക്ടർമാരും നഴ്‌സുമാരും ഞെട്ടിപ്പോയി. കൈകൾ രണ്ടും ഏതോ ഒരു പശതേച്ച് കൂട്ടി ഒട്ടിച്ചതുപോലെയായിരുന്നു കാണപ്പെട്ടത്. എന്നാൽ ആർക്കും ചിന്തിക്കാൻ കഴിയാത്ത അത്ഭുതം അതിനുശേഷമായിരുന്നു. കൈകൾ രണ്ടും ചെറിയൊരു ശസ്ത്രക്രിയയിലൂടെ വേർപെടുത്തിയപ്പോൾ കൈവെള്ളയിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നുവത്രേ: ”യേശു വീണ്ടും വരുന്നു.” ഇതുകണ്ട ആ ആശുപത്രിയിലെ ഡോക്‌ടേഴ്‌സ് ഉൾപ്പെടെ എല്ലാവരും കരയാൻ തുടങ്ങി. അല്പ സമയത്തിനുള്ളിൽ ആശുപത്രിയിലേക്ക് ജനപ്രവാഹമായി. അസന്മാർഗിതകയിലും അശുദ്ധിയിലും കഴിഞ്ഞിരുന്ന ജനത്തിന് വലിയൊരു ഹൃദയപരിവർത്തനമായിരുന്നു അത്. കുബ്‌വായിൽ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി. ഈ അത്ഭുതപ്രവൃത്തി ലോകത്തിന് കാണിച്ചുകൊടുക്കുവാൻ മാത്രമാണ് ഈ കുഞ്ഞ് ജനിച്ചതെന്നും പറയുന്നു. അല്പ മണിക്കൂറുകൾ മാത്രമേ ഈ കുഞ്ഞ് ജീവിച്ചിരുന്നുള്ളൂ.
ദൈവാലയത്തിനു പുറംതിരിഞ്ഞു നിന്നവർ അനുതപിക്കുകയും ദൈവാലയത്തോട് ചേർന്നുനിൽക്കുകയും ചെയ്തു. മറ്റുള്ളവർ യേശുവിനെ തങ്ങളുടെ ഏകരക്ഷകനായി ഏറ്റുപറയുന്നു. അനേകർ വിശ്വാസം സ്വീകരിക്കുന്നു. ഈ അത്ഭുതപ്രവൃത്തി നൈജീരിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നു. ഇത് വിശ്വസനീയമാണെങ്കിലും അല്ലെങ്കിലും കർത്താവിന്റെ രണ്ടാം വരവ് സുനിശ്ചിതമായ സത്യമാകയാൽ ഈ സത്യത്തിൽ വിശ്വസിക്കാനും യേശുവിലുള്ള വിശ്വാസം ഉറപ്പിക്കാനും വിശുദ്ധിയോടെ ജീവിക്കാനും ഈ അത്ഭുതം അനേകർക്ക് പ്രചോദനം നൽകിക്കഴിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?