Follow Us On

19

March

2024

Tuesday

റവ.ഡോ. തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍

റവ.ഡോ. തോമസ് തറയില്‍  ചങ്ങനാശേരി അതിരൂപത  സഹായമെത്രാന്‍

കൊച്ചി: ചങ്ങനാശ്ശേരി അതിരൂപതസഹായമെത്രാനായി റവ. ഡോ. തോമസ് തറയിലിനെ മാര്‍പാപ്പ നിയമിച്ചു. കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. മാര്‍ ജോര്‍ജ് ആലഞ്ചേരിയും ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു.
ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രല്‍ ഇടവകാംഗമായ തറയില്‍ പരേതനായ ജോസഫ് മറിയാമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ ഇളയ മകനാണ് നിയുക്ത മെത്രാന്‍. റോമിലായിരുന്നു ഉപരിപഠനം. 2000 ജനുവരി ഒന്നിന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവ്വത്തില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു.നെടുംകുന്നം ഫൊറോന ദൈവാലയം അസി. വികാരയായിരുന്നു. തുടര്‍ന്ന് ഉന്നത പഠനം റോമില്‍. സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടി.

ചങ്ങനാശേരി അതിരൂപതയുടെ കീഴില്‍ ആലപ്പുഴ പുന്നപ്രയിലുള്ള ധ്യാന, കൗണ്‍സിലിംഗ് കേന്ദ്രമായ ദനഹാലയയുടെ ഡയറക്ടറായി സേവനം ചെയ്തു വരികെയാണ് റവ.ഡോ. ടോമി തറയിലിന് പുതിയ നിയമനം ലഭിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?