Follow Us On

05

December

2023

Tuesday

സ്‌കൂളുകളിൽ ഭക്ഷണം നൽകുന്ന പദ്ധതിയുമായി എത്യോപ്യൻ സഭ

സ്‌കൂളുകളിൽ ഭക്ഷണം നൽകുന്ന പദ്ധതിയുമായി എത്യോപ്യൻ സഭ

എത്യോപ്യ: കഴിഞ്ഞ 50 വർഷത്തിനിടെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും രൂക്ഷമായ വരൾച്ച നേരിടുന്ന എത്യോപ്പിയയിൽ കുട്ടികളെ സ്‌കൂളുകളിൽ വരാൻ പ്രേരിപ്പിക്കുന്നതിനായി സ്‌കൂളുകളിൽ ഭക്ഷണം നൽകുന്ന പദ്ധതി എത്യോപ്യൻ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ചു. വരൾച്ച രൂക്ഷമായ വടക്കൻ രൂപതകളിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നതെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന കാത്തലിക്ക് നീയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ റീജണൽ ഡയറക്ടർ അർഗാവ് ഫാന്തു അറിയിച്ചു.
83 ശതമാനം ജനതയും ജീവിക്കുന്ന ഗ്രാമപ്രദേശങ്ങളിലാണ് അടിയന്തിരമായി സഹായമെത്തിക്കേണ്ടതെന്ന് കാത്തലിക്ക് റില്ലീഫ് സർവീസസിന്റെ എത്യോപ്പിയയിലെ പ്രതിനിധിയായ മാറ്റ് ഡേവിസ് പറഞ്ഞു. പട്ടണങ്ങളിൽ വില കുതിച്ചുയർന്നതിനെ തുടർന്ന് പലർക്കും ഭക്ഷണസാധനങ്ങൾ പ്രാപ്യമല്ലാതായി മാറിയിട്ടുണ്ട്. എങ്കിലും മാർക്കറ്റിൽ ഭക്ഷണസാധനങ്ങൾ ഇപ്പോഴും ലഭ്യമാണ്; അഡിസ് അബാബയിൽ നിന്ന് മാറ്റ് ഡേവിസ് പങ്കുവച്ചു.
എത്യോപ്പിയിലെ ജനസംഖ്യയിൽ ഒരു ശതമാനത്തിൽ താഴെയാണ് കത്തോലിക്കരുടെ സംഖ്യയെങ്കിലും ഗവൺമെന്റിന് ശേഷം വിദ്യാഭ്യാസമേഖലയിലെയും ആരോഗ്യമേഖലയിലെയും ഏറ്റവും പ്രധാന സേവനദാതാവ് കത്തോലിക്ക സഭയാണ്. വരൾച്ചെയെയും ക്ഷാമത്തെയും അതിജീവിക്കുന്നതിനായി സഭയുടെ പരമാവധി ചെയ്യുന്നുണ്ടെന്ന് മാറ്റ് പറഞ്ഞു. 1980-കളിൽ ആയിരക്കണക്കിന് ജനങ്ങളുടെ മരണത്തിനിടയാക്കിയ ക്ഷാമകാലഘട്ടത്തെക്കാൾ മെച്ചപ്പെട്ട സ്ഥിതിയാണ് ഇന്നുള്ളതെന്നും മാറ്റ് വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?