Follow Us On

19

March

2024

Tuesday

റാസൽഖൈമ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് ദൈവാലയം തീർത്ഥാടനകേന്ദ്രമായി

റാസൽഖൈമ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് ദൈവാലയം തീർത്ഥാടനകേന്ദ്രമായി

യു.എ.ഇ: റാസൽഖൈമ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് ദൈവാലയത്തെ പരിശുദ്ധ മാതാവിന്റെ നാമത്തിലുള്ള തീർത്ഥാടനകേന്ദ്ര പദവിയിലേക്ക് ഉയർത്തി. ഇതുസംബന്ധിച്ച് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ പുറപ്പെടുവിച്ച കല്പന ഇടവക മെത്രാപ്പോലീത്ത ബംഗളൂരു ഭദ്രാസന അധിപൻ ഡോ. എബ്രഹാം മാർ സെറാഫിന്റെ സാന്നിധ്യത്തിൽ ഇടവക വികാരി ഫാ. ഐപ്പ് പി. അലക്‌സ് വിളംബരം ചെയ്തു.
വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതമാണ് ഇന്നത്തെ തലമുറയ്ക്ക് ആവശ്യമെന്ന് മാർ സെറാഫി പറഞ്ഞു. യു.എ.ഇയിലെ വിവിധ ദൈവാലയങ്ങളിലെ വൈദികരും വിശ്വാസികളും പങ്കെടുത്തു. ജേക്കബ് മാത്യു, സി.പി. മാത്യു, റെജി സ്‌കറിയ എന്നിവരെ ആദരിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ നൽകി.
ഇടവക സെക്രട്ടറി ജെറി ജോൺ, ട്രസ്റ്റി രാജേഷ് ഫിലിപ്പ് തോമസ്, പെരുന്നാൾ കൺവീനർ അലക്‌സ് തരകൻ എന്നിവർ പ്രസംഗിച്ചു. വിവിധ ശുശ്രൂഷകൾക്ക് ഡോ. എബ്രഹാം മാർ സെറാഫി മുഖ്യകാർമികത്വം വഹിച്ചു. ഇടവക മുൻ വികാരി ഫാ. കെ.ജി. അലക്‌സാണ്ടർ, ഫാ. സഖറിയാസ് നൈനാൻ എന്നിവർ സഹകാർമികത്വം വഹിച്ചു. ഫാ. ഷാജി മാത്യുസ്, ഫാ. അജി കെ. ചാക്കോ, ഫാ. ജേക്കബ് ജോർജ്, ഫാ. എബ്രഹാം തോമസ്, ഫാ. ജേക്കബ് ജോൺ എന്നിവർ പങ്കെടുത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?