Follow Us On

17

June

2019

Monday

റീത്ത് ഭേദമില്ലാതെ 'എഡിൻബർഗ്'; ദിവ്യകാരുണ്യ പ്രദക്ഷിണം  അവിസ്മരണീയം

റീത്ത് ഭേദമില്ലാതെ 'എഡിൻബർഗ്';  ദിവ്യകാരുണ്യ പ്രദക്ഷിണം   അവിസ്മരണീയം
എഡിൻബർഗ്: പരിശുദ്ധ കുർബാനയുടെ തിരുനാളിനോട് അനുബന്ധിച്ച് എഡിൻബർഗിലെ സീറോ മലബാർ ഇടവക ഡിവൈൻ മേഴ്‌സിയും ഇംഗ്ലീഷ് ഇടവകയായ സെന്റ് ജോസഫും സംയുക്തമായി സംഘടിപ്പിച്ച ദിവ്യകാരുണ്യപ്രദക്ഷിണം അവിസ്മരണീയ അനുഭവമായി. സാംസ്കാരിക തനിമ വിളിച്ചോതുന്ന  വേഷം ധരിച്ച വിശ്വാസീസമൂഹം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് ദിവ്യകാരുണ്യ നാഥനെ നഗരത്തിലൂടെ ആനയിച്ചത്.
സെന്റ് ജോസഫ് ദൈവാലയത്തിൽനിന്ന് ഡിവൈൻ മേഴ്‌സി ദൈവാലയത്തിലേക്ക് നടത്തിയ പ്രദക്ഷിണത്തിൽ രണ്ട് ഇടവകയിൽനിന്നും നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. പ്രദക്ഷിണത്തിൽ പങ്കെടുത്തവർക്കുമാത്രമല്ല, അതിന് സാക്ഷികളായ വഴിയാത്രക്കാർക്കും റോഡിനിരുവശത്തുള്ള താമസക്കാർക്കും പുത്തൻ അനുഭവവമായി.
സെന്റ് ജോസഫ് ഇടവക വികാരി ഫാ. ഗ്രെഗ് ലാബസ്, ഡിവൈൻ മേഴ്
സി ഇടവക വികാരി ഫാ. വിൽസൺ ആന്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രദക്ഷിണം. ഇന്ത്യൻ സംസ്‌കാരത്തിന്റെ അടയാളമായ ചെണ്ടമേളവും വസ്ത്രധാരണവും, നൈറ്റ്‌സ് ഓഫ് കൊളംബസ് പോലുള്ള സംഘടനകളുടെ ഔദ്യോഗിക വസ്ത്രവും കൂടിച്ചേർന്നപ്പോൾ ഇരുസംസ്‌കാരങ്ങളെയും കൂടിച്ചേരുന്ന വർണാഭമായ കാഴ്ചയായിരുന്നു അത്. എല്ലാ ഭക്തസംഘടനകളും രണ്ട് ഇടവകകളിൽനിന്നും സജീവമായ പങ്കാളിത്തമാണ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് നൽകിയത്.
സിറ്റി അധികാരികളിൽനിന്നും പൊലീസ് സേനയുടെ സഹകരണമുണ്ടായതിനാൽ വളരെ ക്രമീകൃതവും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും പ്രദക്ഷിണം നടത്താൻ സാധിച്ചു. വരും വർഷങ്ങളിൽ ദിവ്യകാരുണ്യ തിരുനാളിന് കൂടുതൽ ഇടവകകളെ പങ്കെടുപ്പിച്ച് വിപുലമായി ഇത്തരം പ്രദക്ഷിണങ്ങൾ നടത്തണമെന്ന ആഗ്രഹം പങ്കെടുത്തവരെല്ലാം അറിയിച്ചതും ശ്രദ്ധേയമായി. ഡിവൈൻ മേഴ്
സി ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയ സ്‌നേഹവിരുന്നും ഇംഗ്ലീ
ഷുകാർക്ക് പുതിയ അനുഭവമായി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?