Follow Us On

28

March

2024

Thursday

സെപ്റ്റംബർ 23: വിശുദ്ധ പാദ്രേ പിയോ

സെപ്റ്റംബർ 23: വിശുദ്ധ പാദ്രേ പിയോ

ഇറ്റലിയിലെ സാധാ കർഷക കുടുംബത്തിലായിരുന്നു പിയോയുടെ ജനനം. അഞ്ചാമത്തെ വയസിൽ തന്നെ പിയോ ദൈവത്തിന് പൂർണമായും സമർപ്പിച്ചു. മൊർക്കോണയിലെ കപ്പൂച്ചിയൻ ആശ്രമത്തിൽ ചേർന്ന പിയോ ഇരുപത്തിരണ്ടാമത്തെ വയസിൽ തിരുപ്പട്ടം സ്വീകരിച്ചു. 1918 സെപ്റ്റംബർ 20-ന് അദ്ദേഹത്തിന് പ്രാർത്ഥനയ്ക്കിടയിൽ ശരീരത്തിന് പഞ്ചക്ഷതമുണ്ടായി. പല സ്ഥലങ്ങളിലും ഒരേ സമയം പ്രത്യക്ഷപ്പെടാനുള്ള അത്ഭുത പ്രതിഭാസം അദ്ദേഹത്തിന് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും ശക്തിസ്രോതസ് ആഘോഷമായ വിശുദ്ധ ബലിയർപ്പണമായിരുന്നു. കുമ്പസാരക്കൂട്ടിൽ ദീർഘനേരം ചെലവഴിച്ചിരുന്ന പിയോ അച്ചൻ അനേകം പാപികളുടെ മാനസാന്തരത്തിന് വഴിതെളിച്ചു. സ്വന്തം ജീവിതവിശുദ്ധീകരണത്തിനായി പലവിധത്തിലുള്ള പരിഹാരപ്രവൃത്തികൾ അദ്ദേഹം അനുഷ്ഠിച്ചിരുന്നു. ജീവിതലാളിത്യംകൊണ്ടും നന്മകൊണ്ടും അനേകായിരങ്ങളെ ക്രിസ്തുവിലേക്കടുപ്പിച്ച ആ പുണ്യാത്മാവ് 1968 സെപ്റ്റംബർ 23-ന് സ്വർഗഭാഗ്യം പുൽകി. 2002 ജൂൺ 16-ന് പാദ്രേ പിയോയെ ജോൺപോൾ രണ്ടാമൻ പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.
പ്രാർത്ഥന: കുഞ്ഞുനാളിൽതന്നെ ദൈവത്തിനായി സമർപ്പിച്ച് വിശുദ്ധിയുടെ പടവുകൾ കയറിയ പഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രേ പിയോ, ആത്മാക്കളുടെ രക്ഷക്കായി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും വേണ്ട അനുഗ്രഹത്തിനായി മാധ്യസ്ഥം വഹിക്കേണമേ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?