Follow Us On

01

December

2022

Thursday

സെപ്റ്റംബർ 29: പ്രധാന മാലാഖമാരായ മിഖായേൽ, ഗബ്രിയേൽ, റാഫേൽ

സെപ്റ്റംബർ 29: പ്രധാന മാലാഖമാരായ മിഖായേൽ, ഗബ്രിയേൽ, റാഫേൽ

വിശുദ്ധ മിഖായേൽ – മിഖായേൽ എന്ന മുഖ്യദൂതന്റെ പേര് അർത്ഥമാക്കുന്നത് ‘ദൈവത്തിനോട് അടുത്തവൻ’ എന്നാണ്. സ്വർഗീയ ദൂതന്മാരുടെ രാജകുമാരൻ എന്നും മിഖായേൽ മാലാഖ അറിയപ്പെടുന്നു. സാത്താനോട് പോരാടുന്നതിനും മരണസമയത്ത് ആത്മാക്കളെ സാത്താന്റെ പിടിയിൽനിന്ന് രക്ഷിക്കുന്നതിനും ക്രിസ്ത്യാനികളുടെ രക്ഷകനായിരിക്കന്നതിനും ആത്മാക്കളെ അന്തിമവിധിക്കായി കൊണ്ടുവരുന്നതിനും വിശുദ്ധ മിഖായേലിന്റെ സഹായം നാം ചോദിക്കുന്നു.
വിശുദ്ധ ഗബ്രിയേൽ – വിശുദ്ധ ഗബ്രിയേൽ എന്ന പേര് അർത്ഥമാക്കുന്നത് ‘ദൈവം എന്റെ ശക്തി’ എന്നാണ്. ദൈവം തന്റെ അവതാരപദ്ധതികൾ മനുഷ്യർക്ക് വെളിപ്പെടുത്താൻ തിരഞ്ഞെടുത്തിരിക്കുന്ന ദൂതൻ എന്ന നിലയിലാണ് വിശുദ്ധ ഗബ്രിയേൽ അറിയപ്പെടുന്നത്.
വിശുദ്ധ റാഫേൽ – റാഫേൽ എന്ന വാക്കിനർത്ഥം ദൈവം സൗഖ്യം നൽകുന്നു’ എന്നാണ്. ജീവിതയാത്രയിലെ വിഷമഘട്ടങ്ങളിൽ ആശ്വസിപ്പിക്കുന്ന ഒരു സഹചാരി എന്ന നിലയിലാണ് വിശുദ്ധ റാഫേൽ അറിയപ്പെടുന്നത്. ബെത്‌സദായിലെ കുളത്തിലെ വെള്ളം ഇളക്കാൻ വരുന്ന മാലാഖ വിശുദ്ധ റാഫേൽ ആണെന്ന് വിശ്വസിക്കപ്പെടുന്നു.
പ്രാർത്ഥന: ഞങ്ങളുടെ പ്രത്യേക സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന വിശുദ്ധ മിഖായേലെ വിശുദ്ധ ഗബ്രിയേലേ, വിശുദ്ധ റഫായേലേ, തിന്മയുടെ ശക്തികളിൽ നിന്നും അപകടങ്ങളിൽ നിന്നും മാരകരോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമെ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?