Follow Us On

01

December

2022

Thursday

സെപ്റ്റംബർ 30: വിശുദ്ധ ജെറോം

സെപ്റ്റംബർ 30: വിശുദ്ധ ജെറോം

എ.ഡി 345-നോടടുത്ത് യുഗോസ്ലേവിയോയിലെ സ്ട്രിഡോണിൽ വിശുദ്ധ ജെറോം ജനിച്ചു. ആത്മാർത്ഥത നിറഞ്ഞ ധീരതയുള്ള ഒരു മനുഷ്യനായിരുന്നു. ഒരു സാധാരണ മനുഷ്യനുള്ള സാന്മാർഗിക പ്രശ്‌നങ്ങളെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. തന്മൂലം ബെത്‌ലെഹം ഗുഹയിലെ ഏകാന്തവും പ്രായശ്ചിത്തവും ഉപവാസവും വഴിയാണ് അവയെ ഒതുക്കിയത്. പെട്ടെന്ന് കോപിക്കുമായിരുന്നു. എന്നാൽ അതിവേഗം അവയെല്ലാം ക്ഷമിച്ചിരുന്നു. എ.ഡി. 391-ൽ മാർപാപ്പ ജെറോമിനെ വിശുദ്ധ ഗ്രന്ഥത്തിന്റെ ലത്തീൻ വിവർത്തനം ചെയ്യാൻ ഏൽപിച്ചു. പതിനെട്ട് വർഷംകൊണ്ട് വിശുദ്ധ ഗ്രന്ഥം ഏതാണ്ട് മുഴുവനായുംതന്നെ അദ്ദേഹം പരിഭാഷപ്പെടുത്തി. എ.ഡി 420-ൽ അദ്ദേഹം നിത്യസമ്മാനിതനായി. ക്രിസ്തീയ മഹാസാമ്രാജ്യത്തിലെ ഏറ്റവും മഹാത്മാക്കളായ വേദപണ്ഡിതരിൽ ഒരാളായി വിശുദ്ധ ജെറോം വിലയിരുത്തപ്പെടുന്നു.
പ്രാർത്ഥന: ബലഹീനതകളെ അതിജീവിക്കാൻ കഠിനമായ ജീവിതചര്യകൾ സ്വീകരിച്ച വേദപാരംഗതനായ വിശുദ്ധ ജെറോം, തിരുവചനത്തിന്റെ ശക്തി തിരിച്ചറിയുവാനും സഭയുടെ പ്രവർത്തനങ്ങളിൽ പങ്കുചേരുവാനും വേണ്ട കൃപകൾക്കായി പ്രാർത്ഥിക്കേണമെ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?