Follow Us On

25

January

2022

Tuesday

നവംബർ 29: വിശുദ്ധ സാറ്റർണിനൂസ്

നവംബർ 29: വിശുദ്ധ സാറ്റർണിനൂസ്

ടൌലോസിലെ മെത്രാനായിരുന്ന വിശുദ്ധ സാറ്റർണിനൂസ് എ.ഡി. 257 നവംബർ 29-നാണ് രക്തസാക്ഷിത്വം വരിച്ചത്. 245-ൽ മാർപാപ്പയായ ഫാബിയാന്റെ നിർദ്ദേശപ്രകാരം വിശുദ്ധ സാറ്റർണിനൂസ് വിശ്വാസ പ്രഘോഷണത്തിനായി റോമിൽ നിന്നും ഗൌളിലേക്ക് പുറപ്പെട്ടു. വിശുദ്ധ സാറ്റർണിനൂസ് ടൌലോസിൽ തന്റെ വിശുദ്ധ സഭാ ഭരണം ആരംഭിച്ചു. തന്റെ പ്രഘോഷണവും അത്ഭുതപ്രവർത്തനങ്ങളും വഴി ധാരാളം വിഗ്രഹാരാധകരെ മതപരിവർത്തനം ചെയ്തു. ഒരിക്കൽ വിശുദ്ധൻ കടന്നു പോകുന്ന വഴിയിൽ വച്ച് പിശാചുക്കൾ ഒരു ഊമയെ വിശുദ്ധന്റെ രൂപത്തിൽ ആക്രമിച്ചു. വിഗ്രാഹാരധകരായ പുരോഹിതർ ഇത് കാണുകയും ഇതേപ്പറ്റി അധികാരികൾ സമക്ഷം ഒറ്റികൊടുക്കുകയും ചെയ്തു. പലതരത്തിലുള്ള അപമാനങ്ങൾക്കും പീഡനങ്ങൾക്കും ശേഷം അവർ അദ്ദേഹത്തിന്റെ പാദങ്ങൾ ബലികഴിക്കുവാൻ കൊണ്ട് വന്ന ഒരു കാട്ടു പോത്തിന്റെ ശരീരവുമായി ബന്ധിച്ചു. കുന്നിനു മുകളിൽ നിന്നും താഴേക്ക് വളരെ വേഗത്തിൽ കാട്ടു പോത്ത് ഓടിയത് മൂലം വിശുദ്ധന്റെ തലയോട്ടി പിളരുകയും തലച്ചോർ പുറത്തേക്ക് ചിന്നിചിതറുകയും ചെയ്തു. വിശുദ്ധന്റെ മരണത്തോടെ അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷപൂർവ്വം ശാന്തിയുടെയും മഹത്വത്തിന്റെയും സ്വർഗ്ഗീയ വസതിയിലേക്ക് പറന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?