Follow Us On

21

September

2023

Thursday

ഹാർവി, ഇർമ്മ: ദൈവാലയങ്ങൾ പുനർനിർമ്മിക്കാൻ 1.4 മില്യൺ ഡോളർ നൽകുമെന്ന് നൈറ്റ് ഓഫ് കൊളംബസ്

ഹാർവി, ഇർമ്മ: ദൈവാലയങ്ങൾ പുനർനിർമ്മിക്കാൻ 1.4 മില്യൺ ഡോളർ നൽകുമെന്ന് നൈറ്റ് ഓഫ് കൊളംബസ്

ഹൂസ്റ്റൺ: ഹാർവിയും ഇർമ്മയും കനത്തനാശം വിതച്ച ഫ്‌ളോറിഡയിലേയും ടെക്‌സസിലേയും ദൈവാലയങ്ങൾ പുനർ നിർമ്മിക്കാൻ 1.4 മില്യൺ ഡോളർ നൽകുമെന്ന് നൈറ്റ്‌സ് ഓഫ് കൊളംബസ്.” ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ ദൈവാലയങ്ങളുടെ പുനരുദ്ധാരണം ആത്മീയ ആനന്ദമെന്ന നിലയിലും ദൈവാലയത്തിനു ചുറ്റുമുള്ള വലിയ സമൂഹത്തിന്റെ വീണ്ടെടുപ്പെന്ന നിലയിലുമാണ് കാണുന്നത്”. നൈറ്റ്‌സ് ഓഫ് കൊളംബസ് സി. ഇ.ഒ കാൾ ആൻഡേഴ്‌സൺ പറഞ്ഞു.
ആഗസ്റ്റ് 25 ന് ടെക്‌സസിൽ സംഹാരതാണ്ഢവമാടിയ ഹരിക്കെയിൻ ഹാർവെ കനത്ത നഷ്ടമാണ് വിതച്ചത്. 5 ദിവസം നീണ്ടുനിന്ന കാറ്റിൽ നിരവധിപ്പേർ മരിക്കുകയും 180 ബില്ല്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടാകുകയും ചെയ്തു. 13 മില്ല്യൺ ആളുകളെയാണ് ഹരിക്കെയ്ൻ ഹാർവെ ബാധിച്ചത്. ഹാർവെയ്ക്കുശേഷം ഒരു മാസത്തിനുള്ളിലാണ് ഹരിക്കെയ്ൻ ഇർമ്മ കരാബീയനിലൂടെ യു.എസിലെത്തിയത്. ഇർമ്മ ആഞ്ഞടിച്ച ജോർജിയയിലും കരാലിനയിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. 134 പേർക്കാണ് ഹരിക്കെയ്ൻ ഇർമ്മയുടെ പ്രഹരശേഷിയിൽ ജീവൻ നഷ്ടമായത്. ടെക്‌സാസിലെ ഏഴ് ദൈവാലയങ്ങൾ പുനർനിർമ്മിക്കാൻ 76 ലക്ഷം ഡോളർ നൽകുമെന്നും ഫ്‌ലോറിഡയിലും വിർജിൻ ഐലൻഡിലുമുള്ള ദൈവാലയങ്ങൾ പുനർനിർമ്മിക്കാൻ അറുപത്തൊൻപത് ലക്ഷം ഡോളർ നൽകുമെന്നും നൈറ്റ്‌സ് ഓഫ് കൊളംബസ് വ്യക്തമാക്കിയിരുന്നു.
കത്തോലിക്കാ കുടുംബങ്ങൾ പടുത്തുയർത്തുവാനും ഇടവകാ ജീവിതം ശക്തിപ്പെടുത്തുവാനും നൈറ്റ്‌സ് ഓഫ് കൊളംബസ് പ്രതിജ്ഞാബദ്ധമാണ് ആൻഡേഴ്‌സൺ പറഞ്ഞു. കൊടുങ്കാറ്റിനെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 3.8 മില്യൺ ഡോളറാണ് നൈറ്റ് ഓഫ് കൊളംബസ് സമാഹരിച്ചത്. ഇതിൽ എഴുപത്തിരണ്ടു ലക്ഷത്തിലേറെ ഡോളർ ദ്രുതഗതിയിലുള്ള ദുരിതാശ്വാസ സഹായമായി ഭക്ഷണത്തിനും വെള്ളത്തിനും പാർപ്പിടത്തിനുമായി ഉപയോഗിക്കുകയും ചെയ്തു. കൂടാതെ, ഒരുലക്ഷം ഡോളർ ഹരിക്കെയ്ൻ മരിയ ആഞ്ഞടിച്ചതിനെ തുടരന്ന് തകർന്നടിഞ്ഞ പ്യൂട്ടോറിക്കയ്ക്ക് നൽകി. 1882 ൽ ന്യൂ ഹെവനിലെ കണക്ടിക്കട്ടിൽ വാഴ്ത്തപ്പെട്ട ഫാ. മിഖായേലാണ് നൈറ്റ്‌സ് ഓഫ് കൊളംബസ് സ്ഥാപിച്ചത്. ലോകവ്യാപകമായി 1.9 മില്യണിലേറെ അംഗങ്ങളാണ് ഇന്ന് നൈറ്റ്‌സ് ഓഫ് കൊളംബസിനുള്ളത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?