Follow Us On

23

November

2020

Monday

ജപമാല കരങ്ങളിലേന്തുമ്പോൾ

ജപമാല കരങ്ങളിലേന്തുമ്പോൾ

ക്രൈസ്തവ ലോകത്തിന് മറക്കാൻ സാധിക്കാത്ത ഒരു യുദ്ധമാണ് എ.ഡി. 1571 ൽ നടന്ന ലെപ്പാന്റൊ യുദ്ധം. യൂറോപ്പിന്റെയും ആഫ്രിക്കായുടെയും ഇടയ്ക്കുള്ള ഒരു കടലിടുക്ക് ആണ് ലെപ്പാന്റൊ. പതിനാറാം നൂറ്റാണ്ടിൽ മുസ്ലിം-തുർക്കി സൈന്യങ്ങൾ കോൺസ്റ്റാന്റിനിപ്പോൾ (ഈസ്റ്റാമ്പുൾ), ടർക്കി, ഈജിപ്ത്, പൂർവയൂറോപ്പിന്റെ ചില ഭാഗങ്ങൾ മുതലായവ പിടിച്ചടക്കിയതിനുശേഷം, ക്രൈസ്തവ യൂറോപ്പ് മുഴുവൻ പിടിച്ചടക്കാനുള്ള സമരാവേശവുമായി മുന്നേറുകയായിരുന്നു. പശ്ചിമ യൂറോപ്യൻ ക്രൈസ്തവ രാഷ്ട്രങ്ങളായ പോർട്ടുഗൽ, സ്‌പെ യിൻ, ഹംഗറി, ആസ്ത്രിയ എന്നീ രാജ്യങ്ങളിൽ ആധിപത്യം ഏതാണ്ട് ഉറപ്പിച്ചുവരികയുമായിരുന്നു. ഇങ്ങനെയിരിക്കെ മറ്റു ക്രൈസ്തവ രാഷ്ട്രങ്ങളുടെമേൽ അന്തിമ വിജയത്തിനുള്ള പോരാട്ടത്തിന് മുസ്ലിം-തുർക്കി നാവിക സൈന്യങ്ങളെ ലെപ്പാന്റോ കടലിടുക്കിൽ വിന്യസിച്ചു.
അവരെ പ്രതിരോധിക്കാൻ ആസ്ത്രിയക്കാരനായ ഡോൺ-ജ്യുവാന്റെ നേതൃത്വത്തിൽ ക്രൈസ്തവ രാഷ്ട്രങ്ങളുടെ സൈ ന്യങ്ങളും മറുപക്ഷത്ത് നിരന്നു. അന്ന് 1571 ഒക്‌ടോബർ എട്ടിനായിരുന്നു. അക്കാലത്ത് നാവിക യുദ്ധത്തിൽ കടൽക്കാറ്റ് ഒരു നിർണായക ഘടകമായിരുന്നു. കാറ്റിന്റെ ഗതിയനുസരിച്ചാണ് കപ്പലുകൾ നിയന്ത്രിക്കപ്പെട്ടിരുന്നത്. യുദ്ധം ആരംഭിച്ചപ്പോൾ ക്രൈസ്തവസേനയ്ക്ക് പ്രതികൂലമായിരുന്നു കടൽക്കാറ്റ്. ഇതറിഞ്ഞ അന്നത്തെ മാർപാപ്പ പിയൂസ് അഞ്ചാമൻ റോമൻ ജനതയോടൊപ്പം റോമാ നഗരത്തിൽ നിരന്തരം കൊന്ത നമസ്‌കാരം ചൊല്ലിക്കൊണ്ടിരുന്നു. അതി ന്റെ ഫലമെന്നവണ്ണം കന്യകാമാതാവിന്റെ മാധ്യസ്ഥത്താൽ കടൽക്കാറ്റ് ക്രൈസ്തവ സേനയ്ക്ക് അനുകൂലമാകുകയും മുസ്ലിം-തുർക്കി സൈന്യങ്ങ ളെ അനായാസം തുരത്തിയോടിക്കാൻ സാധിക്കുകയും ചെയ്തു. മറിച്ചായിരുന്നെങ്കിൽ ഇന്നത്തെ റോമായും വത്തിക്കാൻ ഉൾപ്പെടെയുള്ള ക്രൈസ്തവ യൂറോപ്യൻ രാഷ്ട്രങ്ങൾ മുഴുവൻ മുസ്ലീം ഭരണത്തിൻ കീഴിലാകുമായിരുന്നേനെ. ഡോൺ ജൂവാൻ അതേക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത് ”നമ്മുടെ സൈന്യത്തിന്റെയോ സേനാനായകന്മാരുടെയോ സാമർത്ഥ്യമല്ല ലെപ്പാന്റോ യുദ്ധവിജയത്തിന് കാരണം. ജപമാല രാജ്ഞിയായ പരി. കന്യകാമറിയത്തിന്റെ മധ്യസ്ഥതയാൽ നമുക്ക് ലഭിച്ച അസാധാരണ ദൈവാനുഗ്രഹമാണ് നമുക്ക് വിജയം നേടിത്തന്നത്” (ലെപ്പാന്റോ യുദ്ധവിജയ ശേഷമാണ് മാതാവിന്റെ ലുത്തിനിയായിൽ ”ക്രിസ്ത്യാനികളുടെ സഹായമായ മറിയമേ” എന്നത് കൂട്ടിച്ചേർത്തത്).
ലൂർദ്ദും കൊന്തയും
1854 ൽ ആണ് പുണ്യചരിതനായ ഒമ്പതാം പീയൂസ് മാർപാപ്പ പരി. കന്യകാമറിയത്തിന്റെ അമലോത്ഭ വം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. ഈ വിശ്വാസ പ്രഖ്യാപനത്തിനു ശേഷം നാലുവർഷം കഴിഞ്ഞപ്പോഴാണ് മാതാവ് ലൂർദ്ദിൽ (ഫ്രാൻസി ൽ സ്‌പെയിനിനടുത്ത്) ബെർണെർദെത്ത് എന്ന പതിനാലു വയസുകാരി സാധു ബാലികയ്ക്ക് പ്ര ത്യക്ഷപ്പെട്ട്, തന്റെ അമലോത്ഭവത്തെ സ്ഥിരീകരിക്കുകയും സർവലോക ശ്രേയസിനായി ചില നിർദ്ദേശങ്ങൾ നൽകുകയും ചെയ്തത്. 1858 ഫെബ്രുവരി 11 ന് ആണ് മാതാവ് ആദ്യമായി ബെർണദത്തിന് പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ജൂലൈ 16 നു വരെയുള്ള കാലഘട്ടത്തിൽ പതിനാറ് ദർശനങ്ങൾ മാതാവ് ബെർണെർദെത്തിന് നൽകി.
ഒരു ദർശന വേളയിൽ ‘അങ്ങുന്നു ആരാകുന്നു’ എന്ന് സ്വർഗീയ സന്ദർശകയോട് ചോദിച്ചപ്പോൾ ബെർണെർദത്തിനു ലഭിച്ച മറുപടി ”ഞാൻ അമലോത്ഭവം ആകുന്നു” എന്നായിരുന്നു. അതായത് പാപസ്പർശമേൽക്കാതെ മാതൃഗർഭത്തിൽ സംജാതമായവൾ എന്ന് . അമലോത്ഭവം എന്നൊരു വാക്ക് ആ സാധുബാലിക അതിനു മുമ്പ് കേട്ടിട്ടുപോലുമില്ലായിരുന്നു. ദൈവമാതാവ് പറഞ്ഞ വാക്യം മറന്നുപോകാതിരിക്കാനായി അവൾ പലതവണ അത് ഉരുവിട്ടുകൊണ്ടിരുന്നു.
മാതാവ് ലൂർദ്ദിൽ പ്രത്യക്ഷപ്പെട്ട വിധം ശ്രദ്ധാർഹമാണ്. ലൂർദ്ദ് ഗ്രോട്ടോയുടെ മോഡലിൽ നമ്മുടെ നാട്ടിലുള്ള അനേകം ഗ്രോട്ടോകളിലും ചിത്രങ്ങളിലും കാണുന്നതുപോലെ പ്രത്യക്ഷസമയത്ത് മാതാവിന്റെ കൈയിൽ നിന്ന് ഒരു വെള്ള കൊന്ത തൂങ്ങിക്കിടപ്പുണ്ടായിരുന്നു. മാത്രവുമല്ല ബെർണെർദെത്തിനോടൊപ്പം മാതാവ് ആ കൊന്ത പിടിച്ച് നമസ്‌കരിക്കുകയും ചെയ്തിരുന്നു. ”നന്മനിറഞ്ഞ മറിയമേ” എന്ന ഭാഗം വരുമ്പോൾ മാതാവിന്റെ അധരങ്ങൾ നിശ്ചലങ്ങളായിരുന്നു. ബെർണെർദെത്ത് പറയുന്നു. ലൂർദ്ദിൽ പ്രത്യക്ഷപ്പെട്ട് മാതാവ് നൽകിയ പ്രധാന സന്ദേശങ്ങൾ ഇവയായിരുന്നു.
1. ഭക്തിപൂർവം കൊന്ത ചൊല്ലുക
2. പ്രായശ്ചിത്തം അഥവാ പാപപരിഹാരം ചെയ്യുക
3. ലൂർദ്ദിൽ വലിയൊരു ദൈവാലയം പണിയുക. ലൂർദ്ദിൽ 1888 മുതൽ സംഭവിച്ചിട്ടുള്ള അത്ഭുത രോഗശാന്തികൾ, മാനസിക സുഖപ്രാപ്തികൾ, നിരീശ്വരനായിരുന്ന ഡോ. അലക്‌സിസ് കാരൾ മുതലായവരുടെ മാനസാന്തരങ്ങൾ എന്നിവയെല്ലാം മാതാവിന്റെ ലൂർദ്ദ് സന്ദർശനങ്ങളുടെ വാസ്തവികതയെക്കുറിച്ച് പില്ക്കാല തലമുറകൾക്ക് ഉറപ്പ് നൽകാവുന്നവയാണ്.
ജപമാലയും ഫാത്തിമായും
ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭീകര യാതനകൾ ലോകമെല്ലാം അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലം. 1917 മെയ് അഞ്ചിന് ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ ക്രൈസ്തവ ലോകത്തെ അഭിസംബോധന ചെയ്ത് ഉദ്‌ബോധിപ്പിച്ചു. ”യുദ്ധംകൊണ്ട് വികൃതമായ ഈ ഭൂമുഖത്ത് വീണ്ടും ദൈവാനുഗ്രഹം ലഭിക്കുവാൻ ദൈവാനുഗ്രഹ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തോട് എല്ലാവരും തീക്ഷ്ണമായി പ്രാർത്ഥിക്കണം.” മാർപാപ്പയുടെ ഈ ആഹ്വാനത്തിന് ശേഷം എട്ടുദിവസം കഴിഞ്ഞപ്പോ ൾ 1917 മെയ് 13 ന് ദൈവമാതാവ് പോർച്ചുഗലിലു ള്ള ഫാത്തിമായിൽ ലൂസി, ഫ്രാൻസിസ്, ജെസീന്ത എന്നീ മൂന്ന് കുട്ടികൾക്ക് പ്രത്യക്ഷയായി. മെയ് 13 ന് ശേഷം അഞ്ചു പ്രാവശ്യം കൂടി മാതാവ് ആ കുട്ടികൾക്ക് പ്രത്യക്ഷദർശനം നൽകി. ഓരോ പ്രാ വശ്യവും മാതാവിന്റെ കൈയിൽനിന്ന് ഒരു വെള്ള കൊന്ത തൂങ്ങിക്കിടപ്പുണ്ടായിരുന്നു.
ആദ്യ ദർശനത്തിൽത്തന്നെ ദൈവമാതാവ് കുട്ടികളോട് പറഞ്ഞു: ”ഭയപ്പെടേണ്ട, ഞാൻ സ്വർഗത്തിൽ നിന്നാണ് വരുന്നത്. ഇന്നു മെയ് 13 മുതൽ മാസത്തിലെ ഓരോ പതിമൂന്നാം തിയതിയും നിങ്ങൾ ഇവിടെ വരണം. ഒക്‌ടോബർ 13 ന് ഞാൻ ആരാണെന്ന് നിങ്ങളോടു പറയാം.” അപ്പോൾ ലൂസി ചോദിച്ചു: ”അങ്ങു സ്വർഗത്തിൽ നിന്നാണോ വരുന്നത്? അതിനു മാതാവിന്റെ മറുപടി: ”അതെ ഞാൻ സ്വർഗത്തിൽ നിന്നാണ് വരുന്നത്.” ആറാമത്തേതും അവസാനത്തേതുമായ ദർശനസമയത്ത് (ഒക്‌ടോ. 13, 1917) അധികാരികളുടെ നിർദ്ദേശപ്രകാരം ലൂസി വീണ്ടും ചോദിച്ചു. അങ്ങ് ആരാണ് എന്താണ് അവിടുത്തെ ആഗമനോദ്ദേശ്യം? അതിന് മാതാവ് നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു. ”ഞാൻ ജപമാല രാജ്ഞിയാണ്.” മാതാവ് തുടർന്ന് പറഞ്ഞു. ”ക്രിസ്തുവിശ്വാസികൾ തങ്ങളുടെ ജീവിതത്തിൽ ആധ്യാത്മിക നവീകരണം വരുത്തണം; പാപത്തിന് പരിഹാരമായി പ്രായശ്ചിത്തം ചെയ്യുകയും പാപപ്പൊറുതി യാചിക്കുകയും ചെയ്യണം. കത്തോലിക്കർ ഭക്തിപൂർവം കൊന്ത ചൊല്ലണം.”
മാതാവും മാർപാപ്പയും റഷ്യയും
ലൂർദ്ദിലെയും ഫാത്തിമായിലെയും ദൈവമാതൃദർശനങ്ങൾ സുദീർഘമായ അന്വേഷണങ്ങളുടെയും പരിചിന്തനത്തിന്റെയും പ്രാർത്ഥനയുടെയും അടിസ്ഥാനത്തിൽ കത്തോലിക്കാ സഭ ആധികാരികമായി അംഗീകരിച്ചിട്ടുള്ളവയാണ്. ദൈവമാതാവിനാൽ നയിക്കപ്പെടുന്ന കത്തോലിക്കാ സഭയുടെ സാരഥികൾ (മാർപാപ്പമാർ) ലൂർദ്ദ് ഫാത്തിമാ തീർത്ഥാടനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആഘോഷമായി ലൂർദ്ദിലേക്കും ഫാത്തിമായിലേക്കും നടത്തിയ തീർത്ഥാടനങ്ങൾ വാർത്താ പ്രാധാന്യം ലഭിച്ചവയാണ്. 1991 മെയ് 13 ന് മാർപാ പ്പ നടത്തിയ ഫാത്തിമാ തീർത്ഥാടനം ഹൃദയസ്പർശിയായിരുന്നു. ഈ തീർത്ഥാടനത്തിന് കൃ ത്യം പത്തുവർഷം മുമ്പ് 1981 മെയ് 13-നാണ് തുർക്കി-മുസ്ലിം ആയ അലി അഗ്ക്കാ റോമിൽ സെന്റ് പീറ്റേഴ്‌സ് ദൈവാലയത്തിൽ വെച്ച് മാർപാപ്പയെ വെടിവച്ചത്. അഗ്ക്കായുടെ വെടികൊണ്ട് മാർപാപ്പയുടെ ശരീരത്തിൽ തുളച്ചുകയറിയ വെടിയുണ്ട പിന്നീട് ഡോക്ടർമാർ ശസ്ത്രക്രിയവഴി പു റത്തെടുത്തു. ആ വെടിയുണ്ടയുടെ ഒരംശം പത്തു വർഷത്തിനുശേഷം ഫാത്തിമാ തീർത്ഥാടന ദി വസം 1991 മെയ് 13 ന് മാർപാപ്പ ഫാത്തിമാ മാതാവിന്റെ കിരീടത്തിൽ പതിപ്പിച്ചു. ഇപ്പോഴും അതവിടെ ഇരിക്കുന്നു. ഫാത്തിമായിൽ മാതാവ് പ്രത്യക്ഷപ്പെട്ട അതേ മാസത്തിലും അതേ തീയതിയി ലും (മെയ് 13) ആണ്, റോമിൽ മാർപാപ്പയുടെ നേർക്ക് വധശ്രമം നടന്നതെന്നും ചിന്താർഹമാണ്.
മാതാവ് ഫാത്തിമായിൽ നൽകിയ സന്ദേശങ്ങളിൽ ഒന്ന് പ്രവചനാത്മകമായിരുന്നു. അതാണ് ”എന്റെ വിമല ഹൃദയത്തിന് റഷ്യ പ്രതിഷ്ഠിക്കപ്പെടുമ്പോൾ റഷ്യ മാനസാന്തരപ്പെടും” എന്നത്. അന്ന് മാതാവ് നൽകിയ ആ പ്രവചനം ഇന്ന് പൂർത്തിയായി. 1988-ാമാണ്ട് അന്താരാഷ്ട്ര മരിയൻ വത്സരമായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ പ്രഖ്യാപിച്ചു. ലോകത്തെ മുഴുവൻ പ്രത്യേകിച്ച് റഷ്യയെ മാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കുകയും ചെയ്തു. അക്കൊല്ലം മുതലാണ് സോവ്യറ്റ് യൂണിയനിൽ മാറ്റങ്ങൾ തുടങ്ങുന്നത്. രണ്ടാം ലോകമഹായുദ്ധാരംഭം മുതൽ അന്നത്തെ മാർപാപ്പയുടെ അനുശാസനമനുസരിച്ച് ലോകമെങ്ങുമുള്ള കോടിക്കണക്കിന് കത്തോലിക്കർ വർഷങ്ങളായി പ്രാർത്ഥിച്ചിരുന്നു: ”മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, പിശാചിനെയും അവന്റെ ദൂതന്മാരെയും നരകത്തിലേക്ക് തള്ളിത്താഴ്ത്തണമേ” എന്ന്. അത്ഭുതമെന്ന് പറയട്ടെ ‘മിഖായേൽ’ എന്ന് പേരുള്ള ഒരു സോവ്യറ്റ് ഭരണാധിപന്റെ കാലത്ത് സോവ്യറ്റ് കമ്യൂണിസ്റ്റ് പിശാച് നരകത്തിലേക്ക് തള്ളിത്താഴ്ത്തപ്പെട്ടു. ഇക്കഴിഞ്ഞ 20 വർഷങ്ങളിൽ എന്തെന്ത് മാറ്റങ്ങളാണ് പഴയ സോവ്യയറ്റ് യൂണിയനിൽ സംഭവിച്ചത്. സോവിയറ്റ് യൂണിയൻ എന്നൊരു രാഷ്ട്രം ഇന്നില്ല. നരക പിശാചിന്റെ തല പൂർണമായി മർദ്ദിതമാകുന്നതിനുവേണ്ടി, ലോകമെങ്ങുമുള്ള ക്രിസ്ത്യാനികൾ തുടർന്നും പ്രാർത്ഥിച്ചുകൊണ്ടിരിക്കണം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?