Follow Us On

14

April

2021

Wednesday

റെക്സ് ബാൻഡ് ഷോ റാഫിൾ ടിക്കറ്റ് വിജയിക്ക് സമ്മാനം നൽകി

റെക്സ് ബാൻഡ് ഷോ റാഫിൾ ടിക്കറ്റ് വിജയിക്ക് സമ്മാനം നൽകി

ബ്രിസ്ബേൻ: സീറോ മലബാർ സഭയുടെ ധനശേഖരണാർഥം നടന്ന റെക്സ് ബാൻഡ് ഷോയോട് അനുബന്ധിച്ചു നടന്ന മെഗാ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പു വിജയി ബിബിൻ തുരുത്തിക്കരയ്ക്ക് സമ്മാനം നൽകി. ബ്രിസ്ബേൻ സെന്റ് തോമസ്, സെന്റ് അൽഫോൻസ ഇടവകകളുടെയും വിവിധ മാസ് സെന്ററുകളുടെയും ആഭിമുഖ്യത്തിലാണ് റെക്‌സ് ബാൻഡ് ഷോ നടന്നത്.
ബ്രിസ്ബേനിൽ നിന്നും കൊച്ചിയിലേയ്ക്കും തിരിച്ചുമുള്ള സിംഗപ്പൂർ എയർലൈൻസിന്റെ ടിക്കറ്റാണ് ഒന്നാം സമ്മാനം. ബ്രിസ്ബേൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓറിയോൺ ട്രാവൽസ് ആണ് സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത്.
തലശേരി രൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, ഓറിയോൺ ട്രാവൽസിന്റെ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സെന്റ് തോമസ് ഇടവക വികാരി ഫാ. വർഗീസ് വാവോലിൽ നിന്നും ബിബിൻ എയർടിക്കറ്റ് ഏറ്റുവാങ്ങി. സെന്റ് തോമസ് രൂപത കൈക്കാരന്മാരായ റെജി കൊട്ടുകപ്പള്ളി, തോമസ് കാച്ചപ്പള്ളി എന്നിവരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?