ലോകസുഖങ്ങളും സ്ഥാനമാനങ്ങളും ജീവിത വിജയവും മാത്രം തേടി പായുന്ന ഇന്നത്തെ ലോകത്തിന്റെ മുമ്പിൽ ത്യാഗവും പ്രാർത്ഥനയും പ്രായശ്ചിത്ത പ്രവൃത്തികളും അനുഷ്ഠിച്ചു ജീവിച്ച മൂന്ന് കുഞ്ഞുങ്ങളുടെ കഥ പറയുകയാണ് ‘ഫാത്തിമയിലെ കുട്ടികൾ’. പരിശുദ്ധ അമ്മ ആവശ്യപ്പെട്ടതു പോലെ ജീവിച്ചതിന് പകരമായി സ്വർഗം അവർക്കായി ഒരു പ്രത്യേക സമ്മാനം ഒരുക്കി, ‘സഭയുടെ വിശുദ്ധരുടെ പട്ടികയിലേക്കുള്ള പ്രവേശനം’ . നമ്മുടെ കുഞ്ഞുങ്ങളുടെ ലോകം ടിവിയും കർട്ടൂൺ കഥാപാത്രങ്ങളുമായി ചുരുങ്ങുമ്പോൾ സ്വർഗം അവർക്ക് വിദൂരമാകുന്നു. ഈശോയും പരിശുദ്ധഅമ്മയും അവർക്ക് കൂട്ടുകാരാകണമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, തീർച്ചയായും അവർക്ക് വായിക്കുന്നതിനായി നൽകേണ്ട പുസ്തകമാണ് ‘ഫാത്തിമയിലെ കുട്ടികൾ’
Buy Online: www.sophiabuy.com
Leave a Comment
Your email address will not be published. Required fields are marked with *