Follow Us On

28

March

2024

Thursday

ഫേസ്ബുക്കിൽ കർമ്മനിരതരായി കർമ്മലീത്താ സഭ

ഫേസ്ബുക്കിൽ കർമ്മനിരതരായി കർമ്മലീത്താ സഭ

ഓസ്‌ട്രേലിയ: ഓസ്ട്രേലിയയിലേയും ഈസ്റ്റ് ടിമോറിലെയും കർമ്മലീത്താസഭയുടെ കീഴിൽ ആരംഭിച്ച ഫേസ്ബുക് പേജ് വിശ്വാസികൾക്കിടയിൽ തരംഗമാകുന്നു. പ്രാർത്ഥനകളും ധ്യാനചിന്തകളും പങ്കുവെയ്ക്കാൻ കഴിഞ്ഞവർഷം ആരംഭിച്ച ഈ ഫേസ്ബുക്ക് പേജിന് ഒരു വർഷത്തിനകം ഒരുലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്.
“ഇത്രയേറെ വിശ്വാസികൾ ഇത് കാണുമെന്നും ഞങ്ങളെ പിന്തുടരുമെന്നും ഞങ്ങളൊരിക്കലും കരുതിയില്ല. ഇതിനു ഞങ്ങൾ ദൈവത്തിനു നന്ദി പറയുന്നു. ഓസ്ട്രേലിയയിലെയും ടിമോർ ലെസ്റ്റിയിലെയും കർമ്മലീത്ത സഭ വിവിധ ശുശ്രുഷകളിൽ വ്യാപൃതരാണ്. പല ഇടവകകളിലും സ്‌കൂളുകളിലും ശുശ്രൂഷ ചെയ്യുന്നുണ്ടെങ്കിലും പ്രാർത്ഥനയും ധ്യാനവുമാണ് സഭയുടെ പ്രധാന ശുശ്രൂഷ. പ്രാർത്ഥനകളും ധ്യാനചിന്തകളും വിശ്വാസികളിലേക്കും പ്രത്യേകിച്ച് യുവജനങ്ങളിലേക്കും എത്തിക്കുന്നതിൽ സാമൂഹ്യമാധ്യമങ്ങളുടെ പങ്കു വലുതാണെന്ന് മനസ്സിലാക്കിയാണ് ഞങ്ങൾ ഫേസ്ബുക്ക് പേജ് ആരംഭിച്ചത്. ഇത് ധാരാളം പേർ വായിക്കുകയും അനേകർ പ്രാർത്ഥനകളും ചിന്തകളും ഡൗൺലോഡ് ചെയ്യുകയും ചെയ്തു. ഇത് ഞങ്ങളെ വളരെ അത്ഭുതപ്പെടുത്തി”;  കർമ്മലീത്താസഭയുടെ മാധ്യമവിഭാഗം ഡയറക്ടർ ഫാ. ഡേവിഡ് ഹെഫ്മാൻ പറഞ്ഞു.
“ഇതു കൂടാതെ വിശ്വാസികൾ തങ്ങളുടെ പ്രാർത്ഥനിയോഗങ്ങൾ തങ്ങളുടെ പേജിൽ കുറിക്കുകയും ഞങ്ങൾ  അവരുടെ ആവശ്യങ്ങൾക്കുവേണ്ടി ദിവ്യബലി അർപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, പേജ് പിന്തുടരുന്നവരുടെ കൂട്ടായ്മകൾ സംഘടിപ്പിച്ച് അവരോടു കൂടുതൽ ഇടപഴകുവാനും അവരുടെ ആധ്യാത്മിക വളർച്ചയെ സഹായിക്കാനും ഞങ്ങൾ ശ്രമിക്കുന്നു”; അദ്ദേഹം വ്യക്തമാക്കി.
“ഇരുപതിനായിരത്തോളം ടിമോർനിവാസികൾ ഞങ്ങളുടെ പ്രാർത്ഥനകളും ധ്യാനചിന്തകളും പിന്തുടരുന്നത് ദൈവപദ്ധതിയാണ്. കാരണം ഈ ദ്വീപിൽ ഇന്റർനെറ്റ് സൗകര്യം വളരെ കുറവാണ്. ജനങ്ങൾ തങ്ങളുടെ മൊബൈൽ ഫോണുകളിലൂടെയാണ് ഞങ്ങളുടെ പേജ് പിന്തുടരുന്നത.് ഇനിയും കൂടുതൽ ആളുകളെ ആകർഷിച്ച് ധാരാളം ആത്മീയ ചിത്രങ്ങളും വിശ്വാസികൾക്കാവശ്യമായ ധ്യാനചിന്തകളും പങ്കുവെച്ച് ഈ ശുശ്രൂഷ മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമം. അതിനു ദൈവം ഞങ്ങളെ അനുഗ്രഹിക്കട്ടെ”; അദ്ദേഹം കൂട്ടിച്ചേർത്തു.
 
 
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?