Follow Us On

18

April

2024

Thursday

ഏപ്രിൽ 05: വിശുദ്ധ വിൻസെൻറ് ഫെറെർ

ഏപ്രിൽ 05: വിശുദ്ധ വിൻസെൻറ് ഫെറെർ

വിശുദ്ധ വിൻസെൻറ് ഫെറെറിന്റെ പിതാവ് ഒരു ഇംഗ്ലീഷ്‌കാരനും ആ നഗരത്തിലെ പ്രഭുവായിരുന്നു. തത്വശാസ്ത്രത്തിൽ തന്റെ പഠനം പൂർത്തിയാക്കിയ വിശുദ്ധൻ 1367 ഫെബ്രുവരി 5ന് ഒരു ഡൊമിനിക്കൻ സന്യാസിയായി. പിറ്റേ വർഷം വിശുദ്ധൻ ബാഴ്‌സിലോണയിലേക്ക് മാറുകയും, 1370ൽ ലെരിഡായിലെ ഡൊമിനിക്കൻ ഭവനത്തിൽ തത്വശാസ്ത്ര അദ്ധ്യാപകനായി മാറുകയും ചെയ്തു. 1373ൽ വിശുദ്ധൻ ബാഴ്‌സിലോണയിൽ തിരിച്ചെത്തി. ഇതിനോടകം തന്നെ വിശുദ്ധൻ ഒരു പ്രസിദ്ധനായ സുവിശേഷകനായി മാറികഴിഞ്ഞിരുന്നു. 1377ൽ വിശുദ്ധനെ കൂടുതൽ പഠനത്തിനായി ടൌലോസിലേക്കയച്ചു. അവിടെ വെച്ച് അവിഗ്‌നോണിലെ ഭാവി അനൌദ്യോഗിക പാപ്പായായ കർദ്ദിനാൾ പെട്രോ ഡി ലുണായുടെ സ്ഥാനപതിയുടെ ശ്രദ്ധ വിശുദ്ധനിൽ പതിഞ്ഞു. വിശുദ്ധൻ അവരുടെ കൂടെ കൂടുകയും റോമിലെ പാപ്പാക്കെതിരായുള്ള അവരുടെ വാദങ്ങളെ പിന്താങ്ങുകയും ചെയ്തു.
റോമും അവിഗ്‌നോണും തമ്മിൽ നിലനിന്നിരുന്ന സൈദ്ധാന്തികമായ അബദ്ധധാരണകൾ മൂലമുള്ള മുറിവുണക്കാൻ ശ്രമിക്കുന്നതിനിടയിൽ വിശുദ്ധന്, ഒരു ദർശനം ഉണ്ടായി. വിശുദ്ധ ഡൊമിനിക്കിനും വിശുദ്ധ ഫ്രാൻസിസിനും മദ്ധ്യത്തിൽ നിന്നുകൊണ്ട് യേശു, അനുതാപത്തെ ക്കുറിച്ച് പ്രഘോഷിക്കുവാൻ വിശുദ്ധനെ ചുമതലപ്പെടുത്തുന്നതായിരിന്നു ദർശനത്തിന്റെ സാരം. തന്റെ മരണം വരെ പാശ്ചാത്യ യൂറോപ്പ് മുഴുവൻ അലഞ്ഞുതിരിഞ്ഞ് വിശുദ്ധൻ തന്റെ ദൗത്യം തുടർന്നു.
1419 ഏപ്രിൽ 5ന് ബ്രിട്ടാണിയിലെ വാന്നെസിയിൽ വെച്ചാണ് വിശുദ്ധ വിൻസെൻറ് ഫെറെർ കർത്താവിൽ അന്ത്യനിദ്ര പ്രാപിച്ചത്. അവിടെ ഇപ്പോഴും അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ ആദരിച്ചുവരുന്നു. 1455ൽ കാലിക്സ്റ്റസ് രണ്ടാമൻ പാപ്പാ വിൻസെൻറ് ഫെറെറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?