Follow Us On

28

March

2024

Thursday

ഓട്ടിസം രോഗികൾക്ക് സമൂഹം വേണ്ടത്ര പരിഗണന നൽകുന്നില്ല: കർദ്ദിനാൾ പീറ്റർ ടേർക്‌സൺ

ഓട്ടിസം രോഗികൾക്ക് സമൂഹം വേണ്ടത്ര പരിഗണന നൽകുന്നില്ല: കർദ്ദിനാൾ പീറ്റർ ടേർക്‌സൺ

വത്തിക്കാൻ: ‘ഓട്ടിസം’ രോഗികൾക്ക് സമൂഹം വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന് സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാൻ സംഘത്തലവൻ, കർദ്ദിനാൾ പീറ്റർ ടേർക്‌സൺ. ഏപ്രിൽ 2 ന് ഐക്യരാഷ്ട്ര സംഘടന ആചരിച്ച 11ാ-മത് ആഗോള ‘ഓട്ടിസം’ ദിനത്തിൽ (International Day of Autism) വത്തിക്കാനിൽനിന്നും ഇറക്കിയ സന്ദേശത്തിലാണ് കർദ്ദിനാൾ ടേർക്‌സൺ ഓട്ടിസം രോഗികൾക്കു നൽകേണ്ട കരുതലിനെപ്പറ്റി സൂചിപ്പിച്ചത്.
“ജനന്മനാ തന്മയീഭാവശേഷി നഷ്ടപ്പെട്ട്, മാനസികവും ശാരീരികവുമായ വ്യഥകൾ അനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ലോകത്തുള്ള 160-പേരിൽ ഒരാൾക്ക് ഓട്ടിസമുണ്ടെന്ന് യുഎന്നിൻറെ സ്ഥിതിവിവരക്കണക്കിൽ വ്യക്തമാക്കുന്നു. വളരെ ക്ലേശിച്ചും കുടുബങ്ങൾ രോഗികളെ പരിചരിക്കുകയും രോഗത്തിൻറെ വേദനകൾ സകുടുംബം സഹിക്കുകയും ചെയ്യുമ്പോൾ ഓട്ടിസം ബാധിതർക്ക് സാമൂഹികതലത്തിൽ ലഭിക്കുന്ന സേവനങ്ങളും പിൻതുണയും വളരെ കുറവാണ്”; അദ്ദേഹം ചൂണ്ടിക്കാട്ടി
“ഈ രോഗികളെ ശുശ്രൂഷിക്കുന്ന മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും അനുഭവിക്കുന്ന അപര്യാപ്തത, മാനസിക സംഘർഷം, നിസ്സഹായത, സഹകരണവും പിന്തുണയും ഇല്ലായ്മ എന്നിവ ഈ പ്രത്യേക രോഗത്തിൻറെ സാമൂഹികമായ മുറിവാണ്”. രോഗികളെ പ്രത്യേകമായി അംഗീകരിക്കുക, അവരുടെ കൂടെയുണ്ടായിരിക്കുക, ഐക്യദാർഢ്യം പ്രഖ്യാപിക്കുക, അവരിൽ പ്രത്യാശ വളർത്തുക, എന്നിവ കുടുംബത്തോടൊപ്പം സമൂഹവും നിർവ്വഹിക്കേണ്ട പങ്കാണെന്നും കർദ്ദിനാൾ ടേർക്‌സൺ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?