Follow Us On

23

April

2019

Tuesday

ക്രിസ്തുശിഷ്യന്മാർ കൊല്ലപ്പെടുന്നത് സത്യത്തിന് സാക്ഷ്യം വഹിക്കുന്നതിനാൽ: ഫ്രാൻസിസ് പാപ്പ

ക്രിസ്തുശിഷ്യന്മാർ കൊല്ലപ്പെടുന്നത് സത്യത്തിന് സാക്ഷ്യം വഹിക്കുന്നതിനാൽ: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: സത്യത്തിനു സാക്ഷ്യവഹിക്കുന്നതിനാലും അത് വിലപേശാതെ ഏറ്റുപറയുന്നതിനാലുമാണ് ക്രിസ്തു ശിഷ്യന്മാർ ഇന്ന് കൊല്ലപ്പെടുന്നതെന്ന് ഫ്രാൻസിസ് പാപ്പ. സാന്താമാർത്തയിൽ അർപ്പിച്ച ദിവ്യബലിയിൽ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
“ആദ്യനൂറ്റാണ്ടിലുമധികം ക്രൈസ്തവർ ആധുനികകാലത്ത് സുവിശേഷത്തെപ്രതിയും സത്യത്തെപ്രതിയും ക്രൂശിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. ക്രൈസ്തവർ സമരസപ്പെട്ടു നില്ക്കുകയാണെങ്കിൽ ജീവിതം പരിമളമുള്ളതാക്കാം, സുഖലോലുപതയുടേതാക്കാം. അതിനാൽ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ച ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെ ആദ്യനിമിഷങ്ങൾ എപ്പോഴും അനുസ്മരിക്കേണ്ടതാണ്. അനുസരണം, ജീവിതസാക്ഷ്യം, യാഥാർത്ഥ്യബോധം എന്നിവ ഉത്ഥിതന്റെ സന്തോഷത്തിൽ നിന്നും ലഭിക്കുന്ന പുണ്യങ്ങളാണ്”; പാപ്പ വിശദീകരിച്ചു.
“ഉത്ഥാനാനന്തരമുള്ള 50 നാളുകൾ ഈസ്റ്റർ ലഹരിയുടെയും സന്തോഷത്തിൻറെയും നാളുകളാണ്. ക്രിസ്തു ഉത്ഥാനം ചെയ്തതിലുള്ള സന്തോഷത്തിൻറെ നാളുകളായിരുന്നു അവ. അവ യഥാർത്ഥത്തിൽ സന്തോഷത്തിൻറെ ദിനങ്ങളായിരുന്നെങ്കിലും. ജീവിതത്തിൽ ഒരുപോലെ സംശയത്തിൻറെയും, ഭീതിയുടെയും ആശ്ചര്യത്തിൻറെയും നാളുകളുമായിരുന്നു. എന്നാൽ പിന്നീട് പരിശുദ്ധാത്മാവ് ആഗതനായപ്പോൾ അവരുടെ ഭീതി ധൈര്യമായി പരിണമിക്കുന്നു. അവർ ക്രിസ്തുവിനെ കണ്ടത് എന്തിനാണെന്ന് മനസ്സിലായെങ്കിലും, അത് ഒരു പൂർണ്ണമായൊരു മനസ്സിലാക്കലായിരുന്നില്ല. അവർക്ക് എല്ലാം മനസ്സിലായില്ല. എന്നാൽ ദൈവാരൂപിയാണ് അവർക്ക് വെളിച്ചം നല്കി തിരിച്ചറിവ് നൽകിയത്”; പാപ്പ വ്യക്തമാക്കി.
“ഉത്ഥിതനായ ക്രിസ്തുവിനെക്കുറിച്ചു പ്രസംഗിച്ച അപ്പസ്‌തോലന്മാരെ സമൂഹപ്രമാണികൾ തടഞ്ഞിരുന്നു. പ്രസംഗിച്ചതിനും അത്ഭുതം പ്രവർത്തിച്ചതിനും ആദ്യം അവരെ ജയിലിലടച്ചു. ജയിൽനിന്നു പുറത്തുവിട്ടപ്പോൾ വീണ്ടും അവർ ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിക്കാൻ തുടങ്ങിയെന്ന് ഇന്നത്തെ ആദ്യവായന രേഖപ്പെടുത്തിയിരിക്കുന്നു (നടപടി 5, 27-33). സെൻഹെദ്രിൻ സംഘത്തിനു മുൻപിൽ അവർ വിചാരണചെയ്യപ്പെട്ടു. പത്രോസ് തുറന്നു പറഞ്ഞു, ”ഞങ്ങൾ മനുഷ്യരെയല്ല ദൈവത്തെയാണ് അനുസരിക്കേണ്ടത്.” അനുസരണയെക്കുറിച്ച് ഇന്നത്തെ സുവിശേഷവും പ്രതിപാദിക്കുന്നു (യോഹ.3, 31-36). ദൈവാരൂപിയെ സ്വീകരിച്ച അപ്പസ്‌തോലന്മാർ അനുസരണയുള്ളവരും ദൈവഹിതത്തോട് കീഴ് വഴക്കമുള്ളവരുമായി മാറുന്നു. ”പുത്രനെ അനുസരിക്കുന്നവന് നിത്യജീവൻ ലഭിക്കുന്നു,” ഇതാണ് സുവിശേഷം! മരണത്തോളം പിതാവിനു വിധേയപ്പെട്ട ക്രിസ്തു. അതിനാൽ അവിടുന്നു തുറന്നുതന്ന മാർഗ്ഗംതന്നെയാണ് അനുസരണം. അതിനാൽ അവിടുത്തെ ശിഷ്യരായ നമ്മളും ദൈവഹിതത്തോട് അനുസരണയുള്ളവരായി ജീവിക്കണം”; അദ്ദേഹം വ്യക്തമാക്കി.
“സമൂഹത്തിൽ എല്ലാം നിയന്ത്രിക്കാൻ മുൻകൈയ്യെടുക്കുന്നവർ കൈക്കൂലി കൊടുത്താണ് അപ്രകാരം ചെയ്യുന്നത്. അത് ക്രിസ്തുവിൻറെ കല്ലറയുടെ അറ്റംവരെ എത്തി. ലോകത്ത് പലകാര്യങ്ങളും പരിഹരിക്കപ്പെടുന്നത് ലൗകികമായ ശൈലിയിലാണ്. പണമാണ് ഇന്നും എവിടെയും ആദ്യം. പണത്തിൻറെ അധിപൻ പിശാചാണ്. ഈശോ പറയുന്നുണ്ട് നമുക്ക് രണ്ടു യജമാന്മാരെ ഒരുമിച്ചു സേവിക്കാനാവില്ലെന്ന്. (മത്തായി 6, 24). അപ്പോസ്‌തോലന്മാരുടെ രണ്ടാമത്തെ ഗുണമാണ് ക്രിസ്തുവിനു സാക്ഷ്യമേകുകയെന്നത്. എന്നാൽ സാക്ഷ്യം ചിലർക്ക് ആരോചകമാണ്. അങ്ങനെയുള്ളവർ സൗകര്യാർത്ഥം ലോകത്തോട് തങ്ങൾക്കുവേണ്ടി വിട്ടുവീഴ്ച കാണിക്കുന്നവരാണ്. എന്നാൽ ക്രിസ്തു സാക്ഷികൾ വിട്ടുവീഴ്ച കാണിക്കുന്നില്ല. എന്നാൽ വിശ്വാസവും ചിന്താധാരയും അംഗീകരിക്കാത്തവരെ ശിഷ്യന്മാർ ക്ഷമയോടെ പിൻചെല്ലാറുണ്ട്. അവരോട് വീട്ടുവീഴ്ച കാണിക്കാറുമുണ്ട്. എന്നാൽ ഒരിക്കലും അവർ സത്യത്തിനായി വിലപേശാറില്ല! പീഡനങ്ങൾ സഹിക്കേണ്ടി വന്നാലും സത്യം കൈവെടിയുകയില്ല ആദ്യം അനുസരണം, പിന്നെ സാക്ഷ്യം. രണ്ടും വെല്ലുവിളിയാണ്. പീഡനങ്ങൾ ഉണ്ടാകുന്നത് സാക്ഷ്യത്തിൽനിന്നാണ്. അത് അന്നു തുടങ്ങിയത് ഇന്നും തുടരുന്നു. മദ്ധ്യപൂർവ്വദേശത്തും ആഫ്രിക്കയിലും പീഡിപ്പിക്കപ്പെടുന്നവരെ ഓർക്കാം. അവർ പൂർവ്വോപരി അധികമാണ്, ധാരാളമാണ്. പലരും തടങ്കലിലാണ്, അവർ കഴുത്തറുത്തു കൊല്ലപ്പെടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്യുന്നു. അവസാനവും സ്വയാർപ്പണത്തിൻറെ സാക്ഷ്യംതന്നെയാണ്”; പാപ്പ പറഞ്ഞു.
“യാഥാർത്ഥ്യബോധം അപ്പസ്‌തോലന്മാരുടെ മൂന്നാമത്തെ പുണ്യമാണ്. അവർ കെട്ടുകഥകൾ ചമയ്ക്കുകയായിരുന്നില്ല. തങ്ങൾ കണ്ടതും നേരിൽ ശ്രവിച്ചതും സ്പർശിച്ചതും, തങ്ങളെ സ്പർശിച്ചതും, അനുഭവിച്ചതുമായ കാര്യങ്ങൾ സകലരുടെയും മുൻപിൽ സാക്ഷ്യപ്പെടുത്തുകയായിരുന്നു. ചിലപ്പോൾ ഭീതി നമ്മെ വിഴുങ്ങുന്നു. അപ്പോൾ നമ്മെ മാറ്റിമറിച്ച ആദ്യകൂടിക്കാഴ്ചയുടെ അനുഭവങ്ങൾ മറന്നുപോകും. ഓർമ്മ മങ്ങുന്നു. സ്മൃതി വളച്ചൊടിക്കപ്പെടുന്നു. അപ്പോൾ നാം സുഖലോലുപരായ ക്രൈസ്തവരായി മാറും. നമ്മുടെ ജീവിതങ്ങൾ ഉപരിപ്ലവമായിത്തീരും. യേശു പങ്കുവയ്ക്കുകയും പകർന്നുനല്കുകയും ചെയ്തിട്ടുള്ള യാഥാർത്ഥ്യങ്ങളിൽ ജീവിക്കാനുളള കൃപയ്ക്കായി ദൈവാരൂപിയോടു പ്രാർത്ഥിക്കാം”; പാപ്പ പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?