Follow Us On

19

March

2024

Tuesday

റവ.ഡോ. ആന്റണി നരികുളം പേപ്പൽ ചാപ്ലയിൻ

റവ.ഡോ. ആന്റണി നരികുളം പേപ്പൽ ചാപ്ലയിൻ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത പ്രോ-വികാരി ജനറാൾ റവ.ഡോ.ആന്റണി നരികുളത്തെ പേപ്പൽ ചാപ്ലയിനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. അതിരൂപതയിലെ സന്യസ്തർക്കുവേണ്ടിയുള്ള പ്രോ-വികാരി ജനറാൾ (സിഞ്ചെല്ലൂസ്) ആണ് ഇദ്ദേഹം. നായരമ്പലം സാൻജോപുരം ഇടവകാംഗമാണ്.
റോമിലെ ആൻസലേം ലിറ്റർജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആരാധനക്രമത്തിൽ ഡോക്ടറേറ്റു റവ.ഡോ. നരികുളം ആലുവ മംഗലപ്പുഴ സെമിനാരിയിൽ ദീർഘകാലം ആരാധനക്രമ പ്രഫസറായിരുന്നു. സീറോ മലബാർ സഭയുടെ ലിറ്റർജി കമ്മീഷന്റെ സെക്രട്ടറി, 2000 മുതൽ 2003 വരെ ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ്, 2010 മുതൽ 2015 വരെ മംഗലപ്പുഴ സെമിനാരി റെക്ടർ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്.
സിജോ പൈനാടത്ത്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?