Follow Us On

24

March

2019

Sunday

ആണവ നിരായുധീകരണം ഓ.കെ; മതസ്വാതന്ത്ര്യം?

ആണവ നിരായുധീകരണം ഓ.കെ; മതസ്വാതന്ത്ര്യം?
വാഷിങ്ടൺ ഡി.സി:അനിശ്ചിതത്വങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും ഒടുവിൽ സാധ്യമായ ഡൊണാൾഡ് ട്രംപ് കിം ജോങ് ഉൻ കൂടിക്കാഴ്ച ലോകസമാധാന ശ്രമങ്ങളിൽ പുതിയ അധ്യായം രചിക്കുമെന്നുതന്നെ പ്രത്യാശിക്കാം. അസാധ്യമെന്ന് ലോകം വിധിയെഴുതിയ ഈ കൂടിക്കാഴ്ചയിൽ ആണവ നിരായുധീകരണമായിരുന്നു മുഖ്യ ചർച്ചാവിഷയമെങ്കിലും പീഡന നാളുകളിലൂടെ കടന്നുപോകുന്ന ഉത്തര കൊറിയൻ ക്രൈസ്തവർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ? ആ
കാംക്ഷയോടെ ഉറ്റുനോക്കുകയാണ് ലോകമെങ്ങുമുള്ള വിശിഷ്യാ ഉത്തര കൊറിയയിലെ ക്രൈസ്തവ സമൂഹം.കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ഒരു തല
ത്തിലും മതസ്വാതന്ത്ര്യം എന്നത് വിഷയമായില്ല എന്നതാണ് വാസ്തവം. പക്ഷേ, ഇരു രാഷ്ട്രത്തലവന്മാരും തമ്മിലുള്ള നയതന്ത്രസൗഹൃദം തങ്ങളുടെ കണ്ണീരിന് അറുതി വരുത്തുമെന്ന് തന്നെയാണ് ഉത്തര കൊറിയൻ ക്രൈസ്തവരുടെ വിശ്വാസം. ഡൊണാൾഡ് ട്രംപ് ലോകമെങ്ങുമുള്ള ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾക്കെതിരെ പ്രതികരിക്കുന്ന ഭരണാധികാരിയാണെന്നതുമാത്രമല്ല, അമേരിക്കയും ഉത്തര കൊറിയൻ ബന്ധം ഊഷ്മളമാകുമെന്ന ഇരു രാഷ്ട്രത്ത
ലവന്മാരുടെ വാക്കുകളും ഈ പ്രത്യാശ വർദ്ധിപ്പിക്കുന്നുമുണ്ട്.
മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയായ ‘ഓപ്പൺ ഡോർസി’ന്റെ കണക്കനുസരിച്ച് ക്രൈസ്തവപീഡനത്തിൽ കഴിഞ്ഞ 16 വർഷമായി ഒന്നാം സ്ഥാനത്താണ് ഉത്തര കൊറിയ. സമാനതകളില്ലാത്ത പീഡനങ്ങളാണ് അവിടത്തെ ക്രൈസ്തവ സമൂഹം അനുഭവിക്കുന്നത് എന്നതിന് ഇതിൽപ്പരം തെളിവു വേണ്ട. ജയിലിലും തൊഴിൽ ക്യാംപുകളിലുമായി അമ്പതിനായിരത്തിൽപ്പരം പേർ കഴിയുന്നുണ്ടെന്നാണ് ‘ഓപ്പൺ ഡോർസി’
ന്റെ റിപ്പോർട്ട്.
ഇന്റർനാഷണൽ ബാർ അസോസിയേഷൻ വാർ ക്രൈംസ് കമ്മറ്റി കഴിഞ്ഞവർഷം ക്രിസ്ത്യാനികൾ നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് വിവരിച്ചിരുന്നു. നാസി തടവറയായ ഓഷ്‌വിറ്റിനെ അതിജീവിച്ച തോമസ് ബ്യൂർഗെന്തലിന്റെ അഭിപ്രായത്തിൽ നാസി കോൺസെൻട്രേഷൻ ക്യാംപിനേക്കാളും ഭീകരമാണ് അവിടെയുള്ള ക്രിസ്ത്യാനികളുടെ അവസ്ഥ. തടവുകാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെ നായ്ക്കൾക്ക് ഭക്ഷണമായി നൽകുക, ക്രൂര ബലാത്‌സംഘത്തിനിരയാക്കുക, ഗർഭിണികളുടെ ഉദരത്തിൽ മോട്ടോർ ഓയിൽ കുത്തിവെച്ച് ഗർഭച്ഛിദ്രം നടത്തുക എന്നിവ പീഡനപർവങ്ങളിൽ ചിലതുമാത്രം.
1950 53ലെ കൊറിയൻ യുദ്ധം മുതൽ അമേരിക്കയും ഉത്തരകൊറിയയയും ചിരവൈരികളാണ്. കൂടാതെ, യു.എസ് പ്രസിഡന്റുമാർ ഉത്തരകൊറിയൻ മേധാവിയുമായി ഫോണിൽ പോലും ഇതുവരെ സംസാരിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ ഇരുരാഷ്ട്രനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെ അമ്പരപ്പോടെയാണ് രാഷ്ട്രീയ നിരീക്ഷകർ ഉൾക്കൊണ്ടത്.  ഇരുരാജ്യങ്ങളും തമ്മിൽ 70 വർഷം പഴക്കമുള്ള ശീതസമരം അവസാനിക്കുകയും നയതന്ത്രബന്ധങ്ങൾ ഊഷ്മളമാവുകയുംചെയ്താൽ ഉത്തര കൊറിയയിൽ മതസ്വാതന്ത്ര്യവും പുനസ്ഥാപിക്കപ്പെടും. അതിനുള്ള പ്രാർത്ഥനാ നിർഭരമായ കാത്തിരിപ്പിലാണ് അവിടത്തെ ക്രൈസ്തവർ.
കിം ജോങ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും നടത്തിയ കൂടിക്കാഴ്ചയുടെ ഫലമാണ് ട്രംപ് ഉൻ കൂടിക്കാഴ്ച എന്നു പറയാം. അവരിരുവരും പാൻമുൻജോംമിൽ സമ്മേളിച്ച സമാധാന ഉച്ചകോടിയിൽ ഇരുനേതാക്കളും പങ്കെടുത്തതിനു പിന്നിലെ രാഷ്ട്രീയ, നയതന്ത്ര വിഷയങ്ങൾ പലതുണ്ടാകാമെങ്കിലും പ്രാർത്ഥനയ്ക്ക് അതിൽ വലിയ പങ്കുണ്ടെന്നാണ് വിശ്വാസികളുടെ അവകാശവാദം. ലോകം അസാധ്യമെന്ന് വിധിയെഴുതിയ ഈ കൂടിക്കാഴ്ച സാധ്യമായതുതന്നെയാണ് അതിന് തെളിവായി അവർ ചൂണ്ടിക്കാട്ടുന്നത്.
ഇരു രാജ്യങ്ങളും ഒന്നായി തീരുക എന്ന ലക്ഷ്യത്തോടെ 1965 മുതൽ എല്ലാ ജൂൺ 25നും സഭ സംഘടിപ്പിക്കുന്ന പ്രാർത്ഥനാദിനാചരണം തുടങ്ങിയകാലത്തേ അതേ തീവ്രതയോടെ വിശ്വാസീസമൂഹം ഇന്നും തുടരുകയാണെന്ന് അറിയണം. സമാധാന ഉടമ്പടി പ്രാബല്യത്തിലാകാൻ കത്തോലിക്കാവിശ്വാസികൾ എല്ലാ ദിവസവും രാത്രി 9.00ന് ജപമാല ചൊല്ലാനും കൊറിയൻ കത്തോലിക്കാ മെത്രാൻ നിർദേശിച്ചിരുന്നു. അതിന്റെയെല്ലാം ഫലമായിരുന്നു കിം ജോങ് ഉൻ മൂൺ ജേ ഇൻ കൂടിക്കാഴ്ച.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?