Follow Us On

24

October

2020

Saturday

പുരോഹിതന്റെ സ്‌നേഹ ശുശ്രൂഷ……

പുരോഹിതന്റെ സ്‌നേഹ ശുശ്രൂഷ……

രാവിലെ പാലക്കാട് നിത്യാരാധന ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്, ആരാധനക്ക് ദിവ്യകാരുണ്യം എഴുന്നള്ളിച്ച് വെച്ച് മുറിയില്‍ വന്നു നോക്കുമ്പോള്‍ മൊബൈലില്‍ ഒരുപാട് മിസ്ഡ് കോളുകള്‍. എല്ലാം ഇടവകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളതാണ്. തിരിച്ച് വിളിച്ചു. ആവശ്യങ്ങളെല്ലാം ഒന്നാണ് വെള്ളം പൊങ്ങിയിരിക്കുന്നു എല്ലാവരും ടെറസിനു മുകളിലും വീടിന്റെ രണ്ടാം നിലയിലുമൊക്കെയാണ്. രോഗികളുണ്ട്, പ്രായമായവരുണ്ട്, പിഞ്ചുകുഞ്ഞുങ്ങളുണ്ട്, രക്ഷിക്കണം…. *പാലക്കാട് ടൗണ്‍ നിത്യസഹായ മാതാ ഇടവക വികാരി ബഹുമാനപ്പെട്ട ബിജു കല്ലിങ്കലച്ചന്‍ പിന്നീടൊന്നും ആലോചിച്ചില്ല, വണ്ടിയുമായി ഇറങ്ങി പരിചയമുണ്ടായിരുന്ന ടയറുകടക്കാരെ വിളിച്ച് വെളുപ്പാന്‍ കാലത്ത് കടതുറപ്പിച്ച് കാറ്റുനിറച്ച ഏതാനും ടയര്‍ ട്യൂബുകള്‍ സംഘടിപ്പിച്ചു, കൈക്കാരന്‍ അഡ്വക്കറ്റ് വിന്‍സിനെയും ഒപ്പം കൂട്ടി.
ഗവണ്‍മെന്റിന്റെ റെസ്‌ക്യൂ സംഗം ശേഖരിപുരത്തും പരിസര പ്രദേശങ്ങളിലും നൂറുകണക്കിന് മനുഷ്യരെ വിടുകളില്‍ നിന്ന് രക്ഷിക്കുമ്പോള്‍ രക്ഷാസേന കടന്നു ചെല്ലാന്‍ വൈകിയ ചാത്തപുരം, അനച്ചിറ, സന്‍ജയ്‌നഗര്‍ എന്നീ പ്രദേശങ്ങളില്‍ നാട്ടുകാരുടെ സഹായത്തോടെ ബിജുവച്ചന്‍ രക്ഷാദൗത്യം ആരംഭിച്ചു കഴിഞ്ഞിരുന്നു. തന്റെ കൈയ്യില്‍ കരുതിയിരുന്ന റബര്‍ ട്യൂബുകളില്‍ നൂറൂ കണക്കിന് മനുഷ്യരെ രക്ഷിക്കാനും അച്ചന് കഴിഞ്ഞു, അതില്‍ പ്രായമായവരും, രോഗികളും, ഒട്ടിസം ബാധിച്ചവരും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിവരെയുള്ള അക്ഷീണ പരിശ്രമം ഒരുപാടു ജീവിതങ്ങളെ സുരക്ഷിത സ്ഥാനത്തെത്തിച്ച് മടങ്ങുമ്പോള്‍ കാലുകളും കൈകളും തണുത്ത് മരവിച്ച് തുടങ്ങിയിരുന്നു. പ്രാതല്‍പോലും കഴിക്കാതെയുള്ള അധ്വാനം ശരീരത്തെയും തളര്‍ത്തിയിരുന്നു. തിരിച്ച് ദൈവാലയ മുറ്റത്ത് കയറുമ്പോള്‍ അടുത്ത വിളിവന്നു, ആനച്ചിറയില്‍ ഏതാനും ആളുകള്‍ക്കൂടി കുടുങ്ങിക്കിടക്കുന്നുവെന്ന്, ഉടനെ പുറപ്പെട്ടു.
ബിജുവച്ചനെ വിളിച്ചിട്ട് കിട്ടുന്നില്ല എന്നു പറഞ്ഞ് അനിയന്‍ ബിനു വൈകുന്നേരം നാലുമണിക്ക് എന്റെ ഫോണിലേക്ക് വിളിക്കുമ്പോള്‍, ഞാന്‍ പറഞ്ഞു ഞാനൊന്ന് നോക്കട്ടെ, പലവട്ടം വിളിച്ചു പ്രതികരണമില്ല. ഞാന്‍ പീച്ചിയിലുള്ള ബിനുവിനെ വിളിച്ചു പറഞ്ഞു അന്വേഷിച്ച് അറിയിക്കാം. ഇടവകയില്‍ അന്വേഷിച്ചു ചിലര്‍ പറഞ്ഞു, രാവിലെ കുറച്ച് ട്യൂബുമായിപ്പോയതാണ്. വിളിച്ചിട്ട് കിട്ടുന്നില്ലെന്ന്. മറ്റോന്നും ആലോചിച്ചില്ല നേരേ പള്ളിയിലേക്ക് പോയി, സമയം വൈകിട്ട് അഞ്ചര ഞാന്‍ എത്തുമ്പോള്‍ ഒരുനിക്കറും ബനിയനും ധരിച്ച് ബിജുഅച്ചന്‍ മുറിയുടെ പുറത്ത് ഇരിക്കുന്നുണ്ട്. കണ്ടതേ ഞാന്‍ പറഞ്ഞു വീട്ടില്‍ നിന്ന് വിളിച്ചിരുന്നു, അച്ചനൊന്നു ചിരിച്ചു, എന്നിട്ട് പറഞ്ഞു. ‘എനിക്ക് തോന്നി!’വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു, അച്ചന്‍ പറഞ്ഞു. അപ്പോള്‍ ആ മുഖത്ത് ഒരോ ജീവിതവും രക്ഷിച്ചതിന്റെ ചാരിതാര്‍ത്യമുണ്ടായിരുന്നു.
ഇന്ന് ഒരു പകല്‍ പാലക്കാട് ഇതുപോലുള്ള നൂറുകണക്കിന് മനുഷ്യരുണ്ടായിരുന്നു. മനുഷ്യരുപം സ്വീകരിച്ച ദൈവങ്ങള്‍ അവരോടുള്ള ആദരവും ബഹുമാനവും ഹൃദയത്തില്‍ സൂക്ഷിക്കുന്നതോടൊപ്പം എന്റെ സഹോദര വൈദികന്റെ സമര്‍പ്പണത്തില്‍ ഞാന്‍, ഈ പാലക്കാട്ടെ വൈദിക സമുഹം അഭിമാനിക്കുന്നു. പൗരോഹിത്യം കല്ലേറേല്ക്കുന്ന ഈ കാലഘട്ടത്തില്‍ കല്ലിങ്കലച്ചന്റെ ഒരു സ്‌നേഹവിപ്ലവം ജനം തരിച്ചറിഞ്ഞു. (സജി വട്ടുകളത്തില്‍ എഴുതിയ എഫ്.ബി കുറിപ്പ്)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?