Follow Us On

18

April

2024

Thursday

പത്തു കല്പനകള്‍ അടിസ്ഥാന പ്രമാണങ്ങള്‍

പത്തു കല്പനകള്‍ അടിസ്ഥാന പ്രമാണങ്ങള്‍

കുദാശകളെക്കുറിച്ചുള്ള പഠനത്തിനുശേഷം ഫ്രാന്‍സിസ് പാപ്പ പത്തു കല്‍പനകളെകുറിച്ചാണ് പ്രതിവാര വിചിന്തനം നടത്തിക്കൊണ്ടിരിക്കുന്നത്. കല്‍പനകള്‍ മനുഷ്യര്‍ക്ക് നല്‍കിയതിലൂടെ ദൈവത്തിന് മാനവരാശിയോടുള്ള സ്‌നേഹവും കരുതലും അവരുടെ ക്ഷേമത്തിനായുള്ള താല്‍പര്യവുമാണ് നിഴലിക്കുന്നത്. ക്രൈസ്തവജീവിതക്രമം ഈ പ്രമാണങ്ങളുടെ അനസരണത്തിലൂടെയുള്ള പടിപടിയായ യാത്രയാണ്.
സ്വതന്ത്ര ജീവിതത്തിലേക്കുള്ള പാത
പ്രമാണങ്ങള്‍ നിര്‍ദയനായ ദൈവം മനുഷ്യരാശിയുടെ മേല്‍ അടിച്ചേല്‍പിച്ചിരിക്കുന്ന ഹൃദയശൂന്യമായ നിയമങ്ങളല്ല, മറിച്ച് സ്‌നേഹപിതാവായ ദൈവം തന്റെ മക്കള്‍ക്ക് സ്‌നേഹപൂര്‍വം നല്‍കുന്ന വചനമാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള സംഭാഷണമായി അതിനെ കരുതാനാവും. പ്രമാണങ്ങള്‍ ദൈവവചനം തെന്നയാണ്. ആ സംഭാഷണം തുടങ്ങുന്നതുതന്നെ ദൈവം തന്നെത്തന്നെ വെളിപെടുത്തികൊണ്ടാണ്. ആദ്യം കര്‍ത്താവ് സ്വയം താന്‍ ആരെന്ന് പറയുന്നു (പുറപ്പാട് 20.2). ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവ് ആകുന്നു. അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്ന് ഞാന്‍ നിങ്ങളെ പുറത്തുകൊണ്ടുവന്നു. എന്തിനാണ് ദൈവം ആദ്യം ഇങ്ങനെയൊരു ആമുഖ പരിചയപ്പെടുത്തല്‍ നല്‍കിയത്.
ചെങ്കടല്‍ കടന്നതിനുശേഷം സീനായ് പര്‍വതത്തിലെത്തിയ ദൈവജനം അവരെ രക്ഷിച്ച് സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ദൈവത്തെ മനസിലാക്കുക എന്നതാണ് ആദ്യപടി. ദൈവം അവരുടെ മേല്‍ ചൊരിഞ്ഞ സ്‌നേഹത്തെ മനസിലാക്കി തുടര്‍ന്ന് അവിടുന്നില്‍ ആശ്രയിക്കാനും അവര്‍ക്ക് സാധിക്കണം. അതിനായി തുടര്‍ന്ന് അവര്‍ക്ക് കല്‍പനകള്‍ നല്‍കി. ക്രിസ്ത്യാനിയായിരിക്കുക എതുതന്നെ ഈ കല്‍പനകള്‍ അനുസരിക്കുന്നതിലൂടെ ലഭ്യമാവുന്ന സ്വാതന്ത്ര്യത്തെയും വിടുതലിനെയും മനസിലാക്കലാണ്.
പ്രമാണങ്ങള്‍ ദൈവവഴികള്‍
ദൈവകകല്‍പനകള്‍ നമ്മെ തിന്മയില്‍നിന്നും തകര്‍ച്ചയില്‍നിന്നും സംരംക്ഷിക്കാന്‍ ദൈവം നല്‍കിയവയാണ്. ദൈവം വിദൂരത്തുള്ള വ്യക്തിയല്ല, കൂടെ നടക്കുന്നവനാണ്. ദൈവത്തിന് മുന്‍ഗണന നല്‍കുന്ന ജീവിതക്രമമാണ് ഉണ്ടാകേണ്ടത്. ഞാന്‍ നിങ്ങളുടെ ദൈവമാണ് എന്നു പറഞ്ഞുതുടങ്ങുന്നതുതന്നെ ഒരു ബന്ധത്തിന്റെ പ്രഖ്യാപനമാണ്. ദൈവവുമായുള്ള ബന്ധത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. പിന്നീട് നിയമത്തിനും. ബന്ധം നിയമത്തിന്റെ അനുസരണത്തിലേക്ക് നയിക്കുന്നു. ബന്ധമില്ലാതെ നിയമം മാത്രമായാല്‍ അത് ജീവിതത്തിന് സഹായകരമാകുന്നില്ല. നിയമത്തക്കാളും ദൈവവുമായുള്ള വ്യക്തിബന്ധവും ദൈവവുമായുള്ള സ്‌നേഹബന്ധവുമാണ് മുമ്പോട്ടു നയിക്കേണ്ടത്. ആ ബന്ധത്തില്‍നിന്നുകൊണ്ടാണ് കല്‍പനകളെ നോക്കികാണേണ്ടത്.
സ്വാര്‍ത്ഥതയില്‍നിന്നുള്ള മോചനം
പത്ത് കല്‍പനകള്‍ ദൈവത്തിന്റെ കാരുണ്യവും ഔദാര്യവും ഓര്‍മിപ്പിച്ചുകൊണ്ടാണ് തുടങ്ങുന്നത്. ദൈവം ആദ്യം നല്‍കുന്നു. പിന്നീടാണ് ചോദിക്കുന്നത്. നമ്മള്‍ ദൈവത്തിന്റെ കാരുണ്യവും ഔദാര്യവും നിരന്തരം ഏറ്റുവാങ്ങുന്നവരാണ്. അതുകൊണ്ടുതന്നെ ക്രൈസ്തവജീവിതം ദൈവത്തിന്റെ ഔദാര്യത്തോടുള്ള മനുഷ്യന്റെ നന്ദിനിറഞ്ഞ പ്രതികരണമാണ്. ദൈവസ്‌നേഹം നമ്മെ മുമ്പോട്ടു നയിക്കുന്നു. ക്രൈസ്തവപരിശീലനമെന്നത് മനശക്തിയെ അടിസ്ഥാനമാക്കിയുള്ളതല്ല, അത് രക്ഷയെ സ്വീകരിക്കുന്നതാണ്. സ്‌നേഹിക്കപ്പെടാന്‍ അനുവദിക്കുന്നതാണ്. അതിലൂടെ സ്വാര്‍ത്ഥത വെടിയാനും സാധിക്കുന്നു.
പത്ത് കല്‍പനകള്‍ അന്ധമായ അനുസരണത്തിനോ, പ്രലോഭനങ്ങളെ തടയുതിനോ ഉള്ളതല്ല. മനുഷ്യജീവിതത്തിന്റെ സത്യസന്ധമായ സാക്ഷാത്കാരത്തിനുള്ളതാണ്. അത് ദൈവമക്കളുടെ ക്ഷേമത്തിനുവേണ്ടിയാണ്. ഇവയുടെ അനുസരണത്തിലൂടെ നമ്മള്‍ ആത്മീയതയുടെ ദാസ്യവേലക്കാരാവുകയല്ല, മറിച്ച് ദൈവത്തിന്റെ മകനും മകളുമെന്ന സ്ഥാനത്തിന് കൂടുതല്‍ യോഗ്യരാവുകയാണ് ചെയ്യുന്നത്. അന്ധമായ അനുസരണമല്ല ദൈവം പ്രതീക്ഷിക്കുന്നത്. തന്റെ മക്കളുടെ ക്ഷേമത്തില്‍ താല്‍പര്യമുള്ള ദൈവത്തിന്റെ വാക്കുകളാണത്. നമുക്ക് അവയെ സ്വതന്ത്രമായി സ്വീകരിക്കുവാനും സ്‌നേഹത്തില്‍ അനുസരിക്കുവാനും സാധിക്കണം. അപ്പോള്‍ പ്രമാണങ്ങള്‍ ലളിതവും ആയാസരഹിതവുമാകും.
സ്‌നേഹബന്ധത്തില്‍ വളരാനുള്ള ക്ഷണം
പിതാവായ ദൈവത്തിലും പുത്രനായ യേശുവിലും സഹായകനായ പരിശുദ്ധാന്മാവിലും ഒന്നായിചേരാനുള്ള വിളിയാണ് കല്‍പനകളുടെ അനുസരണം വഴി പൂര്‍ത്തിയാവുന്നത്. നിയമത്തിന്റെ ബന്ധനത്തിലേക്കല്ല, ത്രിയേകദൈവത്തിന്റെ കൂട്ടായ്മയിലുള്ള ഐക്യത്തിലേക്കും സ്‌നേഹത്തിലേക്കുമാണ് നിയമത്തിന്റെ അനുസരണം വഴിയായി നമ്മള്‍ എത്തിചേരുന്നത്.
ധനികനായ യുവാവ് എല്ലാ നിയമവും പാലിക്കുന്നുണ്ടായിരുന്നു(മര്‍ക്കോ. 10.21). നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നത് ആന്മാര്‍ത്ഥമായ ചോദ്യമാണ്. കല്‍പനകള്‍ പാലിക്കാന്‍ യേശു അവനോട് ആദ്യം ആവശ്യപ്പെടുന്നു. കുറച്ചുകൂടി പൂര്‍ണനാകാന്‍ അവന്‍ ആഗ്രഹിച്ചു.
ഉന്നതമായ കാര്യങ്ങള്‍ അവനില്‍ ഇല്ലെന്നു കണ്ടപ്പോള്‍ സ്വര്‍ഗരാജ്യത്തില്‍ നിക്ഷേപം കൂട്ടുവാനുള്ള മാര്‍ഗങ്ങള്‍ യേശു പറഞ്ഞുകൊടുത്തു. ക്രിസ്തുവിന്റെ പ്രകാശത്തിലൂടെ പത്ത് കലപനകളെ വായിച്ചാല്‍ സമ്പൂര്‍ണജീവിതത്തിലേക്കുള്ള വാതിലായി അവ മാറും.
അനുസരണം വിഗ്രഹങ്ങളെ എടുത്തുമാറ്റും
വിഗ്രഹാരാധനയെത് ദൈവവമല്ലാത്തത്തിന് ദൈവത്തിന്റെ സ്ഥാനം നല്‍കുന്നതാണ്. പ്രാര്‍ത്ഥിക്കാതെയും അവിടുത്തെ പരിപാലനയില്‍ ആശ്രയിക്കാതെയും കൈനോക്കുന്നരുടെയും ഭാവിപറയുവടെയും അടുക്കല്‍ പോകുവരുണ്ട്. വിഗ്രഹം എന്ന വാക്ക് ഗ്രീക്ക് ഭാക്ഷയില്‍ കാഴ്ച അല്ലെങ്കില്‍ ദര്‍ശനം എര്‍ത്ഥംവരുന്ന ക്രിയാപദത്തില്‍നിാണ് ഉടലെടുത്തത്. ചില സാധനങ്ങള്‍, ആഗ്രഹങ്ങള്‍ എന്നിവയില്‍ ഉടക്കിക്കിടക്കുന്ന ജീവിതങ്ങള്‍ വിഗ്രഹാരാധനക്ക് സമമാണ്. ചില വസ്തുക്കളോ പദ്ധതികളോ ചിലപ്പോള്‍ ചിലര്‍ ദൈവത്തെ മറന്നുകൊണ്ടാണ് നേടിയെടുക്കുന്നത്. അത് പ്രമാണങ്ങളുടെ ലംഘനമാണ്. പണം, പ്രശസ്തി, സൗന്ദര്യം, ലഹരി ഇവയൊക്കെ വിഗ്രഹങ്ങളായി മാറാറുണ്ട്. ഇവ നമ്മെ അടിമകളാക്കുന്നു. ഈ വിഗ്രഹങ്ങള്‍ സന്തോഷം വാഗ്ദാനം ചെയ്യുന്നു. പക്ഷേ പൂര്‍ണവും നിലനില്‍ക്കുതുമായ സന്തോഷം തരാന്‍ ഇവക്ക് സാധിക്കുകയില്ല. ഇതിന്റെ മോഹവലയത്തില്‍പ്പെട്ട് സ്വയം നശിക്കുന്നവരുമുണ്ട്. ഇവ ജീവിതം വാഗ്ദാനം ചെയ്യും, എന്നാല്‍ ഉള്ള ജീവിതം എടുത്തുകൊണ്ട് പോവുകയും ചെയ്യും. എന്നാല്‍ ദൈവം ജീവനും സന്തോഷവും സമാധാനവും നല്‍കുന്നു.
ക്രൈസ്തവനായിരിക്കുക എന്നത് സ്വാത്രന്ത്യത്തിന്റെ യാത്രയും അതിനായുള്ള വിളിയുമാണ്. ജീവിതയാത്രയില്‍ പ്രമാണങ്ങള്‍ ദൈവത്തിന് പ്രഥമസ്ഥാനം നല്‍കി, അതനുസരിച്ച് യാത്ര തുരാനുള്ള ശക്തി പകരുന്നു. നിയമത്തെ ഇല്ലാതക്കാനല്ലെന്നും നിയമത്തിന്റെ പൂര്‍ത്തീകരണത്തിനാണെന്നും താന്‍ വന്നത് എന്ന് യേശു പറയുമ്പോള്‍ ജീവന്റെ സമൃദ്ധിയിലേക്കുള്ള ക്ഷണമാണത്. ഈ സമൃദ്ധിയില്‍ ജീവിക്കാന്‍ പ്രമാണങ്ങള്‍ സഹായിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?