Follow Us On

29

May

2020

Friday

അട്ടപ്പാടിയില്‍ നിന്നും സുവിശേഷാഗ്നി പടരുമ്പോള്‍…

അട്ടപ്പാടിയില്‍ നിന്നും  സുവിശേഷാഗ്നി പടരുമ്പോള്‍…

ലോകത്തിന്റെ ആകര്‍ഷണങ്ങള്‍ക്കതീതമായതും ദൈവിക സാന്നിധ്യം നിറഞ്ഞു നില്ക്കുന്നതുമായ ആധ്യാത്മികതയുടെ മലമുകളിലേക്കാണ് ക്രിസ്തു വിളിക്കുന്നത്. ദൈവികതയില്‍ നിറഞ്ഞ്, ദൈവജനത്തിന്റെ കണ്ണീര്‍താഴ്‌വരകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വിളിയാണത്. ദൈവിക പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി ഈ കാലഘട്ടത്തിലെ അവന്റെ വിളിക്കുള്ള പ്രത്യുത്തരമാണ് പ്രീച്ചേഴ്‌സ് ഓഫ് ഡിവൈന്‍ മേഴ്‌സി (ജഉങ ) മൊണാസ്ട്രിയും അഭിഷേകാഗ്നി സിസ്‌റ്റേഴ്‌സ് ഓഫ് ജീസസ് ആന്റ് മേരി (അടഖങ) മൊണാസ്ട്രിയും. ആഴമേറിയ പ്രാര്‍ത്ഥനയും പരിഹാര ജീവിതവും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ വിടുതല്‍ ശുശ്രൂഷകളും വചനപ്രഘോഷണവും വഴി ആത്മാക്കളുടെ രക്ഷയും ലോക സുവിശേഷവല്ക്കരണവും സാധ്യമാക്കുക, ഇതാണ് ലക്ഷ്യം.
ദൈവം വിഭാവനം ചെയ്ത ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി അവിടുന്ന് കണ്ടുവച്ച അജപാലകനായിരുന്നു മാര്‍ ജേക്കബ് മനത്തോടത്ത്. ഏത് രൂപതയിലാണോ ഈ പദ്ധതിക്കായി അവിടുന്ന് പിള്ളത്തൊട്ടില്‍ ഒരുക്കിയിരുന്നത് ആ പാലക്കാട് രൂപതയിലെ പിതാവ്! വായ്തുറന്നാല്‍ പരിശുദ്ധാത്മാവിനെക്കുറിച്ച് വാചാലനാകുന്ന പിതാവിന്റെ മനസില്‍, ഈ അഭിഷേകത്തിന്റെ അഗ്നി, തന്റെ രൂപതയില്‍ നിന്നും ലോകമെങ്ങും ആളിക്കത്തിക്കാനുള്ള മാര്‍ഗങ്ങളും അവിടുന്ന് മുളയെടുപ്പിച്ചു.
തന്റെ അജഗണത്തിനു ദൈവം നല്‍കുന്ന ഉള്‍വിളികളെയും പരിശുദ്ധാത്മ പ്രേരണകളെയും വളര്‍ത്തിയേടുക്കേണ്ടതും സംരക്ഷിക്കേണ്ടതും തന്റെ കടമയാണെന്നറിയാവുന്ന പിതാവ് തനിക്കെന്ത് സംഭവിക്കുമെന്ന ആകുലത കൂടാതെ മാനുഷിക ചിന്താഗതികള്‍ നോക്കാതെ, ദൈവിഹിതമെന്തെന്നു മാത്രം നോക്കാനുള്ള അത്ഭുതകരമായ ആത്മശക്തികൊണ്ട് നിറയാനും അവിടുന്ന് അനുഗ്രഹിച്ചു. സീറോ മലബാര്‍ സഭയുടെ കീഴില്‍ പാലക്കാട് രൂപതയില്‍ പി.ഡി.എം ഉം എ.എസ്.ഐ.എം ഉം ജന്മം കൊണ്ടതിന്റെ പിന്നില്‍ ദൈവത്തിന്റെ അനന്തമായ പദ്ധതികളും മാര്‍ ജേക്കബ് മനത്തോടത്ത് പിതാവിന്റെ സമയോചിതമായ ജ്ഞാനം നിറഞ്ഞ തീരുമാനങ്ങളും പൈതൃകാശീര്‍വാദവുമാണുള്ളത്.
ഉത്ഭവവും സ്ഥാപകരും
2018 ഏപ്രില്‍ 24 നാണ് പ്രീച്ചേഴ്‌സ് ഓഫ് ഡിവൈന്‍ മേഴ്‌സി രൂപംകൊണ്ടത്. ഭാവിയില്‍ ഒരു മൊണാസ്ട്രിയായി ഉയര്‍ത്തപ്പെടാനുള്ള ഈ വൈദിക സമൂഹത്തിന്റെ സ്ഥാപകരായി ദൈവകരുണ തേടിപ്പിടിച്ചത് ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിനെയും ഫാ. ബിനോയി കരിമരുതിങ്കലിനെയുമാണ്. ക്രൂശിതനില്‍ കണ്ണുറപ്പിച്ചും, അവന്റെ പാതയില്‍ പാദമുറപ്പിച്ചും ജീവിക്കാനുള്ള പരിശ്രമം വട്ടായിലച്ചന്റെ സെമിനാരി കാലം മുതല്‍ പ്രകടമായിരുന്നു. സെമിനാരിയില്‍വച്ച് ആത്മാക്കളുടെ രക്ഷയ്ക്കും, താപസിക ജീവിതത്തിനുമായുള്ള തന്റെ ആഗ്രഹം വട്ടായിലച്ചന്‍ അന്നത്തെ ഫാദര്‍ പ്രീഫെക്ടിനെ പലപ്രാവശ്യം അറിയിച്ചിരുന്നു. പാലക്കാട് രൂപതയുടെ അധ്യക്ഷനായിരുന്ന മാര്‍ ജോസഫ് ഇരിമ്പന്‍ പിതാവിനോട് ഈ ആഗ്രഹം അറിയിച്ചപ്പോള്‍ അഭിവന്ദ്യപിതാവ് പറഞ്ഞതിങ്ങനെയാണ്. ”ആദ്യം പട്ടം സ്വീകരിച്ച് വൈദികനാവുക. എന്നിട്ടാകാം ഉള്‍വിളി.” അധികാരികളുടെ സ്വരം ദൈവഹിതമായി കണ്ടിരുന്ന വട്ടായിലച്ചന്‍, പിതാവിന്റെ ഹിതത്തിന് കീഴ്‌വഴങ്ങി 1994 ഏപ്രില്‍ 28 ന് തിരുപ്പട്ടം സ്വീകരിച്ചു.
1998 ഏപ്രില്‍ 28 ന് സെഹിയോന്‍ ധ്യാനകേന്ദ്രം ആരംഭിച്ച്, അതിന്റെ ആദ്യ ഡയറക്ടറായിരിക്കുമ്പോഴും ലോകരാജ്യങ്ങളെ മുഴുവനും പരിശുദ്ധാത്മ അഗ്നിയാല്‍ ഉജ്ജ്വലിപ്പിക്കാനുള്ള തന്റെ ഉള്‍വിളി ആളിക്കത്തുന്നത് അച്ചനറിയുന്നുണ്ടായിരുന്നു. 2009 ല്‍ വൈദികരുടെ ധ്യാനം സെഹിയോനില്‍ ആരംഭിച്ചപ്പോള്‍ തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് ആത്മാക്കളുടെ രക്ഷയ്ക്കും ലോകസുവിശേഷ വത്ക്കരണത്തിനുമായി ഇറങ്ങിത്തിരിക്കാനും വൈദികസമര്‍പ്പിത സമൂഹങ്ങള്‍ ആരംഭിക്കുവാനുമുള്ള ആഗ്രഹം അച്ചന്‍ മാര്‍ മനത്തോടത്തിനെ അറിയിച്ചു.
സേവ്യര്‍ഖാനച്ചന്‍ ശെമ്മാശ്ശനായി ത്രിത്വമല ഇടവക പള്ളിയില്‍ ശുശ്രൂഷയ്ക്ക് ചെല്ലുമ്പോഴാണ് ആ ഇടവകയില്‍ വിശ്വാസചൈതന്യത്തിലും, ആ ധ്യാത്മികതയിലും, ബുദ്ധികൂര്‍മ്മതയിലുമൊക്കെ അഗ്രഗണ്യനെന്ന് വിശേഷിപ്പിക്കാവുന്ന ബിനോയി കുരുവിള എന്ന കരിമരുതിങ്കലച്ചനെ കാണുന്നത്. അവിടംമുതല്‍ ആരംഭിച്ചു അവരുടെ ആത്മീയബന്ധം. തൃശൂര്‍ സെന്റ് തോമസ് കോളജിലെ ഉപരിപഠനത്തിനുശേഷം മാതാപിതാക്കള്‍ ബിനോയി അച്ചന് സെമിനാരി പ്രവേശനത്തിന് അനുമതി നല്‍കി. സെമിനാരി പരിശീലനകാലം മുഴുവന്‍ ആത്മാക്കളുടെ രക്ഷയ്ക്കായുള്ള ഈ ഉള്‍വിളി ഉള്ളിലിട്ട് വചനോപാസകനായി അദേഹം ജീവിച്ചു. റീജന്‍സിക്കായി ബിനോയി അച്ചനെ സെഹിയോന്‍ ധ്യാനകേന്ദ്രത്തിലേക്ക് തന്നെയാണ് ദൈവം കൂട്ടിക്കൊണ്ട് വന്നത്. സേവ്യര്‍ഖാന്‍ വട്ടായിലച്ചനും ശെമ്മാശ്ശനായിരുന്ന ബിനോയി അച്ചനും തങ്ങളുടെ ഉള്‍വിളിയുടെ ആഴങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങാന്‍ ഇക്കാലങ്ങള്‍ സഹായകരമായി.
2006 ഡിസംബര്‍ 28-ന് തിരുപ്പട്ടസ്വീകരണം മുതല്‍ വൈദികസമര്‍പ്പിതസമൂഹങ്ങളുടെ നവീകരണത്തിനുള്ള ഉള്‍ദാഹം അച്ചനില്‍ ശക്തമായിരുന്നു. സമര്‍പ്പിതസമൂഹങ്ങളെ ഉജ്ജ്വലിപ്പിക്കാനായി കൊച്ചച്ചനായിരിക്കുമ്പോള്‍ത്തന്നെ ബിനോയി അച്ചന്‍ രംഗത്തിറങ്ങുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പൂര്‍ത്തീകരണമെന്നോണം 2009 ല്‍ ബിനോയി അച്ചന്‍ അസിസ്റ്റന്റ് ഡയറക്ടറായി സെഹിയോനിലെത്തി. പിന്നീട് സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായും നിയമിതനായി.
ഇതേസമയം, 1994 ഏപ്രില്‍ മാസം സി.എം.സി സന്യാസിനീ സമൂഹത്തില്‍ ആദ്യവ്രതാര്‍പ്പണം നടത്തിയ സിസ്റ്റര്‍ എയ്മിയേയും ദൈവം പദ്ധതി നിര്‍വ്വഹണത്തിനായി പ്രത്യേകം ഒരുക്കിയിരുന്നു. ഉപരിപഠനത്തിനിടയില്‍ തൃശൂര്‍ വിമല കോളേജില്‍വച്ച് പരിശുദ്ധാത്മാവിന്റെ അതിശക്തമായ അഭിഷേകം സ്വീകരിച്ച സിസ്റ്റര്‍ എയ്മി, ധീരമായ കാല്‍വെയ്പുകളോടെ സന്യാസത്തെ ആഞ്ഞുപുല്കി. പഠനകാലഘട്ടത്തില്‍ ലഭിച്ച ഈ അഭിഷേകാഗ്നി, കണ്ടുമുട്ടുന്ന എല്ലാവരിലും ദൈവസ്‌നേഹത്തിന്റെ അഗ്നിയിടാന്‍ സിസ്റ്ററെ ദൈവം പ്രാപ്തയാക്കി.
നൊവിഷ്യേറ്റ് കാലം മുതല്‍ വൈദിക സമര്‍പ്പിതസമൂഹങ്ങളുടെ ശാക്തീകരണത്തിനായുള്ള ഉള്‍വിളി തന്റെ ഉള്ളിലുയര്‍ന്നത് സിസ്റ്റര്‍ എയ്മി അധികാരികളെ അറിയിച്ചു. പ്രസ്തുത ലക്ഷ്യത്തിനായി വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കുമായിട്ടുള്ള പുതിയ സന്യാസസമൂഹങ്ങള്‍ മനസില്‍ കണ്ട്, അതിനായി ഇറങ്ങിത്തിരിക്കാനുള്ള ആഗ്രഹം അറിയിച്ച് സുപ്പീരിയര്‍ ജനറലിനെ നിത്യവ്രതത്തിനു മുമ്പുതന്നെ പലവട്ടം സമീപിച്ചു. വിലപിടിച്ച ആത്മാക്കളെ നേടണമെങ്കില്‍ കൂടുതല്‍ വില കൊടുക്കണമല്ലോ. വിലകൊടുക്കലിന്റേതായ ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം 2007 ലാണ് ഉന്നതാധികാരികളില്‍ നിന്നും അനുകൂല മറുപടി സിസ്റ്ററിന് ലഭിക്കുന്നത്.
ഒരേ ഉള്‍വിളിയുടെ നെരിപ്പോട് ഉള്ളിലേറ്റി നടന്ന ഇവരെ മൂവരെയും വ്യത്യസ്തñജീവിതസാഹചര്യങ്ങളില്‍ വളര്‍ത്തിയും പരിശീലിപ്പിച്ചും സെഹിയോനില്‍ ഒരുമിപ്പിച്ച ദൈവപരിപാലന എത്രയോ അത്ഭുതാവഹം! പ്രാര്‍ത്ഥനയ്ക്കും വിവേചനത്തിനുംശേഷം, മാര്‍ ജേക്കബ് മനത്തോടത്തിന്റെ ആശീര്‍വാദത്തോടെയും, സി.എം.സി. സുപ്പീരിയര്‍ ജനറലിന്റെ അനുവാദത്തോടെയും സിസ്റ്റര്‍ എയ്മിയുടെ നേതൃത്വത്തില്‍ സിസ്‌റ്റേഴ്‌സിന്റെ ഒരു കൊച്ചു സമൂഹം വട്ടായിലച്ചന്റെയും ബിനോയി അച്ചന്റെയും ആത്മീയനിയന്ത്രണത്തിനുകീഴില്‍ സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ പരിസരത്ത് ആരംഭിച്ചു. സിസ്‌റ്റേഴ്‌സിന്റെ ഈ സമൂഹത്തിലൂടെ ഒഴുകിയ ശക്തമായ കൃപാവരസമ്യദ്ധിയും ആത്മാക്കളുടെ രക്ഷയും കണ്ട് ഇതേ ജീവിതശൈലി സ്വന്തമാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച്, മറ്റ് സന്യാസമൂഹങ്ങളില്‍പ്പെട്ട കുറെ സമര്‍പ്പിതര്‍ കൂടി മുന്നോട്ട് വന്നു. അവരൊരുമിച്ച് പരിഹാരത്തിന്റെയും താപസികതയുടെയും ധ്യാനാത്മകതയുടെയും സുവിശേഷപ്രഘോഷണത്തിന്റേതുമായ ജീവിതം ഇവര്‍ ശക്തമാക്കി.
വട്ടായിലച്ചന്റെയും ബിനോയി അച്ചന്റെയും സിസ്റ്റര്‍ എയ്മിയുടെും ആത്മീയപരിശീലനത്തിന്‍ കീഴില്‍ ഈ സമൂഹത്തിലൂടെയുള്ള കര്‍ത്താവിന്റെ പ്രവര്‍ത്തനവും പരിശുദ്ധാത്മശക്തിയുടെ പ്രകടമായ സാന്നിധ്യവും സ്വദേശത്തും വിദേശത്തും പെട്ടെന്ന് വ്യാപിച്ചു. ധാരാളം സന്യാസസമൂഹങ്ങളും സെമിനാരികളും ഇടവകകളും ഇവരുടെ ശുശ്രൂഷയ്ക്കായി ദൈവം തുറന്നു കൊടുത്തു. നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്കിടയില്‍ ഇവരുടെ ജീവിതശൈലിയില്‍ ആകൃഷ്ടരായി ധാരാളം യുവതികള്‍ സിസ്‌റ്റേഴ്‌സാകാനുള്ള ആഗ്രഹവുമായി മുന്നോട്ട് വന്നു.
പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം തിരിച്ചറിഞ്ഞ മാര്‍ ജേക്കബ് മനത്തോടത്ത് വട്ടായിലച്ചന്റെയും ബിനോയി അച്ചന്റെയും സിസ്റ്റര്‍ എയ്മിയുടെും അഭ്യര്‍ത്ഥന വിവേചിച്ച്, ഈ അര്‍ത്ഥിനികളെ ചേര്‍ത്ത് ഭാവിയില്‍ മൊണാസ്ട്രി ആയിത്തീരാനുള്ള ഉദ്ദേശത്തോടെ ഒരു പയസ് യൂണിയന്‍ ആരംഭിക്കാന്‍ അനുവദിച്ചു. അങ്ങനെ 2014 സെപ്റ്റംബര്‍ എട്ടിന് പരിശുദ്ധ അമ്മയുടെ പിറവിത്തിരുന്നാള്‍ ദിവസംതന്നെ വട്ടായിലച്ചനും ബിനോയി അച്ചനും സിസ്റ്റര്‍ എയ്മിയും സ്ഥാപകരായിക്കൊണ്ടുള്ള അഭിഷേകാഗ്നി സിസ്‌റ്റേഴ്‌സിന്റെ മൊണാസ്ട്രി, പയസ്‌യൂണിയനായി ജന്മംകൊണ്ടു. അന്നുമുതല്‍ ഇന്നോളം ധാരാളം അര്‍ത്ഥിനികളെ ദൈവം തന്റെ നേരിട്ടുള്ള ഇടപെടല്‍ വഴി ഈ സമൂഹത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നു.
വര്‍ഷങ്ങളോളം സിസ്‌റ്റേഴ്‌സിന്റെ കമ്മ്യൂണിറ്റിയില്‍ ജീവിച്ച ചില സമര്‍പ്പിതര്‍ അഭിഷേകാഗ്നി സിസ്‌റ്റേഴ്‌സിന്റെ സ്ഥാപകരായ വട്ടായിലച്ചനോടും ബിനോയി അച്ചനോടും സിസ്റ്റര്‍ എയ്മിയോടും ഈ സമൂഹത്തില്‍ ചേരാനുള്ള തങ്ങളുടെ ആഗ്രഹം അറിയിച്ചു. പക്ഷേ പയസ് യൂണിയന്‍ മൊണാസട്രി ആയി ഉയര്‍ത്തപ്പെടാതെ ഇത് അസാധ്യമായതിനാല്‍ സ്ഥാപകര്‍ ഇതിന് അനുകൂലമായി പ്രതികരിച്ചില്ല. മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണല്ലോ.
പിന്നീട് കാര്യങ്ങള്‍ പെട്ടെന്ന് നീങ്ങത്തക്കവിധം ദൈവപരിപാലന സാഹചര്യങ്ങള്‍ ഒരുക്കി. അപ്പോള്‍ തങ്ങളുടെ ഉള്‍വിളികള്‍ വട്ടായിലച്ചനും ബിനോയിഅച്ചനും സിസ്റ്റര്‍ എയ്മിയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അടുത്ത് അവതരിപ്പിച്ചു. ദൈവത്തിന്റെ ഇടപെടലും നിയോഗവും തിരിച്ചറിഞ്ഞ കര്‍ദിനാളും മാര്‍ മനത്തോടത്തും ഉള്‍വിളിയുമായി മുമ്പോട്ട് പോകാന്‍ ഇവര്‍ക്ക് അനുവാദം നല്‍കി. അതൊടൊപ്പം ആറു സിസ്‌റ്റേഴ്‌സും ഈ പുതിയ സംരംഭത്തില്‍ ഉള്‍ച്ചേരാനുള്ള തങ്ങളുടെ ആഗ്രഹം അഭിവന്ദ്യപിതാക്കന്മാരെ അറിയിക്കുകയും ചെയ്തു. ശ്രേഷ്ഠമെത്രാപ്പോലീത്ത സിസ്‌റ്റേഴ്‌സിന്റെ അഭ്യര്‍ത്ഥനയെ തള്ളിക്കളഞ്ഞില്ല. മറിച്ച്, കൂടുതല്‍ വിചിന്തനത്തിനും കാനന്‍നിയമ പ്രകാരമുള്ള സാധ്യതകളുടെ ആരായലിനുമായി ഇക്കാര്യം വിട്ടുകൊണ്ട്, പിതാവില്‍ തിരുസഭാമാതാവ് നിക്ഷിപ്തമാക്കിയ ദൗത്യ നിര്‍വഹണത്തിന് അനുകൂലമായ നിലപാടെടുത്തു. തുടര്‍ന്ന് റോമിലേക്ക് എഴുതിയ അപേക്ഷയ്ക്ക് അവിടെനിന്ന് കിട്ടിയ നിര്‍ദ്ദേശവും അനുകൂലമായപ്പോള്‍ സിസ്റ്റര്‍ എയ്മിയും കൂടെയുള്ള വിവിധ സന്യാസ സമൂഹങ്ങളില്‍പ്പെട്ട ആറു സിസ്‌റ്റേഴ്‌സും മേലധികാരികളെക്കണ്ട് തങ്ങളുടെ ഉള്‍വിളി പിഞ്ചെല്ലാനുള്ള അനുവാദം ചോദിച്ചു. ദൈവികപദ്ധതിക്ക് തടസം നില്‍ക്കാതെ അധികാരികള്‍ ഏഴുപേര്‍ക്കും അനുവാദം നല്‍കി. 2017 ഡിസം 14 ന് താപസികതയുടെയും പരിഹാരജീവിതത്തിന്റെയും വഴിയിലൂടെ ദൈവസ്‌നേഹാഗ്നിയിലെരിഞ്ഞ,് ആദ്ധ്യാത്മികതയുടെ നെറുകെയിലെത്തിയ കുരിശിന്റെ വി. യോഹന്നാന്റെ തിരുനാള്‍ ദിവസം അഭിഷേകാഗ്നി സിസ്‌റ്റേഴ്‌സിന്റെ സമൂഹത്തെ മാര്‍ ജേക്കബ് മനത്തോടത്ത് മൊണാസ്ട്രി ടൗശ ശൗൃശ െആയി ഉയര്‍ത്തി. സ്ഥാപകരായ വട്ടായിലച്ചനെയും ബിനോയി അച്ചനെയും സിസ്റ്റര്‍ എയ്മിയെയും പിതാവ് അനുഗ്രഹിച്ച് ആശീര്‍വ്വദിച്ചു. ഈ മൊണാസ്ട്രിയുടെ അധിപയായി സിസ്റ്റര്‍ എയ്മിയെ നിയോഗിച്ചു. കൂടെയുള്ള ആറു സിസ്‌റ്റേഴ്‌സ് ഒരുവര്‍ഷത്തെ നൊവിഷ്യേറ്റ് പരിശീലനത്തിലേക്കും പ്രവേശിച്ചു. ഇവര്‍ക്കുമുമ്പേ 2014 ല്‍ അര്‍ത്ഥിനികളായി വന്നവര്‍ വരുന്ന വര്‍ഷം ആദ്യവ്രതം ചെയ്യുന്നതോടൊപ്പം ഈ ആറു സിസ്‌റ്റേഴ്‌സും തങ്ങളുടെ നിത്യവ്രതാര്‍പ്പണവും നടത്തും. അഭിഷേകാഗ്നി സിസ്‌റ്റേഴ്‌സിന്റെ മൊണാസ്ട്രിയില്‍ സിസ്‌റ്റേഴ്‌സും അര്‍ത്ഥിനികളുമായി ഇപ്പോള്‍ 51 അംഗങ്ങളാണ് ഉള്ളത്.
ഈ കാലഘട്ടങ്ങളിലെല്ലാം ധാരാളം യുവാക്കള്‍ ആത്മാക്കളുടെ രക്ഷയ്ക്കും ലോകസുവിശേഷവത്ക്കരണത്തിനുമായി വട്ടായിലച്ചനോടും ബിനോയി അച്ചനോടുമൊപ്പം വൈദികരാകണമെന്ന ആഗ്രഹവുമായി സെഹിയോനിലെത്തുന്നുണ്ടായിരുന്നു. വിമര്‍ശനങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും തിരമാലകള്‍ ആഞ്ഞടിക്കുമെന്ന് മുന്‍കൂട്ടി കണ്ടിട്ടും ദൈവഹിതം പൂര്‍ത്തീകരിക്കുന്നതിനായി അതെല്ലാം ഏറ്റെടുക്കാനായിരുന്നു കര്‍ത്താവിന്റെ ആത്മാവ് ഈ വൈദികര്‍ക്ക് പ്രേരണ നല്‍കിയത്.
സെഹിയോന്‍ ധ്യാനകേന്ദ്രത്തിനായി ദൈവം തങ്ങള്‍ക്ക് നല്‍കിയതൊന്നും എടുക്കാതെ, കര്‍ത്താവില്‍ മാത്രം പ്രത്യാശയര്‍പ്പിച്ച് മുന്നോട്ടു പോകാന്‍ അവര്‍ തിരുമാനിച്ചു. ദൈവം നല്‍കിയ പുതിയ മക്കളെ ചേര്‍ത്ത് വൈദികര്‍ക്കായി പുതിയൊരു മൊണാസ്ട്രി ആരംഭിക്കാന്‍ അവര്‍ വീണ്ടും മാര്‍ ജേക്കബ്ബ് മനത്തോടത്തിനെ സമീപിച്ചു. നീണ്ട വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും വിവേചനത്തിനും മേലധികാരികളുമായുള്ള വിചിന്തനത്തിനും മറ്റു പല പിതാക്കന്മാരുമായുള്ള ആധികാരികമായ കൂടിക്കാഴ്ചകള്‍ക്കുംശേഷം രൂപതാധ്യക്ഷന്‍ എടുത്ത തീരുമാനം കേരളസഭയുടെ ചരിത്രത്തിലെ അവിസ്മരണീയമായാരു നാഴികകല്ലായിരുന്നു. സ്ഥാപകരായ വട്ടായിലച്ചനോടും ബിനോയിഅച്ചനോടും കൂടെ വൈദികരാകാനാഗ്രഹിച്ചെത്തിയ യുവാക്കളെയും ചേര്‍ത്ത് ഭാവിയില്‍ ഒരു മൊണാസ്ട്രി ആയിത്തീരാനാവുംവിധം വൈദികര്‍ക്കായുള്ള മൊണാസ്ട്രി ടൗശ ശൗൃശ െശി ളശലൃല പിതാവ് സ്ഥാപിച്ചു. വരുംതലമുറയുടെ രൂപീകരണത്തിനായി ബിനോയി അച്ചന്‍ നിയുക്തനായി. പിതാക്കന്മാര്‍ ആവശ്യപ്പെടുന്നതുവരെ വട്ടായിലച്ചന്‍ സെഹിയോന്‍ മിനിസ്ട്രീസിന്റെ ഡയറക്ടറായി തുടരണമെന്നും, വൈദികരുടെയും സിസ്‌റ്റേഴ്‌സിന്റെയും എല്ലാ മലയാളം, ഇംഗ്ലീഷ് ധ്യാനങ്ങള്‍ക്കും പതിവുപോലെ ഇരുവരും നേതൃത്വം നല്‍കണമെന്നും അല്മായുടെ ധ്യാനങ്ങള്‍ ഇപ്പോള്‍ നടത്തുന്നതുപോലെ നടത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു.
അട്ടപ്പാടിയിലെ താവളം ഫൊറോനാ അതിര്‍ത്തിക്കുള്ളില്‍ സെഹിയോന്‍ ധ്യാനകേന്ദ്രത്തിന് തൊട്ടടുത്തായി അഭിഷേകാഗ്നി മൗണ്ടിലാണ് മൊണാസ്ട്രി സ്ഥാപിതമായിരിക്കുന്നത്. ക്രിസ്തുവിനും സഭയ്ക്കുംവേണ്ടി മരിക്കാനുള്ള സന്നദ്ധതയാണ് ദൈവവിളിയുടെ അടിസ്ഥാന യോഗ്യത. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയെങ്കിലുമുള്ള, കര്‍ത്താവിന്റെ ഉള്‍വിളി വ്യക്തമായി ശ്രവിച്ചവരെയാണ് അംഗങ്ങളായി സ്വീകരിക്കുന്നത്.വചനപ്രഘോഷണത്തൊടൊപ്പം വരദാനങ്ങള്‍ ഉപയോഗിച്ചുള്ള വിടുതല്‍ ശുശ്രൂഷകളും വരദാനങ്ങള്‍ ഉപയോഗിച്ചുള്ള കൗണ്‍സലിംഗും മീഡിയ ഉയോഗിച്ചുള്ള സുവിശേഷവേലകളുമെല്ലാം പരിശീലനകാലത്തുണ്ടാകും.
”കര്‍ത്താവിനോട് ചേര്‍ന്നിരുന്ന് അവിടുത്തെ ജനവും കീര്‍ത്തിയും ബഹുമാനവും മഹത്വവുമായി നിലകൊള്ളാനും” (ജറ. 13,11) അഭിഷേകാഗ്നിയാല്‍ കര്‍ത്താവിന്റെ സഭയെ വിറകിന് നടുവിലിരിക്കുന്ന ജ്വലിക്കുന്ന കനല്‍നിറച്ച ചട്ടിപോലെയും, കറ്റകള്‍ക്ക് നടുവില്‍ പന്തമെന്ന പോലെയുമാക്കാനും പി.ഡി.എമ്മും എ.എസ്. ജെ. എമ്മും ശക്തരാകട്ടെ. അതെ ഇനി നമ്മുടെ പ്രാര്‍ത്ഥനയില്‍ ഇക്കാര്യം കൂടി ഓര്‍ക്കാം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?