Follow Us On

19

January

2019

Saturday

ഉക്രൈനെ ഉപേക്ഷിക്കരുത്: ആർച്ച്ബിഷപ്പ് ഷെവ്ചുക്ക്

ഉക്രൈനെ ഉപേക്ഷിക്കരുത്: ആർച്ച്ബിഷപ്പ് ഷെവ്ചുക്ക്
മോസ്‌കോ: റഷ്യൻ അധിനിവേശത്തിനും അതിക്രമത്തിനും ഉക്രൈനെ വിട്ടുകൊടുക്കരുതെന്ന് ഉക്രൈൻ കത്തോലിക്കാ സഭാ തലവൻ മേജർ ആർച്ച്ബിഷപ്പ് ഷിവാസ്‌ലേവ് ഷെവ്ചുക്കിന്റെ അഭ്യർത്ഥന. ബാൾട്ടിമോറിൽ നടന്ന നൈറ്റ്‌സ് ഓഫ് കൊളംബസ് സുപ്രീം കൺവെൻഷനിലാണ് അദ്ദേഹം ഇക്കാര്യം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചത്.
2014 മുതൽ രാജ്യം മിലിട്ടറി ആക്രമണങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. ഈ യുദ്ധംമൂലം ഉക്രൈന്റെ എട്ടു ശതമാനം അതിർത്തിപ്രദേശങ്ങൾ നഷ്ടമായി. കിഴക്കൻ ഉക്രൈനിൽ അഞ്ച് മില്ല്യൺ ആളുകൾക്ക് വീടും സ്വത്തുവകകളും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. യുദ്ധംമൂലം പതിനായിരങ്ങൾക്ക് ജീവഹാനി സംഭവിക്കുകയും ഇരുപത്തിനാലായിരം പേർക്ക് പരിക്കേൽക്കുക
യും നിരവധി ആളുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
മനുഷ്യക്കുരുതിക്കും അത്യാഹിതങ്ങൾക്കും അപ്പുറം കിഴക്കൻ ഉക്രൈനിൽ യുദ്ധം എന്ന മഹാവിപത്ത് പതിയിരുപ്പുണ്ടെന്ന് ഓർമിപ്പിച്ച അദ്ദേഹം, മനുഷ്യന്റെ അന്തസിനും മൂല്യങ്ങൾക്കും വില കൽപ്പിക്കുന്ന സമൂഹനിർമിതിക്കായി പോരാടുന്ന നൈറ്റ്‌സിനെ അഭിനന്ദിക്കുകയുംചെയ്തു. ഉക്രൈനിൽ കൊളംബസ് നൈറ്റ്‌സ് രൂപീകരിക്കാൻ സഹായിച്ചതിന് അദ്ദേഹം സംഘടനയുടെ നേതാക്കളോട് നന്ദി പറഞ്ഞു. ലോകമെമ്പാടുമുള്ള അഞ്ച് മില്യൺ ഉക്രൈൻ കത്തോലിക്കരുടെ തലവനാണ് മേജർ ആർച്ച്ബിഷപ്പ് ഷെവ്ചുക്ക്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?