Follow Us On

19

January

2019

Saturday

ഏഷ്യയിൽ മതസ്വാതന്ത്ര്യ ലംഘനം  കടുക്കുന്നു: യു.എൻ പ്രതിനിധി

ഏഷ്യയിൽ മതസ്വാതന്ത്ര്യ ലംഘനം  കടുക്കുന്നു: യു.എൻ പ്രതിനിധി
ബാങ്കോക്ക്: മതസ്വാതന്ത്ര്യ നിയമങ്ങൾ ഏഷ്യൻ ഭൂഖണ്ഡത്തിൽ തുടർച്ചയായി ലംഘിക്കപ്പെടുകയും മനുഷ്യവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നുവെന്ന് യു.എൻ പ്രതിനിധി. തായ്‌ലാൻഡിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ ഇറാനിലെ യു.എൻ പ്രതിനിധി അഹമ്മദ് ഷഹീദാണ് ഇക്കാര്യം പ്രസ്താവിച്ചത്.
ചൈന, വിയറ്റ്‌നാം തുടങ്ങിയ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിൽ വിശ്വാസികൾ പീഡിപ്പിക്കപ്പെടുന്നു. മ്യാന്മാറിലും പാക്കിസ്ഥാനിലും ന്യൂനപക്ഷങ്ങൾ വിവേചനം നേരിടുകയും ആക്രമണത്തിനിരയാവുകയും ചെയ്യുന്നു. വികസിത രാഷ്ട്രങ്ങളിലും ന്യൂനപക്ഷങ്ങൾ പാർശ്വവത്കരിക്കപ്പെടുന്നു. മതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പുറമേ, അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കുന്നത് ഖേദകരമാണ്.
നിയമങ്ങൾ പരിഷ്‌കരിച്ച് വിശ്വാസികളെ പീഡിപ്പിക്കുന്നതിന് ഭരണകൂടവും മൗനാനുവാദം നൽകുകയാണ്. ഇത്തരം പ്രവണതകൾ അനുവദിക്കരുത്. മുസ്ലീം രാഷ്ട്രങ്ങളിൽ മതപരമായ രീതികൾ അവലംബിക്കാൻ ന്യൂനപക്ഷങ്ങൾ നിർബന്ധിതരാകുന്നു. ഭരണാധികാരികൾ എന്ന നിലയിൽ ഒരു മത വിശ്വാസത്തിനും മുൻതൂക്കം നല്കാതെ മതസ്വാതന്ത്ര്യം അനുവദിക്കണമെന്നും ഷഹീദ് കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?