Follow Us On

19

January

2019

Saturday

പ്രോ ലൈഫ് പോരാട്ടം ശക്തമാക്കി ഓസ്‌ട്രേലിയൻ വിശ്വാസീസമൂഹം

പ്രോ ലൈഫ് പോരാട്ടം ശക്തമാക്കി ഓസ്‌ട്രേലിയൻ വിശ്വാസീസമൂഹം
ഗർഭച്ഛിദ്ര, ദയാവധ ബില്ലുകൾക്കെതിരെ വ്യാപക പ്രതിഷേധം
ബ്രിസ്‌ബേൻ/ സിഡ്‌നി: ദയാവധവും പരസഹായത്തോടെയുള്ള ആത്മഹത്യയും നിയമവിധേയമാക്കാനുള്ള ഓസ്േ്രടലിയൻ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെയും ഗർഭച്ഛിദ്രം നിയമപരമാക്കാനുള്ള ക്വീൻസ് ലാൻഡ് സംസ്ഥാന സർക്കാരിന്റെ ശ്രമത്തിനെതിരെയും പ്രതിഷേധം ശക്തമാക്കി ഓസ്‌ട്രേലിയയിലെ വിശ്വാസീസമൂഹം. ഓസ്‌ട്രേലിയൻ സെനറ്റ് ചർച്ച ചെയ്യാൻ പോകുന്ന ദയാവദ ബില്ലിനെ അനുകൂലിക്കരുതെന്ന് അഭ്യർത്ഥിച്ച് കത്തോലിക്കാ ആശുപത്രികളുടെ നേതൃത്വത്തിൽ സെനറ്റർമാർക്ക് കത്ത് അയച്ചതും ഗർഭച്ഛിദ്രത്തിനെതിരെ നടത്തിയ പ്രോ ലൈഫ് മാർച്ചും ജനങ്ങളുടെയും ഭരണകൂടത്തിന്റെയും ചിന്താഗതിയിൽ മാറ്റംവരാൻ ഇടയാക്കുമെന്നാണ് വിശ്വാസികളുടെ പ്രതീക്ഷ.
ദയാവദം നിയമവിധേയമാക്കാനുള്ള നീക്കത്തിനെതിരെ കത്തോലിക്ക ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും കൂട്ടായ്മയായ കാത്തലിക് ഹെൽത്ത് ഓസ്‌ട്രേലിയയാണ് സെനറ്റർമാർക്ക് കത്തയച്ചത്. ഓസ്‌ട്രേലിയൻ തലസ്ഥാന മേഖലയിലും വടക്കൻ മേഖലയിലും ദയാവധവും അസിസ്റ്റെഡ് സൂയിസൈഡും നിരോധിക്കുന്ന 20 പഴക്കമുള്ള നിയമത്തെ മറികടക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. ‘ദി പ്രൈവറ്റ് ബിൽ’ എന്നറിയപ്പെടുന്ന ബിൽ ലിബറൽ ഡെമോക്രാറ്റിക് സെനറ്ററായ ഡേവിഡ് ലെയോൺജേമാണ് സെനറ്റിൽ അവതരിപ്പിച്ചത്.
ഓസ്‌ട്രേലിയൻ സമൂഹത്തിൽ മുൻകൂട്ടി കാണാൻ കഴിയാത്തവിധമുള്ള പല അപകടങ്ങൾക്കും ബിൽ കാരണമാകുമെന്ന് സെനറ്റർമാർക്ക് അയച്ച കത്തിൽ ‘കത്തോലിക്ക് ഹെൽത്ത് ഓസ്‌ട്രേലിയ’ സി.ഇ.ഒ സൂസന്നെ ഗ്രീൻവുഡ് ഓർമിപ്പിച്ചു. രാജ്യത്തും അന്താരാഷ്ട്ര തലത്തിലുള്ള മെഡിക്കൽ വിദഗ്ദൻമാർ ക്രൂരതയെ പിന്തുണക്കുന്നില്ലെന്ന കാര്യവും എഴുത്തിൽ പരാമർശിച്ചിട്ടുണ്ട്. രാജ്യത്തെ ക്രിസ്ത്യൻ സമൂഹവും ബില്ലിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.  ഓസ്‌ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിൽ അസിസ്റ്റെഡ് സൂയിസൈഡ് കഴിഞ്ഞവർഷംതന്നെ നിയമപരമാക്കിയിരുന്നു.
ഗർഭച്ഛിദ്രം നിയമപരമാക്കാൻ ക്വീൻസ് ലാൻഡ് ഭരണകൂടം നടത്തുന്ന നീക്കത്തിനെതിരെ തലസ്ഥാന നഗരമായ ബ്രിസ്‌ബേനിൽ സംഘടിപ്പിച്ച ‘മാർച്ച് ഫോർ ലൈഫി’ൽ നാലായിരത്തിലധികം പേരാണ് പങ്കെടുത്തത്. ‘ലൈഫ്, ലൈഫ്, ലൈഫ്’, ‘പ്രോ ലൈഫ് പ്രോ വുമൺ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി വെള്ള നിറത്തിലുള്ള വസ്ത്രങ്ങളും ധരിച്ചാണ് പ്രതിഷേധക്കാർ റാലിയിൽ അണിനിരന്നത്. ഗർഭച്ഛിദ്രം നിയമപരമാക്കാനുള്ള നീക്കത്തെ റാലിയിൽ പങ്കെടുത്തവർ ശക്തമായി അപലപിച്ചു.
22 ആഴ്ചവരെ പ്രായമുള്ള ഗർഭസ്ഥശിശുക്കളുടെ ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്ന ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ബിൽ 2018′ അറ്റോർണി ജനറൽ യിവെറ്റെ ഡി’ അത്ത് ആണ് ഇക്കഴിഞ്ഞ മാസം ‘പാർലമെന്റിൽ അവതരിപ്പിച്ചത്. പാർലമെന്ററി കമ്മിറ്റിയുടെ പരിശോധനക്കുശേഷം ഒക്ടോബറിൽ ബില്ലിനെക്കുറിച്ച് ചർച്ചചെയ്യാനിരിക്കെയാണ് പ്രതിഷേധം ശക്തമായത്. രാഷ്ട്രീയക്കാരും ഡോക്ടർമാരും ഉൾപ്പെടെ നിരവധിപേർ ഈ ബില്ലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?