Follow Us On

21

February

2019

Thursday

മതസ്വാതന്ത്ര്യ നിഷേധം: കാരണം വ്യാജ മതാത്മകതയെന്ന് പാപ്പ

മതസ്വാതന്ത്ര്യ നിഷേധം: കാരണം വ്യാജ മതാത്മകതയെന്ന് പാപ്പ
വത്തിക്കാൻ സിറ്റി: മതസ്വാതന്ത്ര്യ നിഷേധങ്ങൾ ഇന്ന് വർദ്ധിക്കുകയാണെന്നും വ്യാജമായ മതാത്മകതയും ആത്മീയതയുമാണ് അതിന് കാരണമെന്നും ഫ്രാൻസിസ് പാപ്പ. മതസ്വാതന്ത്ര്യവും മനസാക്ഷിയും മൗലികവും കാ
ലികവുമായ വിഷയമാണെന്ന് ഓർമിപ്പിച്ച പാപ്പ, മതപീഡനത്തിനെതിരെ രാഷ്ട്രാധികാരികൾ കണ്ണടയ്ക്കരുതെന്നും ആവശ്യപ്പെട്ടു.
തന്നെ സന്ദർശിക്കാനെത്തിയ കത്തോലിക്കാ സഭാംഗങ്ങളായ നിയമനിർമാണ സഭാംഗങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ഐ.സി.എൽ.എൽ (ഇന്റർനാഷണൽ കാത്തലിക് ലജിസ്‌ല്ലേറ്റേഴ്‌സ് നെറ്റ്‌വർക്ക്) പ്രതിനിധികളുമായി ആശയവിനിമയം നടത്തുകയായിരുന്നു പാപ്പ. ‘മതസ്വാതന്ത്ര്യവും മനസാക്ഷിയും’ എന്ന വിഷയവുമായി ഇറ്റലിയിലെ ഫ്രെ
സ്‌ക്കാത്തയിൽ ഇവർ സംഗമിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം.
ഈ സാഹചര്യത്തിൽ, മതസ്വാതന്ത്ര്യത്തെയും മനുഷ്യാന്തസിനെയും
ബന്ധപ്പെടുത്തി രണ്ടാം വത്തിക്കാൻ സൂനഹദോസ് 1965ൽ പുറപ്പെടുവി
ച്ച സുപ്രധാനമായ പ്രബോധനവും പാപ്പ പങ്കുവെച്ചു. ഭരണഘടന പ്രകാരമുള്ള മതസ്വാതന്ത്ര്യം അനുവദിക്കാതിരിക്കുന്ന രാഷ്ട്രങ്ങളെക്കുറിച്ച് അക്കാലഘട്ടത്തിൽതന്നെ സഭയ്ക്ക് ആശങ്കകളുണ്ടായിരുന്നുവെന്നും പാപ്പ പറഞ്ഞു.
അതേ നിലപാടു തുടരുന്ന രാഷ്ട്രങ്ങൾ ഇന്നുമുണ്ട്. ക്രൈസ്തവർ ഉൾപ്പെടെയുള്ള വിവിധ മതന്യൂനപക്ഷങ്ങൾ മതമൗലികവാദികളുടെ ക്രൂരതയ്ക്ക് വിധേയരാകുന്നുണ്ട്. അതുമൂലം അവരുടെ സാമൂഹ്യ ജീവിതം ദുസ്സഹമാവുകയും  ചെയ്യുന്നുണ്ട്. വിശ്വാസ ജീവിതത്തോടുള്ള അസഹിഷ്ണുതാഭാവം വളർന്ന് രാഷ്ട്രാധികാരികളുടെ  വിദ്വേഷത്തിന്റെയും ക്രൂരമായ അതിക്രമങ്ങളുടെയും വിവേചനത്തിന്റെയും നിലപാടായി ധാരാളം രാജ്യങ്ങളിൽ ഇന്ന് പരിണമിച്ചിട്ടുണ്ട്.
ജനങ്ങൾ മതമൗലികവാദവും വിവേചനവും അസഹിഷ്ണുതയും നേരിടുമ്പോൾ വാക്കിലും മനോഭാവത്തിലും മതമൗലികവാദത്തെയും മൗലികവാദികളെയും ചെറുക്കേണ്ട സാഹചര്യങ്ങളിലാണ് പലപ്പോഴും എത്തിച്ചേരുന്നത്. എന്നാൽ, ക്രൈസ്തവരുടെ പ്രതികരണം സുവിശേഷ ശൈലിയായിരിക്കണം. രാഷ്ട്രീയ ഉത്തരവാദിത്വം നിറവേറ്റുന്ന നിയമസഭാംഗങ്ങളുടെയും നിയമ നിർമാതാക്കളുടെയും ദൗത്യം സമൂഹത്തിലെ ‘പുളിമാവാകുക’ എന്ന സുവിശേഷ രീതിതന്നെയാണെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. പൊതുനന്മയ്ക്കായി ചെയ്യുന്ന സേവനങ്ങൾ മനുഷ്യരുടെ മതസ്വാതന്ത്ര്യത്തിന്റെ നന്മയ്ക്കും നീതിക്കും ഉ
പകരിക്കട്ടെ എന്ന ആശംസയോടെയാണ് പാപ്പ വാക്കുകൾ ഉപസംഹരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?