Follow Us On

29

November

2020

Sunday

കുമ്പസാരത്തിന്റെ മൂല്യം പഠിക്കാം, പങ്കുവെക്കാം

കുമ്പസാരത്തിന്റെ മൂല്യം പഠിക്കാം, പങ്കുവെക്കാം

കുമ്പസാരത്തിനെതിരെ  കടന്നാക്രമണങ്ങൾ വർദ്ധിക്കുന്ന  പശ്ചാത്തലത്തിൽ, കുമ്പസാരമെന്ന കൂദാശയുടെ മൂല്യത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാനും പങ്കുവെക്കാനും വിശ്വാസികൾ തയാറാകണമെന്ന് ഓർമിപ്പിക്കുന്നു കാഞ്ഞിരപ്പിള്ളി രൂപതാ സഹായമെത്രാൻ മാർ ജോസ് പുളിക്കൽ.

ഇനിയും തെളിയിക്കപ്പെടാനുള്ള ഒറ്റപ്പെട്ട കുറ്റകൃത്യത്തിന്റെ പേരിൽ കുമ്പസാരമെന്ന കൂദാശ വിചാരണയ്ക്കു വിധേയമാക്കപ്പെടാനിടയായത് തികച്ചും നിരുത്തരവാദിത്വപരമെന്നു പറയാതെ വയ്യ. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ കുമ്പസാരത്തിനെതിരെ നിരോധന ശുപാർശയുമായി തിടുക്കത്തിൽ രംഗപ്രവേശം ചെയ്തതും വിചിത്രമാണ്. ഈ പശ്ചാത്തലത്തിൽ കുമ്പസാരമെന്ന കൂദാശയുടെ മൂല്യത്തെപ്പറ്റി കൂടുതൽ ആഴത്തിൽ പ~ിക്കാനും പങ്കുവെക്കാനും നമുക്കു കഴിയണം.
പാപം മോചിക്കുന്ന ദൈവകാരുണ്യം 
ദൈവത്തിന്റെ അനന്തമായ കാരുണ്യമാണ് മനുഷ്യന്റെ പാപങ്ങളും ബലഹീനതകളും ക്ഷമിച്ചു വിമോചനം നൽകുന്നതിന്റെ പിന്നിലെ വിശുദ്ധ രഹസ്യം. മനുഷ്യന്റെ പാപങ്ങളെക്കാൾ ഉയർന്നുനിൽക്കുന്ന, ദൈവകരുണയുടെ പ്രഘോഷണമാണ് ബൈബിൾ മുഴുവനും. ‘അവിടുത്തെ കാരുണ്യം അനന്തമാണ്’ (സങ്കീ. 103); ‘അവിടുത്തെ കാരുണ്യം എന്നേക്കും നിലനിൽക്കുന്നു,’ (സങ്കീ. 118:1). ‘ഇവാഞ്ചലി ഗ്വാഡിയം’ എന്ന അപ്പസ്‌തോലിക ആഹ്വാനത്തിൽ ഫ്രാൻസിസ് പാപ്പ കുറിക്കുന്നു: ‘നമ്മോടു ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും ക്ഷീണിതനാകുന്നില്ല. അവിടുത്തെ കാരുണ്യം തേടുന്നതിൽ ക്ഷീണിതരാകുന്നത് നമ്മളാണ്.’
ഈ ദൈവകരുണയുടെ പൂർണമായ വെളിപ്പെടുത്തൽ മനുഷ്യനായി അവതരിച്ച ഈശോമിശിഹായിലാണ് യാഥാർത്ഥ്യമാകുന്നത്. ‘മിസിറികോർഡി വുൾടസ്’ എന്ന അപ്പസ്‌തോലിക തിരുവെഴുത്തിൽ ഫ്രാൻസിസ് പാപ്പ എഴുതുന്നു: ‘പിതാവായ ദൈവത്തിന്റെ കരുണയുടെ മുഖമാണ് ഈശോമിശിഹാ.’ മനുഷ്യകുലത്തിന്റെ രക്ഷകനായ ഈശോയിലാണ് ദൈവത്തിന്റെ കരുണാദ്രസ്‌നേഹവും പാപമോചനവും നാമറിയുന്നതും അനുഭവിക്കുന്നതും. തളർവാത രോഗിക്ക് സൗഖ്യം നൽകുംമുമ്പായി ഈശോ അയാൾക്കു പാപമോചനമാണ് നൽകിയതെന്ന് തിരുവചനം വ്യക്തമാക്കുന്നു.
അവിടുത്തെ കണ്ടുമുട്ടിയവരൊക്കെ പാപമോചനവും കൃപയും സ്വീകരിച്ച് ആനന്ദം നിറഞ്ഞ പുതിയ വ്യക്തികളായി രൂപാന്തരപ്പെടുന്നു. ‘സുവിശേഷത്തിന്റെ സന്തോഷം ഈശോയെ കണ്ടുമുട്ടുന്ന എല്ലാവരുടെയും ഹൃദയങ്ങളിലും ജീവിതത്തിലും നിറയുന്നു,’ (ഇവാഞ്ചലി ഗ്വാഡിയം 1). ഈശോയിലൂടെ നൽകപ്പെട്ട ദൈവകരുണ ഇന്നു നാം സ്വീകരിക്കുന്നതും അനുഭവിക്കുന്നതും ഉത്ഥിതനായ മിശിഹായുടെ തുടർച്ചയും അവിടുത്തെ മൗതികശരീരവുമായ തിരുസഭയിലൂടെയാണ്.
സഭയിലെ പവിത്രമായ കൂദാശകൾ കൃപാവരത്തിന്റെ നീർച്ചാലുകളായി ദൈവത്തിന്റെ കരുണയും സ്‌നേഹവും നമ്മിലേക്ക് ഒഴുക്കുന്നു. എല്ലാ കൂദാശകളുടെയും ആരംഭവും അടിസ്ഥാനവും സുവിശേഷപ്രബോധനങ്ങളിലധിഷ്~ിതമാണെന്ന വസ്തുത നാം മനസിലാക്കണം.
കുമ്പസാരത്തിൽ ഉത്ഥിതന്റെ സമ്മാനം
പാപവിമോചനവും ആന്തരികസൗഖ്യവും പുതുജീവനും പകരുന്ന അനുരഞ്ജനകൂദാശ (കുമ്പസാരം) ഉത്ഥിതനായ മിശിഹാ തന്റെ ശ്ലീഹന്മാർക്കു നൽകുന്ന ഈസ്റ്റർ സമ്മാനമാണ്. ഈശോ തന്റെ അപ്പസ്‌തോലന്മാർക്കു നൽകിയ പാപമോചനാധികാരമാണ് പൗരോഹിത്യശുശ്രൂഷയിലൂടെ 20 നൂറ്റാണ്ടുകൾ പിന്നിട്ട് തിരുസഭയിൽ ഇന്നും തുടരുന്നത്. ഉത്ഥിതന്റെ വാക്കുകളിൽ കുമ്പസാരമെന്ന കൂദാശയുടെ അടിസ്ഥാനം വ്യക്തമാണ്:
‘ഇതു പറഞ്ഞിട്ട് അവരുടെമേൽ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു. നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ. നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും,’ (യോഹ. 20:22-23).
ഈ അധികാരം ശ്ലൈഹികസംഘത്തിന്റെ തലവനായ പത്രോസിനും തുടർന്ന് മറ്റ് അപ്പസ്‌തോലന്മാർക്കും നൽകുന്ന രംഗം സുവിശേഷം വിവരിക്കുന്നുണ്ട് (മത്താ. 16:18-20; 18:18). ഈ വിശ്വാസപൈതൃകത്തിന്റെ തുടർച്ചയാണ് കുമ്പസാരമെന്ന കൂദാശയുടെ പരികർമത്തിലൂടെ ഇന്നും തിരുസഭയിൽ സംഭവിക്കുന്നത്.
മിശിഹായിലൂടെ ശ്ലീഹന്മാരിലേക്ക് കൈമാറപ്പെട്ട പാപമോചനാധികാരം സഭയുടെ അമൂല്യസമ്പത്തും ദൈവകാരുണ്യവുമായി ആദിമസഭ മനസിലാക്കിയിരുന്നുവെന്നു മാത്രമല്ല അതു വിശ്വാസിയുടെ ജീവിതവിശുദ്ധീകരണത്തിനുള്ള അനിവാര്യഘടകമായും കണ്ടിരുന്നു. അതിന് ഉദാഹരണമാണ് രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ‘ദീദാസ് കാലിയാ അപ്പൊസ്തലോരും’ എന്ന വിഖ്യാതഗ്രന്ഥത്തിലെ ബിഷപ്പുമാർക്കുള്ള ഉപദേശം.
‘അല്ലയോ ബിഷപ്പുമാരേ, കെട്ടാനും അഴിക്കാനുമുള്ള അധികാരം ക്രിസ്തു നിങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്നതിനാൽ മാമ്മോദീസാക്കുശേഷം വിശ്വാസികൾക്കു സംഭവിക്കുന്ന പാപങ്ങൾ കേട്ട് വിധി എഴുതി നിങ്ങൾ പരിഹാരം നിർദ്ദേശിക്കണം.’ സഭയുടെ പ്രതിനിധിയായാണ് ബിഷപ്പും അദ്ദേഹത്തിന്റെ പകരക്കാരനായി വൈദികനും കുമ്പസാരം പരികർമം ചെയ്യുന്നത് എന്ന വസ്തുത പ്രധാനപ്പെട്ടതാണ്.
കുമ്പസാരത്തിന്റെ ചരിത്രവഴികൾ അനുരഞ്ജനകൂദാശയ്ക്ക് സഭയിൽ നിയതമായ രൂപവും ശൈലിയും നിലവിൽ വന്നത് ഇതര വിശ്വാസകാര്യങ്ങളിലെന്നതുപോലെ കാലഘട്ടങ്ങളിലൂടെയാണ്. പൗരസ്ത്യസഭകളിലും പാശ്ചാത്യസഭയിലും കുമ്പസാരശൈലിയുടെ വളർച്ചയ്ക്ക് വ്യത്യാസങ്ങളുണ്ടായിരുന്നു. പൗരസ്ത്യസഭകളിൽ ഏഴാം നൂറ്റാണ്ടുവരെ പരസ്യകുമ്പസാരമായിരുന്നു നിലവിലുണ്ടായിരുന്നത്. അതായത് ബിഷപ്പോ വൈദികനോ അധ്യക്ഷനായ ഒരു സഭാസമൂഹത്തിന്റെ മുമ്പിൽ അനുതാപി തന്റെ പാപങ്ങൾ ഏറ്റുപറഞ്ഞുകൊണ്ടായിരുന്നു ഇത് നിർവഹിച്ചിരുന്നത്.
പാപം ദൈവത്തോടും സഹജീവികളോടുമുള്ള ബന്ധം തകർക്കുന്നതിനാൽ അതു പുനരുദ്ധരിക്കാൻ ഇത്തരം ഏറ്റുപറച്ചിൽ ആവശ്യമായി സഭ കരുതിപ്പോന്നു. ഈ പരസ്യകുമ്പസാരത്തിലും പാപം ശ്രവിച്ചു വിധി കൽപ്പി
ക്കുന്നതും പാപമോചനം നൽകുന്നതും ബിഷപ്പോ വൈദികനോ ആയിരിക്കും. എന്നാൽ, പിൽക്കാലത്ത് സഭ കൂടുതൽ വ്യാപകമായി വളർന്നപ്പോൾ പരസ്യകുമ്പസാരത്തിന് പല പ്രായോഗികബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു. അതു രഹസ്യകുമ്പസാരത്തിനുള്ള വഴിതുറക്കലായിരുന്നു.
പാശ്ചാത്യസഭകളിൽ വൈദികന്റെ അടുക്കൽ രഹസ്യമായി പാപം ഏറ്റുപറഞ്ഞ് മോചനം നേടുന്ന രീതി ആദിമനൂറ്റാണ്ടുകളിൽ തന്നെ നിലവിൽ വന്നിരുന്നു. രഹസ്യകുമ്പസാരത്തിൽ വൈദികൻ മിശിഹായുടെ പ്രതിനിധിയായും ഒപ്പം പാപംമൂലം മുറിവേറ്റ ജനത്തിന്റെ പ്രതിനിധിയായും നിലകൊള്ളുന്നുവെന്ന വസ്തുത മറക്കരുത്. ഏഴാം നൂറ്റാണ്ടോടെ (എഡി 615-620) ഐറിഷ് മിഷനറിമാരുടെ തീഷ്ണമായ സുവിശേഷപ്രചരണദൗത്യത്തിന്റെ ഭാഗമായി രഹസ്യകുമ്പസാരരീതി യൂറോപ്പിലുടനീളവും പൗരസ്ത്യസഭകളിലും വ്യാപകമായി.
എ.ഡി 325ലെ നിഖ്യാ സൂനഹദോസിന്റെ കാനോനകളും 1246ലെ ലാറ്ററൻ സൂനഹദോസിന്റെ പ~നങ്ങളും കുമ്പസാരത്തിന്റെ അടിസ്ഥാനസ്വഭാവവും പരികർമരീതികളും വ്യക്തമായി അവതരിപ്പിച്ചു. 15-ാം നൂറ്റാണ്ടോടെയാണ് കുമ്പസാരത്തിന്റെ കൗദാശികസ്വഭാവത്തെപ്പറ്റിയുള്ള ആഴമായ ദൈവശാസ്ത്ര പ~നങ്ങൾ നടന്നത്. പിന്നീട് ത്രെന്തോസ് സൂനഹദോസ് (1545-1563) അനുരഞ്ജന കൂദാശയുടെ ദൈവശാസ്ത്രവശങ്ങൾ വ്യക്തമായി സ്ഥാപിച്ച് അംഗീകരിക്കുകയും കൃത്യമായി പ~ിപ്പിക്കുകയും ചെയ്തു. മുമ്പുണ്ടായിരുന്ന പ~നങ്ങളുടെയും പരികർമരീതികളുടെയും വളർച്ചയായിരുന്നു കൗൺസിൽ പ്രബോധനങ്ങൾ.
പിൽക്കാലത്ത് രണ്ടാം വത്തിക്കാൻ കൗൺസിലും (1962-65) കൗൺസിലിതര പ്രബോധനങ്ങളും കുമ്പസാരത്തിന്റെ സവിശേഷപ്രാധാന്യം ആവർത്തിച്ച് ഉദ്‌ബോധിപ്പിക്കുന്നുണ്ട്. ഫ്രാൻസിസ് പാപ്പ തന്റെ അപ്പസ്‌തോലിക പ്രബോധനങ്ങളിലൂടെ കുമ്പസാരമെന്ന വിശുദ്ധ കൂദാശയുടെ മഹത്വം വളരെ പ്രായോഗികമായ രീതിയിൽ വിവരിക്കുന്നതു ശ്രദ്ധേയമാണ്. കാരുണ്യവർഷത്തിൽ പാപ്പ ഇക്കാര്യം നിരവധി പ്രാവശ്യം ഊന്നിപ്പറഞ്ഞു. കുമ്പസാരവേദി കരുണയുടെ ഇടമായി വേണം അനുതാപിക്ക് അനുഭവപ്പെടാനെന്ന് വൈദികരെ അദ്ദേഹം ശക്തമായി ഓർമപ്പെടുത്തിയിട്ടുണ്ട്.
ജീവന്റെ വിലയുള്ള കുമ്പസാര രഹസ്യം 
പാപിയെ സ്വീകരിക്കാൻ കരുണാർദ്ര സ്‌നേഹത്തോടെ കാത്തിരിക്കുന്ന ദൈവപിതാവിന്റെ പ്രതിരൂപമാണ് കുമ്പസാരവേദിയിലെ വൈദികൻ. മിശിഹായുടെ മനസറിഞ്ഞ് ആർദ്രഹൃദയത്തോടെയാകണം പുരോഹി
തൻ കുമ്പസാരത്തിനണയുന്ന പാപിയെ ശ്രവിക്കേണ്ടത്. ശ്രദ്ധയോടെ കേ
ൾക്കുകയും സ്‌നേഹപൂർവം ഉപദേശം നൽകുകയും കാരുണ്യപൂർവം ദൈവം നൽകുന്ന പാപമോചനം കൊടുക്കുകയും ചെയ്യുന്ന വൈദികന്റെ ത്യാഗനിർഭരമായ സമർപ്പണം കൂടിയാണ് ഓരോ കുമ്പസാരവും.
കുമ്പസാരക്കൂടിന്റെ പരിശുദ്ധിക്ക് തിരുസഭ വലിയ മൂല്യമാണ് കൽപ്പി
ക്കുന്നത്. ‘കുമ്പസാരരഹസ്യം അലംഘനീയമാണ്. തന്മൂലം വാക്കാലോ അടയാളത്താലോ മറ്റേതെങ്കിലും വിധത്തിലോ എന്തുകാര്യത്തിനായാ
ലും അനുതാപിയെ വെളിപ്പെടുത്തുന്നതിൽനിന്ന് കുമ്പസാരക്കാരൻ ശ്രദ്ധാപൂർവം ഒഴിഞ്ഞു നിൽക്കേണ്ടതാണ്,’ (കാനോന 733/1). ഇതിനു കളങ്കം
വരുത്തുകയോ രഹസ്യം വെളിപ്പെടുത്തുകയോ ചെയ്യുന്ന വൈദികന് ക~ി
നമായ ശിക്ഷയും ശുശ്രൂഷകളിൽനിന്നുള്ള പുറത്താക്കലുമാണ് സഭ നിഷ്‌കർഷിക്കുന്നത്.
ഏറ്റവും മ്ലേച്ഛമായ പാപമായിട്ടുതന്നെ അതിനെ കത്തോലിക്കാസഭ
പരിഗണിക്കുന്നു. പാപ്പയ്ക്കുമാത്രം മോചനം നൽകാവുന്ന ഏറ്റവും ഗൗരവമായ പാപം എന്ന നിലയിൽ ഇതു മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു. ലംഘനം സിവിൽനിയമത്തിന്റെ പരിധിയിൽ വരുന്ന തെറ്റിലേക്ക് നയിച്ചാൽ രാജ്യനിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷകൾക്കും അതിനു വിധേയനായ വൈദികൻ അർഹനാണെന്നുതന്നെയാണ് സഭയുടെ എക്കാലത്തെയും നിലപാട്.
ചുരുക്കത്തിൽ, കുമ്പസാരത്തിന്റെ പവിത്രത മനസിലാക്കുന്ന സഭ കുമ്പസാരരഹസ്യം കാത്തുസൂക്ഷിക്കുന്നതിന് ജീവന്റെ വിലയാണ് നൽകുന്ന
ത്. കുമ്പസാരരഹസ്യം വെളിപ്പെടുത്താൻ വിസമ്മതിച്ചതിന്റെ പേരിൽ ജീവനർപ്പിക്കേണ്ടിവന്ന വൈദികരുടെ ചരിത്രം തിരുസഭയ്ക്ക് അന്യമല്ല. വധശിക്ഷയ്ക്കുവിധിച്ചിട്ടുപോലും കുമ്പസാരരഹസ്യം പുറത്തുപറയാൻ തയാറാകാതിരുന്നുകൊണ്ട് നിത്യതയിലേക്ക് യാത്രയായ പുണ്യചരിതൻ ബെനഡിക്ട് ഓണംകുളത്തച്ചൻ നമ്മുടെ നാട്ടിലെ മായാത്ത ജീവിതസാക്ഷ്യമാണ്.
മാസത്തിലൊരിക്കലെങ്കിലും അനുരഞ്ജനകൂദാശ യോഗ്യതയോടെ സ്വീകരിച്ച് വിശുദ്ധിയിലും സന്തോഷത്തിലും നിറഞ്ഞ് സമൂഹത്തിൽ നന്മ ചെയ്തു ജീവിക്കുന്ന ലക്ഷക്കണക്കിനു വിശ്വാസികൾ കത്തോലിക്കാസഭയിലുണ്ടെന്ന വസ്തുത അഭിമാനകരമാണ്. പതിവായി കുമ്പസാരിക്കുന്ന വ്യക്തികൾ മെച്ചപ്പെട്ട മാനസികാരോഗ്യനിലയും ധാർമികനിലവാരവും പുലർത്തുന്നുവെന്ന് പല ഔ
ദ്യോഗിക പ~നങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
വിശുദ്ധ കുമ്പസാരത്തിന് ദൈവശാസ്ത്രപരവും മന$ശാസ്ത്രപരവും ധാർമികവുമായ വിവിധ തലങ്ങളുണ്ട്. വർഷങ്ങൾ നീളുന്ന പരിശീലനത്തിനിടയിൽ പുരോഹിതൻ ഇവയെല്ലാം പ~ിച്ചതിനുശേഷം വലിയ ശ്രദ്ധയോടും വിശുദ്ധിയോടും കൂടിയാണ് ഈ കൂദാശ പരികർമം ചെയ്യുന്നത്. വ്യക്തിപരമായ തീരുമാനം എടുത്ത് പ്രാർത്ഥിച്ചൊരുങ്ങി അനുതാപത്തോടെ എത്തുന്ന വിശ്വാസിക്കുമാത്രമാണ് കുമ്പസാരം സ്വീകരിക്കാൻ യോഗ്യതയുള്ളത്.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?