Follow Us On

02

December

2023

Saturday

ശ്രവിക്കാം ശ്രദ്ധിക്കാം

ശ്രവിക്കാം ശ്രദ്ധിക്കാം

ഫ്രാൻസിസ് പാപ്പ: ദുരന്തങ്ങൾക്കുമധ്യേ വേദനിക്കുന്ന കേരളമക്കളെ മുൻനിരയിൽനിന്നു സഹായിക്കുന്ന സർക്കാരിന്റെയും പ്രാദേശിക സഭയുടെയും സന്നദ്ധസംഘടകളുടെയുംകൂടെ ഞാനുമുണ്ട്. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും, ഈ കെടുതിയിൽ വേദനിക്കുന്ന സകലർക്കുവേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കുന്നു.

*******************

സി.ബി.സി.ഐ അധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്: പ്രളയ കെടുതിയുടെ പശ്ചാത്തലത്തിൽ കേരളത്തെ സഹായിക്കാൻ ക്രൈസ്തവസമൂഹം ഇനിയും ഉണർന്നുപ്രവർത്തിക്കണം. കത്തോലിക്ക സഭയുടെ സന്നദ്ധ പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയോടു സഹകരിച്ച് വിശ്വാസികളും ബിഷപ്പുമാരും പ്രാദേശിക സമൂഹങ്ങളും ഒത്തൊരുമിച്ച് കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ അകമഴിഞ്ഞ് സഹായിക്കണം.

*******************

ഹോളിവുഡ് താരം ക്രിസ് പ്രാറ്റ്: ഞാൻ ഇപ്പോൾ ഒരു കൗമാരക്കാരനല്ലെങ്കിലും ഈ വേദിയിൽ നിൽക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എന്റെ ദൈവവിശ്വാസമാണ് എന്റെ നേട്ടങ്ങൾക്ക് കാരണം. ഞാൻ ദൈവത്തെ സ്‌നേഹിക്കുന്നു, നിങ്ങളും അതുപോലെ ചെയ്യൂ.

*******************

കൊച്ചിയിൽനിന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്‌സ്യത്തൊഴിലാളി ഖായിസ്: ഹുമാനപ്പെട്ട മുഖ്യമന്ത്രി സാർ, വളരെ സങ്കടത്തോടെ പറയുന്നു ഞങ്ങളുടെ കൂടെപ്പിറപ്പുകളെ രക്ഷിച്ചതിനു കാശ് ഞങ്ങൾക്കു വേണ്ട. സാർ മറ്റൊരു കാര്യം പറഞ്ഞിരുന്നു, ഞങ്ങളുടെ കേടായ ബോട്ടുകളെല്ലാം നന്നാക്കി തരുമെന്ന്. അത് നല്ലൊരു കാര്യമാണ്. കാരണം ഞങ്ങൾക്ക് മറ്റ് ഉപജീവന മാർഗങ്ങൾ ഒന്നുമില്ല. അതല്ലാതെ ഞങ്ങളുടെ കൂടപ്പിറപ്പുകളെ, ഞങ്ങളുടെ സൗഹൃദങ്ങളെ രക്ഷിച്ചതിനുള്ള കാശ് ഞങ്ങൾക്കുവേണ്ട.

*******************

കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ: മാധ്യമങ്ങളുടെ വ്യാജപ്രചാരണങ്ങളിൽ വ്യതിചലിക്കേണ്ടതല്ല നമ്മുടെ വിശ്വാസം. കാരണം, മാധ്യമങ്ങളല്ല യേശുക്രിസ്തുവാണ് നമ്മുടെ വിശ്വാസകേന്ദ്രം. അവിടുന്നിൽ വിശ്വസിക്കുന്നവർ അവിടുത്തെ വഴികളിലൂടെ നടക്കണം. സഭാചരിത്രത്തിലെ വലിയ പ്രതിസന്ധികളെ ദൈവത്തിലാശ്രയിച്ച് തരണം ചെയ്യാൻ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇന്നത്തെ പ്രശ്‌നങ്ങളിൽനിന്നും സഭ മുക്തമാകുമെന്ന കാര്യം ഉറപ്പാണ്.

*******************

കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്: കത്തോലിക്കാ കുടുംബങ്ങളിലെ ജീവനാഡിയാണ് പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും ജപമാലയും. കാരണം, ഈശോയുമായി നമ്മെ അടുപ്പിക്കുന്ന ‘വാൽവായി’ വിശേഷിപ്പിക്കാം പരിശുദ്ധ കന്യകാമറിയത്തെ. മാതൃഭക്തിയിലുടെ ജീവിതത്തിൽ ഉണ്ടാകുന്ന മനോഹരമായ ദൈവിക ഇടപെടലുകളെക്കുറിച്ച് അറിവില്ലാത്തവർക്ക് അതെക്കുറിച്ച് പ~ിക്കാനും മനസിലാക്കാനും ഇന്ന് വലിയ സാധ്യതകൾ സഭയിലുണ്ട്. ഏതൊരു ക്രൈസ്തവന്റെയും ആത്മീയജീവിതം പരിശുദ്ധ മറിയത്തോടുള്ള ഭക്തിയിലൂടെ മാത്രമേ പരിപൂർണതയിലേക്ക് വളരൂ.

*******************

ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്: ഷേധമാത്മകവും വ്യാജവുമായ വാർത്തകളല്ല, മറിച്ച് നന്മയെ പ്രോൽസാഹിപ്പിക്കുന്ന വാർത്തകളാണ് സമൂഹത്തെ ശരിയായ ദിശയിലേക്കു നയിക്കുക. മാനവ മൈത്രിയും സമാധാനവും സത്യവുമാണ് മാധ്യമങ്ങൾ പ്രോൽസാഹിപ്പിക്കേണ്ടത്. എന്നാൽ, അധമ വാസനകളിൽ അഭിരമിപ്പിക്കാനാണ് സമൂഹ മാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും ഇന്ന് ശ്രമിക്കുന്നത്. ഇതിനെതിരേ സമൂഹം ജാഗ്രത പുലർത്തണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?