Follow Us On

19

January

2019

Saturday

ക്രൈസ്തവവിരുദ്ധ അക്രമം: പ്രധാനമന്ത്രി മോദിക്ക് യു.എസിന്റെ കത്ത്

ക്രൈസ്തവവിരുദ്ധ അക്രമം: പ്രധാനമന്ത്രി മോദിക്ക് യു.എസിന്റെ കത്ത്
ന്യൂയോർക്ക്: ക്രൈസ്തവർക്കും ഇതര മത ന്യൂനപക്ഷങ്ങൾക്കും നേരെ ഇന്ത്യയിൽ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എസ് കോൺഗ്രസിന്റെ കത്ത്. ന്യൂനപക്ഷ പീഡനം ഇന്ത്യയിൽ നടക്കുന്നുണ്ടെന്ന് സർക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനപ്പുറം ഉചിതമായ നടപടികൾ എടുക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.
സന്നദ്ധസംഘടനയായ ‘ഇന്റർനാഷണൽ ക്രിസ്റ്റ്യൻ കൺസേണി’ന്റെ സമ്മർദമാണ് യു.എസ് കോൺഗ്രസ് അംഗങ്ങളെ കത്തെഴുതാൻ പ്രേരിപ്പിച്ചതെന്ന് അന്താരാഷ്ട്ര ക്രൈസ്തവ മാധ്യമമായ ‘സി.ബി.എൻ’ (ക്രിസ്റ്റ്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്ക്) റിപ്പോർട്ട്ചെയ്യുന്നു. വിശ്വാസത്തിന്റെ പേരിൽ പീഡനമേൽക്കേണ്ടി വരുന്ന ക്രൈസ്തവരെ സഹായിക്കാൻ അന്താരാഷ്ട്രതലത്തിൽ രൂപീകരിക്കപ്പെട്ട സംഘടനയാണിത്.
ന്യൂനപക്ഷങ്ങൾക്കുനേരേ നടക്കുന്ന ആക്രമണങ്ങളെ പരസ്യമായി അപലപിക്കാനും കാരണക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാനും നരേന്ദ്രമോദി തയാറാവണമെന്നും ‘ഇന്റർനാഷണൽ ക്രിസ്റ്റ്യൻ കൺസേൺ’ അധ്യക്ഷൻ മത്ത്യാസ് പെർത്തുള ആവശ്യപ്പെട്ടു. ഭാരതത്തിലെ തീവ്രദേശീയവാദികൾ മതന്യൂനപക്ഷങ്ങളുടെ മേൽ അഴിച്ചുവിടുന്ന പീഡനങ്ങൾക്കെതിരെ അടുത്തിടെ ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളും രംഗത്തെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?