Follow Us On

17

October

2019

Thursday

‘മെക്കറിക് മെസ് ‘ ഉയർത്തുന്ന ചോദ്യങ്ങൾ

‘മെക്കറിക് മെസ് ‘ ഉയർത്തുന്ന ചോദ്യങ്ങൾ

ലൈംഗിക വിവാദങ്ങളെ തുടർന്ന് ആർച്ച്ബിഷപ്പ് എമരിത്തൂസ് തിയഡോർ മെക്കാറികിന് കർദിനാൾ സംഘത്തിൽനിന്ന് രാജിവെക്കാൻ നിർബന്ധിതനായ പശ്ചാത്തലത്തിൽ, സഭാനേതൃത്വവും വിശ്വാസീസമൂഹവും ശ്രദ്ധവെക്കേണ്ട സുപ്രധാന കാര്യങ്ങൾ കുറിക്കുന്നു ലേഖകൻ.

പുറത്തുവരുന്ന, പുരോഹിത പാപങ്ങൾ സഭാഗാത്രത്തിനേൽപ്പിക്കുന്ന മുറിവുകളുടെ ആഴം അളന്നറിയുന്നതിലും അപ്പുറമാണ്. സമൂഹം എക്കാലത്തും മഹത്വവൽക്കരിച്ചുകൊണ്ടിരിക്കുന്ന ലൈംഗിക സദാചാരബോധത്തെയാണ് ബ്രഹ്മചാരികളുടെ ദുഷ്‌ചെയ്തികൾ വികൃതമാക്കുന്നതെന്ന് അറിയുമ്പോഴാണ് സത്യത്തിന്റെ മുഖം എത്ര ഭയാനകമെന്ന് മനസിലാകുന്നത്. കാര്യകാരണങ്ങളെല്ലാം സാത്താനിൽ ചുമത്തി തലയൂരുന്നത് പ്രശ്‌നത്തിന്റെ ഗൗരവം സാധൂകരിക്കുകയില്ലെന്നത് തീർച്ചയാണ്. ഗുരുതരമായ വീഴ്ചകൾ പരിഗണിച്ച് നിരുപാധികം മാപ്പപേക്ഷിക്കാൻ ക്രൈസ്തവരായ നാം മടി കാണിക്കില്ല.എന്നാൽ, അതിനെല്ലാമപ്പുറം സത്യം അന്വേഷിക്കുന്ന ഒരു ലോകമുണ്ടെന്നതാണ് നമുക്ക് വിഷയമാകേണ്ടത്.
വിശ്വാസ്യത നഷ്ടപ്പെടുന്നോ?
ഒരു സമൂഹത്തിൽ ഒരു കുറ്റകൃത്യം വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ ലോകം പൊതുവിൽ വാചാലമാകുന്നത് നിയമങ്ങളുടെ അപര്യാപ്തതയെക്കുറിച്ചാണ്. നിയമം പരിഷ്‌ക്കരിക്കണം, നടപടിക്രമങ്ങൾ സുതാര്യമാക്കണം തുടങ്ങിയ നിരവധി പരിഹാര മാർഗങ്ങൾ നാം നിർദേശിക്കുകയും ചെയ്യും. അതൊന്നും തെറ്റല്ല. എന്നാൽ, ഒരു സമൂഹത്തിന്റെ ആരോഗ്യപരമായ നിലനിൽപ്പ് സാധ്യമാകുന്നത് മനുഷ്യർ തമ്മിലുള്ള പരസ്പര ബന്ധങ്ങളിലൂടെയല്ലേ? കൂട്ടായ്മകൾ ക്രിയാത്മകമായി മുന്നേറുന്നത് നിയമങ്ങളുടെ കാർക്കശ്യങ്ങൾ കൊണ്ടല്ല. പരസ്പരം രൂപപ്പെട്ടുവരുന്ന ഒരു വിശ്വാസ്യതയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടാണല്ലോ ‘വിശ്വസ്തതയോടെ’ എന്ന് നാം എഴുതാറ്.
കുടുംബം ഒരു കൂട്ടായ്മയെന്ന് നാം പറയുന്നത് മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം ചേർന്ന് സൃഷ്ടിച്ചെടുക്കുന്ന ഒരു വിശ്വസ്തതയുടെ അടിസ്ഥാനത്തിലാണ്. ത്യാഗവും ക്ഷമയും സ്‌നേഹവും സമർപ്പണവും സഹനവുമെല്ലാം അതിന്റെ ഘടകങ്ങളാകാം. അല്ലാതെ, നടപ്പാക്കു
ന്ന നിയമങ്ങളുടെ കാർക്കശ്യമനുസരിച്ചല്ലല്ലോ സമൂഹം ശക്തി പ്രാപിക്കുന്നത്. സഭയും ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ കൂട്ടായ്മയാണ്. ഈ കൂട്ടായ്മാ ബന്ധം പണിതുയർത്തുന്നത് വിശ്വാസ്യതയുടെ അടിസ്ഥാനത്തിലും. ഈ അടിസ്ഥാനത്തിന് ഇളക്കം തട്ടാതെ പരിപാലിക്കേണ്ടവരാണ് കൂട്ടായ്മകളുടെ നേതൃത്വം വഹിക്കുന്നവർ.
ചരിത്രം വായിക്കുമ്പോളറിയാം ഏതൊരു സാമൂഹിക സംവിധാനത്തിലും- ഭൗതികമോ ആത്മീയമോആയ ലക്ഷ്യങ്ങളുള്ളതാവട്ടെ- ഇരകളാക്കപ്പെടുന്നത് ദുർബലരാണ്. നഷ്ടപ്പെടുന്നത് സമൂഹത്തെ ക്രിയാത്മകമാക്കേണ്ട ധാർമിക ബോധ്യങ്ങളും. ക്രിസ്തുവിന്റെ കാലത്തും യഹൂദർക്കിടയിൽ രാജ്യത്തിന്റെ നിയമങ്ങളും മതനിയമങ്ങളുമെല്ലാം അതിശക്തങ്ങളായിരുന്നു.
എന്നുമാത്രമല്ല, കണ്ണിനു പകരം കണ്ണ്, പല്ലിന് പകരം പല്ല് എന്ന നിലയിൽ അവ കർക്കശമായി നടപ്പാക്കിയെങ്കിലും അനീതിയും അരാജകത്വവും കുറ്റകൃത്യങ്ങളും വ്യാപകമായിരുന്നു.സമൂഹനിർമിതിയിൽ പരമപ്രധാനം നൽകിയിരുന്നത് ആത്മാർത്ഥതക്കല്ല; മറിച്ച് കർശനമായി നിയമങ്ങൾ നടപ്പാക്കുന്നതിലായിരുന്നു എന്നതാണ് ഈ ധാർമിക പരാജയത്തിന് കാരണമായത്.
വിശ്വാസികളോട് വിശ്വസ്തത വേണ്ടേ?
കഴിഞ്ഞ രണ്ട് ദശകക്കാലമായി സഭ ലോകത്തിൽ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ് പുരോഹിതരുടെ ലൈംഗിക ദുഷ്‌കൃത്യങ്ങൾ. ഈ ഹീനമായ കുറ്റകൃത്യങ്ങളെ എങ്ങനെ നിയമപരമായും ധാർമികമായും നേരിടണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാണ് സഭയിന്നും. ഇവിടെ ഇരകളാക്കപ്പെടുന്നത് വിശ്വാസികളാണെന്നതും വെല്ലുവിളികളുയർത്തുന്നു. ഏറ്റവുമധികം ലൈംഗിക സദാചാരബോധം നിഷ്‌ക്കർഷിക്കുന്ന ഒരു ധാർമിക സംഹിതയുടെ പ്രചാരകരിൽനിന്നാണ് ഇത്തരം പ്രവൃത്തിദോഷങ്ങൾ ഉണ്ടാകുന്നതെന്നത് ഒരു വൈരുദ്ധ്യമായി നമുക്ക് മുമ്പിൽ നിലനിൽക്കുന്നു.
കത്തോലിക്കാ പൗരോഹിത്യത്തെ അപകീർത്തിപ്പെടുത്തുക, സാമ്പത്തിക ലാഭമുണ്ടാക്കുക, തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിച്ച് സഭാകൂട്ടായ്മയെ തകർക്കുക എന്നൊക്കെയുള്ള ലക്ഷ്യത്തോടെ ഇറങ്ങി പുറപ്പെട്ടവരുമുണ്ടാകാം. എന്നാൽ, ഇത്തരം വാദങ്ങളൊന്നും നേരിടുന്ന പ്രശ്‌നത്തിന്റെ ഗൗരവം കുറക്കുന്നില്ല. സംഘടിത സ്വഭാവമുള്ള സഭാകൂട്ടായ്മയിൽ പുരോഹിതർക്ക് മുഖ്യസ്ഥാനമുണ്ടെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. ക്രിസ്തുവിന്റെ ശരീ
രമായ സഭയിലൂടെയാണ് വിശ്വാസികളെല്ലാവരും ഒന്നാകുന്നത്. ഈ വിശുദ്ധ സങ്കൽപ്പത്തെ നിലനിർത്തുന്നതിനും സഭയെ പരിശുദ്ധമായി സംരക്ഷിക്കുന്നതിനും ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരായ പുരോഹിതർക്ക് പ്രഥമസ്ഥാനമുണ്ട്. വിശുദ്ധീകരിക്കുക, നേതൃത്വം നൽകുക എന്നതെല്ലാം പുരോഹിത ധർമങ്ങളുമാണ്.
വീഴ്ചകൾ മാനുഷികമെന്ന് വിചാരിച്ചാൽപോലും തുടർച്ചയായ വീഴ്ചകൾ- പ്രത്യേകിച്ചും ഒരേ സ്വഭാവമുള്ള തെറ്റുകളിൽച്ചെന്ന് ചാടുന്നത്- സഭാംഗങ്ങളിൽ മാത്രമല്ല ലോകർക്കാകെ പുരോഹിതരിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുക തന്നെയാണ്. ആത്മീയബന്ധങ്ങളിലെ ആത്മാർത്ഥതയും സത്യസന്ധതയും നശിപ്പിക്കും. കെട്ടുറപ്പുള്ള ഒരു സഭാസമൂഹത്തെ കുട്ടിച്ചോറാക്കാൻ ആത്മീയ പിതാക്കന്മാരിലുള്ള ചെറിയ അവിശ്വസ്തതപോലും മതിയായ കാരണമാണ്.

വിശ്വാസികളുടെ പ്രയത്‌നഫലം

ക്രൈസ്തവ പുരോഹിതർക്ക് പരിഷ്‌കൃതലോകം എക്കാലത്തും നൽകിപ്പോരുന്ന ബഹുമാനാദരങ്ങൾ വിശ്വാസികളുടെ പ്രയത്‌നഫലം കൂടിയാണെന്നു പറയുന്നതിൽ എന്താണ് തെറ്റ്? പരമ്പരാഗതമായി സഭാംഗങ്ങൾ നിലനിർത്തിപ്പോരുന്ന ത്യാഗവും സമർപ്പണവും പ്രാർത്ഥനയുമെല്ലാം ഇതിന് പിന്നിലുണ്ട്. വിശ്വാസികളുടെ സമൂഹത്തിൽനിന്ന് നമ്മുടെ പുരോഹിത സമൂഹം നേടിയിരുന്ന സ്‌നേഹം ഒരർത്ഥത്തിൽ ആദരവുകളായി ലോകം വൈദികരുടെ മേൽ ചൊരിയുകയായിരുന്നു.
പുരോഹിത സമൂഹത്തോട് സഭാംഗങ്ങൾക്കുള്ള അകലം വർധിക്കുന്തോറും ക്രൈസ്തവേതര ചിന്താഗതിക്കാരും വൈദികരെ സംശയത്തിന്റെ നിഴലിൽ നിറുത്തുമെന്നതിൽ സംശയം വേണ്ട. ദൈവജനത്തിനുവേണ്ടി ദൈവം പ്രത്യേകമായി തിരഞ്ഞെടുത്ത് മാറ്റിനിർത്തപ്പെട്ടവർ എന്നാണല്ലോ പുരോഹിതരെക്കുറിച്ചുള്ള മഹത്തായ ക്രിസ്തീയ സങ്കൽപ്പം. പുറത്തുവരുന്ന വാർത്തകളിലെ വസ്തുതകൾ പരിശോധിച്ചാൽ എത്ര ക്രൂരമായാണ് തിരഞ്ഞെടുക്കപ്പെട്ടവർ ദൈവജനത്തെ വേട്ടയാടുന്നതെന്ന് മനസിലാകും. ക്രൈസ്തവർക്കിടയിൽ മാത്രമല്ല, അന്യവിശ്വാസീസമൂഹങ്ങളിലും ഇതിന്റെ അപകടങ്ങൾ പ്രകടമാകുമെന്ന് തീർച്ചയാണ്.
തങ്ങളുടെ പുരോഹിതർ ലോകമാകെ ആദരിക്കപ്പെടണമെന്നാണ് സത്യസന്ധമായ ഏതൊരു വിശ്വാസിയുടെയും ആഗ്രഹം. അതുകൊണ്ടുതന്നെ പുരോഹിത പാപംമൂലം സഭാഗാത്രം മുറിപ്പെടുമ്പോൾ വേദനിക്കുക ക്രിസ്തു മാത്രമല്ല, ഓരോ ക്രൈസ്തവ വിശ്വാസി കൂടിയാണ്.
നിയമവും ശിക്ഷയും
രാജ്യത്തിന്റെ നിയമങ്ങൾ അനുസരിക്കാൻ പുരോഹിതനും ബാധ്യസ്ഥനാണ്. കുറ്റകൃത്യം ചെയ്യുന്നവർ മാത്രമല്ല, അത് കൗശലപൂർവം മറച്ചുപിടിക്കുന്നതും തെറ്റുതന്നെ. സഭ ഒരു ഭൗതിക സംവിധാനമെന്ന നിലയിൽ നടപ്പാക്കുന്ന അച്ചടക്ക നടപടികൾ മാത്രമാണ് കാനൻ നിയമങ്ങൾ. ഇത്തരം നടപടികൾ കൊണ്ടുമാത്രം സഭയുടെ വിശുദ്ധി പരിപാലിച്ച് നിർത്താനാവില്ല. ഉത്തരം കണ്ടെത്തേണ്ട ചോദ്യമിതാണ്. രണ്ടായിരം വർഷം പിന്നിടുമ്പോഴും നമ്മുടെ ഭൗതിക സംവിധാനങ്ങൾക്ക് ലോകത്തെ എത്രമാത്രം വിശുദ്ധീകരിക്കാൻ
കഴിഞ്ഞു?
അനിയന്ത്രിതമായ അധികാരമുള്ളിടത്ത് സുതാര്യത നഷ്ടപ്പെടും. തെറ്റു
കുറ്റങ്ങൾ കൗശലപൂർവം മറച്ചുവെക്കപ്പെടുകയുംചെയ്യും. തിന്മക്കുപോലും നന്മയുടെ പരിവേഷം ലഭിച്ചുകൂടായ്കയില്ല, എല്ലാം മൂടിവെക്കപ്പെടുന്ന ഒരു സംസ്‌ക്കാരത്തിൽ. പിന്നീട് സംഭവിക്കുക വിശുദ്ധമായ അനുസരണം നടപ്പാക്കാൻ വിധിക്കപ്പെട്ടവർ തന്നെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് അനുസരണക്കേടിന് അടിമകളാകും.
ഒരു ഭൗതിക സംവിധാനമെന്ന രീതിയിൽ സഭയിൽ അധികാരശക്തികൾ രൂപപ്പെടുകയും പുരോഹിത സമൂഹത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്തത് തന്നെയാണ് മധ്യകാലഘട്ടത്തിൽ സഭയിൽ ഒരു ദുരന്തത്തിന് കാരണമായതെന്നതിന് ചരിത്രം തെളിവാണ്. ആത്മീയനേതാക്കളുടെ സ്ഥാപിത രാഷ്ട്രീയ താത്പര്യങ്ങളും പിന്നാമ്പുറത്ത് പ്രവർത്തിച്ചുവെന്നത് നിഷേധിക്കേണ്ട കാര്യമില്ല.
വർത്തമാനകാല സന്ദേശം
സ്വന്തം സഭയെ നിഷ്പക്ഷമായി സ്‌നേഹിക്കാനുള്ള ആത്മാർത്ഥതയാണ് ഓരോ വിശ്വാസിയുടെയും കൈമുതൽ. എന്നാൽ, സാത്താന്റെ കുതന്ത്രങ്ങൾക്ക് കീഴ്‌പ്പെടുംമുമ്പ് എല്ലാവരും ഇത് മനസിലാക്കിയാൽ നന്ന്. വിശ്വാസികളോട് എല്ലാക്കാര്യങ്ങളെക്കുറിച്ചും ഉത്തരവാദിത്വത്തോടെ ഒരു കണക്ക് ബോധിപ്പിക്കേണ്ടി വരുമെന്ന ഒരു വർത്തമാനകാല സന്ദേശം ലഭിച്ചാൽ ‘മെക്കറിക് മെസ്’ ഉയർത്തുന്ന പ്രതിവിധികൾ നമുക്ക് ഉത്തമപാ~ങ്ങളാകും.
സക്കേവൂസ്‌

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?