Follow Us On

29

March

2024

Friday

ഐ.പി.സിയിൽ ഇല്ലെങ്കിലും പാപം പാപംതന്നെ

ഐ.പി.സിയിൽ ഇല്ലെങ്കിലും
പാപം പാപംതന്നെ

കുമ്പസാരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ലക്കത്തിൽ ജസ്റ്റീസ് കുര്യൻ ജോസഫ് എഴുതിയ ഒരു ലേഖനത്തിൽ ഉപയോഗിച്ച ഒരു തലക്കെട്ട് ഇപ്രകാരമായിരുന്നു: ഇന്ത്യൻ പീനൽ കോഡിൽ ഇല്ലാത്ത പാപം! ഇന്ത്യൻ പീനൽ കോഡിലെ 377^ാം വകുപ്പിൽ മാറ്റംവരുത്തി സ്വവർഗ രതിക്ക് അനുവാദം കൊടുത്ത പശ്ചാത്തലത്തിൽ, കുറേക്കൂടി അർത്ഥവ്യാപ്തിയുള്ളതായി തോന്നുന്നു പ്രസ്തുത തലക്കെട്ടിന്. കത്തോലിക്കാ വിശ്വാസപ്രകാരം പാപ പ്രവൃത്തിയായ സ്വവർഗരതി, രാജ്യം കുറ്റകരമല്ലാതാക്കിയെങ്കിലും വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് പാപം തന്നെയാണ്.

സ്വവർഗ ലൈംഗീകത നിയമവിധേയമാക്കിയ നടപടി ഇന്ത്യൻ സമൂഹത്തിൽ ദൂപരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളിൽനിന്ന് ലഭിക്കുന്ന അനുഭവങ്ങൾ അതിന് തെളിവാണ്. സ്വവർഗ വിവാഹം, കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശം എന്നിവയ്ക്കുവേണ്ടിയുള്ള ശ്രമങ്ങൾ അധികം താമസിയാതെ ഇന്ത്യയിൽ ആരംഭിക്കാം. വലിയ വെല്ലുവിളിയാണ് ഇന്ത്യയിലെ കത്തോലിക്കാസഭയെ കാത്തിരിക്കുന്നത്, ഭയപ്പെടേണ്ട ദൈവാശ്രയബോധത്തോടെ മുന്നോട്ടുപോകാം.

-മാത്യു പോൾ, മാൻഹട്ടൻ

 

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?