Follow Us On

01

December

2022

Thursday

ശ്രവിക്കാം, ശ്രദ്ധിക്കാം

ശ്രവിക്കാം, ശ്രദ്ധിക്കാം
ഫ്രാൻസിസ് പാപ്പ:
യുവജനങ്ങളുടെ സ്വപ്‌നങ്ങൾ മുതിർന്നവരെ അൽപ്പം പരിഭ്രമിപ്പിച്ചേക്കാം. ഒരു പക്ഷേ, അവർ സ്വപ്‌നം കാണുന്നതും സാഹസം എടുക്കുന്നതും അവസാനിപ്പിച്ചതുകൊണ്ടാവാം ഇത്. ഒരുപക്ഷേ, യുവജനങ്ങളുടെ സ്വപ്‌നങ്ങൾ അവരുടെ തീരുമാനങ്ങളെ തകിടം മറിക്കുന്നതു കൊണ്ടുമാകാം. സ്വപ്‌നങ്ങൾ പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമാകാം. എന്നാൽ, ആരും നിങ്ങളുടെ സ്വപ്‌നങ്ങൾ കവർന്നെടുക്കാതിരിക്കട്ടെ.
ഹോളിവുഡ് താരം സ്റ്റീഫൻ ബാൾഡ്വിൻ:
ക്രിസ്ത്യൻ സിനിമകൾ ദിനംതോറും പുരോഗമിക്കുന്നുണ്ടെങ്കിലും സുവിശേഷം ലോകമെങ്ങും പ്രചരിപ്പിക്കാൻ ക്രിസ്ത്യൻ സിനിമകൾ കൂടുതൽ ആകർഷകമാക്കണം. ഉത്തമ കുടുംബനാഥനായിരിക്കുന്നതോടൊപ്പം നല്ല ക്രിസ്ത്യൻ സിനിമകൾ നിർമിക്കുന്നതിലായിരിക്കും എന്റെ ശ്രദ്ധ. യേശു വീണ്ടും വരും എന്ന വിശ്വാസമാണ് സുവിശേഷം പ്രഘോഷിക്കാൻ എനിക്ക്
പ്രചോദനം.
പോളിഷ് പാർലമെന്റ് അംഗം ഡോമിനിക്ക് ടാർസിൻസ്‌ക്കി:
പോളണ്ടിന് സൗദി അറേബ്യയിൽ കത്തീഡ്രൽ നിർമിക്കാൻ സാധിക്കുന്നതുവരെ യൂറോപ്പിൽ മോസ്‌ക്കുകൾ വേണ്ട. ക്രൈസ്തവ ക്രൂശിത രൂപം എപ്രകാരം സൗദി വിലക്കിയിരിക്കുന്നുവോ അപ്രകാരം തന്നെ യൂറോപ്പ് ഇസ്ലാമിക ബുർക്കയും വിലക്കണം. മനുഷ്യരെന്ന നിലയിൽ നാമെല്ലാം സമാനരാണ്. അതിനാൽ യൂറോപ്യൻ ക്രൈസ്തവർക്ക് അറേബ്യൻ രാജ്യങ്ങളിൽനിന്ന് ലഭിക്കുന്ന അവകാശങ്ങൾ മാത്രമേ കുടിയേറ്റക്കാർ യൂറോപ്പിൽനിന്ന് പ്രതീക്ഷിക്കാവൂ.
ഇഗ്‌നാത്തിയോസ് അപ്രേംദ്വിതീയൻ ബാവയുടെ സെക്രട്ടറി
മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത:
സഭകളുടെ ഐക്യം ദൈവം ആഗ്രഹിക്കുന്നു. എല്ലാ സഭകളുടെയും  വിശ്വാസത്തിന്റെസാരാംശം ഒന്നാണ്. പക്ഷേ, ചെറിയ ചെറിയ വ്യത്യസ്തതകളാണ് ഇവരെ വിഘടിപ്പിച്ചു നിർത്തുന്നത്. എല്ലാ കാര്യങ്ങളിലും ഐക്യം ഉണ്ടായെങ്കിൽ മാത്രമേ പുറമെനിന്നുള്ള വെല്ലുവിളികളെ നേരിടാൻ സാധിക്കൂ. ഇന്ന്  സിറിയയിൽ നടക്കുന്നത് നാളെ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാം. അത്  തടയപ്പെടണമെങ്കിൽ സഭകൾ തമ്മിലുള്ള ഐക്യം യാഥാർത്ഥ്യമാകണം. ഭിന്നിച്ചു നിൽക്കുന്ന സഭകളെ തകർക്കാൻ വളരെ എളുപ്പമാണ്.
സാൻ ഹൊസെ രൂപതയിലെ ഭൂതോച്ചാടകൻ ഫാ. ഗാരി തോമസ്:
സമീപകാലങ്ങളിൽ കത്തോലിക്കാ സഭയെ പിടിച്ചുകുലുക്കുന്ന പുരോഹിതരുടെ ലൈംഗീകാപവാദങ്ങളുടെ പിന്നിൽ സാത്താനാണ്. ഒന്നോ രണ്ടോ മെത്രാൻമാരെ പുറത്താക്കിയാൽ ഈ പ്രശ്‌നം തീരില്ല. ഒരു സമഗ്രമായ ശുദ്ധീകരണമാണ് ആവശ്യം. ഇതിനെകുറിച്ച് അന്വേഷിക്കാൻ ഒരു അത്മായ കമ്മീഷൻ രൂപീകരിക്കണം. നിലവിലെ പ്രശ്‌നങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുള്ളതിനാൽ പ്രാർത്ഥനയും ഉപവാസവും മാത്രമാണ് ഇതിനുള്ള ഏക പരിഹാരം.
നൈജീരിയൻ പ്രസിഡന്റ് മുഹമ്മദു ബുഹാരി:
2025നോടുകൂടി നൈജീരിയയെ ഇസ്ലാമികവത്കരിക്കുന്നതിനുള്ള പദ്ധതിയിട്ടിട്ടുണ്ടെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. എന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് അത്തരം യാതൊരു രഹസ്യ അജണ്ടയുമില്ല. ഫെഡറൽ ഭരണകൂടം രാജ്യത്തെ ഓരോ പൗരന്റെയും സുരക്ഷ ഉറപ്പാക്കുമെന്നും കുറ്റവാളികളെ വേണ്ടരീതിയിൽ തന്നെ കൈകാര്യം ചെയ്യുമെന്നും ഞാൻ ഉറപ്പു തരുന്നു. ഇക്കാര്യത്തിൽ ജനങ്ങളെ ബോധവാന്മാരാക്കാൻ കത്തോലിക്ക ബിഷപ്പുമാർ ശ്രമിക്കണം.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?